സൗദി അറേബ്യയുമായി വമ്പന്‍ ആയുധ ഇടപാടിന് ഒരുങ്ങുകയാണ് തുര്‍ക്കി. ഏകദേശം 6 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറിലെത്താന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തുര്‍ക്കിയില്‍ നിന്നും വലിയ തോതില്‍ യുദ്ധക്കപ്പലുകളും ടാങ്കുകളും മിസൈലുകളും സൗദി അറേബ്യ വാങ്ങുമെന്ന പ്രതീക്ഷയാണ് തുര്‍ക്കി ഉദ്യോഗസ്ഥര്‍ പങ്കുവെക്കുന്നത്.
മാര്‍ച്ചില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ സൗദി അറേബ്യ സന്ദര്‍ശിക്കമെന്നാണ് റിപ്പോര്‍ട്ട്. ഈ സമയത്ത് തുര്‍ക്കിയുടെ ജെറ്റ് നിര്‍മ്മാണ പദ്ധതിയില്‍ സൗദി പങ്കു ചേരുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കരാറിലേര്‍പ്പെട്ടേക്കും. രാജ്യത്തിന്റെ പ്രതിരോധ വ്യവസായം രംഗം വളര്‍ത്താന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുര്‍ക്കി തീവ്ര ശ്രമം നടത്തുന്നുണ്ട്. ഈ ശ്രമങ്ങളുടെ ഭാഗമാണ് സൗദി അറേബ്യയുമായുള്ള നിര്‍ദ്ദിഷ്ട കരാര്‍.
കരാര്‍ പ്രാബല്യത്തിലെത്തിയാല്‍ ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യങ്ങളിലൊന്നായ സൗദി അറേബ്യക്ക് വലിയ തോതില്‍ ആയുധങ്ങളും യുദ്ധസാമഗ്രികളും വില്‍ക്കാന്‍ സാധിക്കും. അള്‍ട്ടേ എന്ന് വിളിക്കപ്പെടുന്ന തുര്‍ക്കിയുടെ പ്രധാന യുദ്ധ ടാങ്ക് കൈമാറുന്നത് വരെ കരാറിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ. ഗള്‍ഫ് രാഷ്ട്രത്തിന് ഏറ്റവും അത്യാധുനികമായ മിസൈല്‍ പ്രതിരോധ സംവിധാനവും കൈമാറും.
മാത്രമല്ല കാന്‍ എന്ന തുര്‍ക്കിയുടെ ഫൈറ്റര്‍ ജെറ്റുകളുടെ നിര്‍മ്മാണത്തിലും സൗദി അറേബ്യ പങ്കാളിയാകുകയും ചെയ്‌തേക്കും. പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ വിമാനം കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നെങ്കിലും പദ്ധതി ഇതുവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല. പദ്ധതി പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനക്ഷമായി വിമാനങ്ങള്‍ നിര്‍മ്മിക്കണമെങ്കില്‍ ഇനിയും വര്‍ഷങ്ങളെടുത്തേക്കും.
ഫൈറ്റര്‍ ജെറ്റുകളുടെ നിര്‍മ്മാണത്തില്‍ സൗദി അറേബ്യ മാത്രമല്ല മറ്റ് പ്രധാനപ്പെട്ട രാജ്യങ്ങളും പങ്കാളിയായേക്കുമെന്ന സൂചനയും റിപ്പോര്‍ട്ട് പങ്കുവെക്കുന്നു. എന്നാല്‍ ഏത് രൂപത്തിലായിരിക്കും ഇവര്‍ പങ്കാളികളാകുകയെന്ന ചോദ്യത്തിന് തുര്‍ക്കി ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ ഉത്തരമില്ല. അതേസമയം കരാര്‍ സംബന്ധിച്ച ചോദ്യങ്ങളോട് സൗദി അറേബ്യന്‍ സര്‍ക്കാരോ തുര്‍ക്കിയുടെ പ്രതിരോധ മന്ത്രാലയമോ തയ്യാറായില്ലെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളാണ് ഇന്ത്യയും സൗദി അറേബ്യയും. ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ വലിയ ഭാഗം ഇപ്പോഴും റഷ്യയില്‍ നിന്നാണ്. അതായത് ഇന്ത്യയുടെ ആകെ ആയുധ ഇറക്കുമതിയുടെ 45 ശതമാനമാണ് റഷ്യയുടെ വിഹിതം. രണ്ടാമതുള്ള ഫ്രാന്‍സില്‍ നിന്നും 29 ശതമാനം ആയുധങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നു.
സൗദി അറേബ്യയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ അമേരിക്കയില്‍ നിന്നുമാണ് അവര്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നത്. അതേസമയം അമേരിക്കയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. റഷ്യയും ഫ്രാന്‍സും തൊട്ടുപിന്നിലുണ്ട്. പട്ടികയില്‍ നാലാമതുള്ളത് ചൈനയാണ്. ചൈന നിര്‍മ്മിക്കുന്ന ആയുധത്തിന്റെ 42 ശതമാനവും പാകിസ്ഥാനാണ് വില്‍ക്കുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1