ഫ്രാന്‍സും ബ്രിട്ടനും ഓസ്ട്രേലിയയും കാനഡയും പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചു. വരും ദിവസങ്ങളില്‍ ള്‍പ്പെടെ ഏതാനും പാശ്ചാത്യരാജ്യങ്ങളും അംഗീകരിക്കും. ഈ അംഗീകാരംകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്?
പാലസ്തീന്‍ എന്നത് ഒരേസമയം ഉണ്ടെന്നും ഇല്ലെന്നും പറയാവുന്ന രാജ്യമാണ്. വലിയൊരളവ് അന്താരാഷ്ട്ര അംഗീകാരമുണ്ട്. പല രാജ്യങ്ങളിലും നയതന്ത്രകാര്യാലയങ്ങളുണ്ട്. പാലസ്തീന്റെ ടീമുകള്‍ ഒളിമ്പിക്സുകള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. യുഎന്നില്‍ നിരീക്ഷക പദവിയും ഉണ്ട്. എന്നാല്‍ വോട്ടവകാശമില്ല.
ഇസ്രയേലുമായി പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സംഘര്‍ഷം കാരണം പാലസ്തീന് അന്താരാഷ്ട്ര അംഗീകാരമുള്ള അതിര്‍ത്തികളില്ല, തലസ്ഥാനമില്ല, സ്വന്തമായി സൈന്യം പോലുമില്ല. വെസ്റ്റ് ബാങ്കും ഗാസയുമാണ് പാലസ്തീന്റെ ഇപ്പോഴുള്ള ഭാഗങ്ങള്‍. ഈ അവസ്ഥയില്‍ പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കല്‍ പ്രതീകാത്മകം മാത്രമാണ്. വളരെ ശക്തമായ ധാര്‍മിക, രാഷ്ട്രീയ പ്രസ്താവനയാണത്. അല്ലാതെ അടിസ്ഥാനപരമായി ഒരു മാറ്റം ഉണ്ടാവില്ല. എന്നാല്‍ ഈ പ്രതീകാത്മകതയ്ക്ക് വലിയ ശക്തിയുണ്ട്.
ബ്രിട്ടന്റെ തെറ്റുതിരുത്തല്‍
1917-ല്‍ ബാല്‍ഫര്‍ പ്രഖ്യാപനത്തിലൂടെ പാലസ്തീനില്‍ ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിക്കാന്‍ വഴിയൊരുക്കിയത് ബ്രിട്ടനാണ്. 1948-ല്‍ ഇസ്രയേല്‍ രാഷ്ട്രം പിറന്നു. പാലസ്തീന്‍ ജനതയ്ക്ക് സ്വന്തമായൊരു രാജ്യം നല്‍കുമെന്ന് പറഞ്ഞെങ്കിലും അത് യഥാര്‍ഥ്യമായില്ല. അന്ന് പാലസ്തീന്‍ ജനതയോടുകാട്ടിയ വഞ്ചനയ്ക്കുള്ള ചെറിയ തിരുത്താണ് ഇപ്പോള്‍ പാലസ്തീന്‍ രാഷ്ട്രത്തിന് ബ്രിട്ടന്‍ നല്‍കിയ അംഗീകാരം.
ദ്വിരാഷ്ട്രപരിഹാരത്തെ പിന്തുണയ്‌ക്കേണ്ട ചരിത്രപരമായ ബാധ്യതയും ബ്രിട്ടനുണ്ട് എന്നാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് ലാമി ഇതെക്കുറിച്ചു പറഞ്ഞത്. വെസ്റ്റ് ബാങ്കും ഗാസയും ചേര്‍ത്ത് കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി പാലസ്തീന്‍ രാഷ്ട്രം രൂപവത്കരിക്കുന്നതിനെയാണ് ദ്വിരാഷ്ട്ര പരിഹാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ ഒരിടത്തും എത്തിയിട്ടുമില്ല. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി വെസ്റ്റ് ബാങ്കിന്റെ നല്ലൊരു ശതമാനം ഇസ്രയേല്‍ കൈയടക്കിവെച്ചിരിക്കുകയാണ്.
കിഴക്കന്‍ ജറുസലേമിന് അടുത്തേക്ക് അധിനിവേശം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അവര്‍. ഗാസയെ പിടിച്ചെടുക്കാനുള്ള ശ്രമത്തിലും. ഈ സാഹചര്യത്തില്‍ പാലസ്തീന്‍ രാഷ്ട്രമെന്ന സങ്കല്‍പം തന്നെ തകരുന്ന സ്ഥിതിയാണ്. ഗാസയിലെ ദാരുണമായ സ്ഥിതി വിശേഷത്തിലുള്ള അന്താരാഷ്ട്ര രോഷം മുറുകുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ഫ്രാന്‍സും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ തീരുമാനിച്ചത്.
1988 ലാണ് പാലസ്തീന്റെ വിമോചനത്തിനായി പോരാടിയ പിഎല്‍ഒ സ്വതന്ത്ര പാലസ്തീന്‍ രാഷ്ട്രം നിലവില്‍വന്നതായി പ്രഖ്യാപിച്ചത്. യുഎന്‍ പൊതുസഭയിലെ 193 അംഗരാജ്യങ്ങളില്‍ 147 എണ്ണം പാലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്നു.
സമാധാനത്തിലേക്ക് ഒരു പടി
പതിറ്റാണ്ടുകളായി യാതനകള്‍ പേറുന്ന പാലസ്തീന്‍ സമൂഹത്തെ സംബന്ധിച്ച് വിജയമാണ് പാലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ച ഇസ്രായേലിന്റെ നാല് സഖ്യകക്ഷികളുടെ തീരുമാനം. ഈ അഗീകാരം ശാശ്വത സമാധാനത്തിലേക്കുള്ള ചുവടാണെന്ന് വെസ്റ്റ് ബാങ്ക് ഭരിക്കുന്ന പാലസ്തീനിയന്‍ അതോറിറ്റിയുടെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞത്. തീരുമാനത്തോട് കടുത്ത രോഷം പ്രകടിപ്പിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇത് യുഎന്നില്‍ ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി.
പാലസ്തീന്‍ രാഷ്ട്രവാദം തങ്ങളുടെ നിലനില്‍പ്പിനെ അപകടത്തിലാക്കും. ഭീകരതയ്ക്കുള്ള സമ്മാനം കൂടിയാണ് ഈ തീരുമാനമെന്നും നെതന്യാഹു പറഞ്ഞു. പാലസ്തീന്റെയും ഇസ്രായേലിന്റെയും സമാധാനപരമായ ഭാവിക്കായി എല്ലാ പിന്തുണയും ഉണ്ടാകുമെന്ന വാഗ്ദാനത്തോടെ പാലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുന്നെന്നാണ് ഞായറാഴ്ച കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി കുറിച്ചത്.
യുഎന്നിലെ പാലസ്തീന്‍
പൊതുസഭയിലെ എത്ര രാജ്യങ്ങള്‍ പാലസ്തിന്റെ രാഷ്ട്രപദവിയെ അംഗീകരിച്ചിട്ടും കാര്യമില്ല. അന്തിമ അംഗീകാരം യുഎന്നിന്റെ ഏറ്റവും ശക്തമായ രക്ഷാസിമിതിയുടെ തീരുമാനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അഞ്ച് സ്ഥിരാംഗങ്ങളില്‍ ചൈനയും റഷ്യയും പാലസ്തീന്‍ രാഷ്ട്രത്തെ മുന്‍പേ അം ഗീകരിച്ചിട്ടുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1