അസാധാരണ നീക്കങ്ങള്‍ നടത്തി ഞെട്ടിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച മുതല്‍ എല്ലാ ഫെഡറല്‍ ഗ്രാന്റുകളും വായ്പകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ വൈറ്റ് ഹൗസ് ഉത്തരവിട്ടുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. വിദ്യാഭ്യാസ, ആരോഗ്യ പരിപാലന പദ്ധതികള്‍, ഭവന സഹായം, ദുരന്ത നിവാരണം തുടങ്ങിയ നിരവധി മേഖലകളിലെ പ്രവര്‍ത്തനങ്ങളെ ട്രംപിന്റെ ഉത്തരവ് വലിയ രീതിയില്‍ തന്നെ ബാധിച്ചേക്കും.
ഗ്രാന്റുകളും വായ്പകളും പ്രസിഡന്റിന്റെ മുന്നോട്ട് വെക്കുന്ന മുന്‍ഗണനകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇത് അവലോകനം ചെയ്ത് കണ്ടെത്തുന്നത് വരെ പണം കൈമാറുന്നത് നിര്‍ത്തിവയ്ക്കുമെന്നാണ് ഫെഡറല്‍ ബജറ്റിന് മേല്‍നോട്ടം വഹിക്കുന്ന മാനേജ്മെന്റ് ആന്‍ഡ് ബജറ്റ് ഓഫീസിന്റെ ആക്ടിംഗ് മേധാവി തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരിവില്‍ പറയുന്നത്.
പ്രസിഡന്റിന്റെ അജണ്ടയ്ക്ക് വിരുദ്ധമായ നയങ്ങള്‍ക്കായി ഫെഡറല്‍ വിഭവങ്ങള്‍ ഉപയോഗിക്കുന്നത് നികുതിദായകരുടെ പണം പാഴാക്കലാണ്. അത് ഞങ്ങള്‍ സേവിക്കുന്നവരുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്നില്ല എന്ന് ആക്ടിംഗ് ഡയറക്ടര്‍ മാത്യു വെയ്ത്തും പറഞ്ഞു. വിദേശ സഹായത്തിനും സര്‍ക്കാരിതര സംഘടനകള്‍ക്കും വേണ്ടിയുള്ള ഏതൊരു പണവും മരവിപ്പിക്കലില്‍ ഉള്‍പ്പെടുന്നുവെന്നും ഉത്തരവില്‍ പറയുന്നു. സാമൂഹിക സുരക്ഷയെയോ മെഡികെയര്‍ പേയ്മെന്റുകളെയോ വ്യക്തികള്‍ക്ക് നേരിട്ട് നല്‍കുന്ന സഹായത്തെയോ നിലവിലെ ഉത്തരവ് ബാധിക്കില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു.
ദരിദ്രര്‍ക്കുള്ള ഭക്ഷ്യസഹായവും വൈകല്യം നേരിടുന്നവര്‍ക്ക് ലഭിക്കുന്ന സഹായവും തടസപ്പെടില്ല. എന്നാല്‍ സൈനികര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും വേണ്ടിയുള്ള ആരോഗ്യ പരിരക്ഷാ പദ്ധതികളെ ഉത്തരവ് ബാധിക്കുമോ എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഫെഡറല്‍ സര്‍ക്കാര്‍ ഏകദേശം 10 ട്രില്യണ്‍ ഡോളര്‍ ചെലവഴിച്ചുവെന്നും ഗ്രാന്റുകളും വായ്പകളും പോലുള്ള സാമ്പത്തിക സഹായത്തിനായി 3 ട്രില്യണിലധികം ഡോളര്‍ നീക്കിവച്ചിട്ടുണ്ടെന്നും ഉത്തരവ് പറയുന്നുണ്ട്.
നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ രംഗത്ത് വന്നു. ട്രംപിന്റെ നടപടി നിയമവിരുദ്ധവും അപകടകരവുമാണെന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്. അതേസമയം, അമേരിക്കയെ ഉപദ്രവിക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ ഉയര്‍ന്ന താരിഫ് ഉയര്‍ത്തുമെന്ന മുന്നറിയിപ്പും ഡൊണാള്‍ഡ് ട്രംപിന്റെ ഭാഗത്ത് നിന്നും ഇന്നുണ്ടായി. ചൈന, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളെ ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളാണ് ട്രംപ് എടുത്ത് പറയുകയും ചെയ്തിട്ടുണ്ട്.
തങ്ങള്‍ അമേരിക്കയ്ക്ക് ദോഷം ചെയ്യുന്ന ആളുകള്‍ക്കും രാജ്യങ്ങള്‍ക്കും താരിഫ് ഏര്‍പ്പെടുത്താന്‍ പോകുകയാണ്. നമ്മെ ദ്രോഹിച്ചുകൊണ്ട് അവര്‍ സ്വന്തം രാജ്യത്തെ മികച്ചതാക്കാന്‍ നോക്കുന്നു' ട്രംപ് പറഞ്ഞു. ഫ്‌ലോറിഡ റിട്രീറ്റില്‍ ഹൗസ് റിപ്പബ്ലിക്കന്‍മാരുടെ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഡൊണാള്‍ഡ് ട്രംപ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1