ഗാസയില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 21 നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതിന് പിന്നാലെ ഗാസയില്‍ സമാധാനം പുലരാകാന്‍ പോകുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തലിനായി അമേരിക്ക മുന്നോട്ടുവച്ച കരാര്‍ അംഗീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹമാസ് വെടിനിര്‍ത്തല്‍ അംഗീകരിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും വൈറ്റ്ഹൗസില്‍ വച്ച് നടന്ന വാര്‍ത്ത സമ്മേളനത്തി നെതന്യാഹു വ്യക്തമാക്കിയിരുന്നു.
ട്രംപിന്റെ അധ്യക്ഷതയില്‍ ഗാസയുടെ പുനര്‍നിര്‍മാണത്തിന് ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കും എന്നത് അടക്കമുള്ള തീരുമാനങ്ങളും ഇസ്രായേല്‍ സ്വീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഗാസ ഭരിക്കുന്നതില്‍ ഹമാസിന് ഒരു പങ്കും ഉണ്ടാകരുതെന്ന നിര്‍ദേശവും ഇസ്രായേലിന്റെ ഭാഗത്ത് നിന്നും ഉണ്ട്. അതേസമയം ട്രംപ് മുന്നോട്ടുവച്ച നിര്‍ദേശങ്ങളോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വെടിനിര്‍ത്തലിനും പുനര്‍നിര്‍മ്മാണത്തിനും പകരമായി ഹമാസ് നിരായുധരാവുകയും ഭരണത്തില്‍ നിന്ന് ഒഴിയുകയും യുദ്ധ സംവിധാനങ്ങള്‍ (തുരങ്കങ്ങള്‍ ഉള്‍പ്പെടെ) നശിപ്പിക്കുകയും വേണം എന്ന നിര്‍ദേശവും അംഗീകരിക്കാന്‍ ഹമാസ് തയ്യാറാകുമോയെന്നാണ് പ്രധാന ചോദ്യം.
യുഎസ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍
1 . ഗാസയെ തീവ്രവാദമോ ഭീകരതയോ ഇല്ലാത്ത മേഖലയാക്കി മാറ്റും.
2. താമസക്കാരുടെ ജീവിതം മെച്ചപ്പെടുത്താനായി ഗാസ പുനര്‍നിര്‍മ്മിക്കും.
3. ഇരുപക്ഷവും പദ്ധതി അംഗീകരിച്ചാല്‍ ഉടന്‍ യുദ്ധം അവസാനിപ്പിക്കും, ഇസ്രായേല്‍ ഘട്ടംഘട്ടമായി സൈന്യത്തെ പിന്‍വലിക്കും.
4. ഇസ്രായേല്‍ അംഗീകരിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ബന്ദികളെയും തിരികെ നല്‍കണം.
5. ഇസ്രായേല്‍ നൂറുകണക്കിന് പലസ്തീന്‍ തടവുകാരെയും, യുദ്ധശേഷം തടവിലാക്കിയ 1,000-ല്‍ അധികം ഗാസക്കാരെയും, പലസ്തീനികളുടെ മൃതദേഹാവശിഷ്ടങ്ങളും വിട്ടു നല്‍കും .
6. സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പു നല്‍കുന്ന ഹമാസ് അംഗങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കും, വിസമ്മതിക്കുന്നവരെ വിദേശത്തേക്ക് സുരക്ഷിതമായി പോകാന്‍ അനുവദിക്കും.
7. പ്രതിദിനം കുറഞ്ഞത് 600 ട്രക്കുകളിലായി സഹായം എത്തിക്കും, അതിനോടൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ നന്നാക്കുകയും അവശിഷ്ടങ്ങള്‍ നീക്കുകയും ചെയ്യും.
8. യുഎന്‍, റെഡ് ക്രസന്റ് പോലെയുള്ള നിഷ്പക്ഷരായ അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് മാത്രമായിരിക്കും സഹായ വിതരണത്തിന്റെ ചുമതല.
9. പലസ്തീനില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ ഗാസ ഭരിക്കും, ഇതിന് യുഎസ് നേതൃത്വത്തിലുള്ളതും അറബ്, യൂറോപ്യന്‍ പങ്കാളികളുള്ളതുമായ ഒരു പുതിയ അന്താരാഷ്ട്ര സമിതി മേല്‍നോട്ടം വഹിക്കും.
10. ഗാസയെ പുനര്‍നിര്‍മ്മിക്കാനും നിക്ഷേപം ആകര്‍ഷിക്കാനുമായി സമഗ്രമായ സാമ്പത്തിക പദ്ധതി നടപ്പാക്കും.
11. കുറഞ്ഞ താരിഫുകളും വിപുലമായ വാണിജ്യ സാധ്യതകളുള്ളതുമായ ഒരു പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കും.
12. ആരെയും നിര്‍ബന്ധിച്ച് മാറ്റിപ്പാര്‍പ്പിക്കില്ല. താമസക്കാര്‍ അവിടെത്തന്നെ താമസിച്ച് പുനര്‍നിര്‍മ്മാണത്തില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കും . സ്ഥലം വിട്ടു പോകുന്നവര്‍ക്ക് തിരിച്ചുവരാന്‍ അവകാശമുണ്ടായിരിക്കും.
13. ഹമാസിനെ ഭരണത്തില്‍ നിന്ന് ഒഴിവാക്കും. തുരങ്കങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സൈനിക സംവിധാനങ്ങളും പൊളിച്ചുനീക്കും.
14. ഹമാസില്‍ നിന്നോ മറ്റ് ഗ്രൂപ്പുകളില്‍ നിന്നോ ഉള്ള ഭീഷണിക്കെതിരെ പ്രാദേശിക ശക്തികള്‍ സുരക്ഷാ ഉറപ്പ് നല്‍കും.
15. യുഎസും സഖ്യകക്ഷികളും ഗാസയില്‍ ഒരു താല്‍ക്കാലിക സേനയെ വിന്യസിക്കും, ദീര്‍ഘകാല സുരക്ഷയ്ക്കായി പലസ്തീന്‍ പോലീസിന് പരിശീലനം നല്‍കും.
16. ഇസ്രായേല്‍ ഗാസയെ കൂട്ടിച്ചേര്‍ക്കുകയോ എന്നെന്നേക്കുമായി കൈവശം വയ്ക്കുകയോ ചെയ്യില്ല. േെമയശഹശ്വമശേീി യൂണിറ്റുകള്‍ സുരക്ഷ ഉറപ്പാക്കുമ്പോള്‍ സൈന്യം നിയന്ത്രണം കൈമാറും.
17. ഹമാസ് പദ്ധതി നിരസിച്ചാല്‍, ഭീകരരഹിത മേഖലകളില്‍ നടപടികള്‍ ആരംഭിക്കും, അവിടെ ഇസ്രായേല്‍ നിയന്ത്രണം േെമയശഹശ്വമശേീി ളീൃരല ന് കൈമാറും.
18. ഇസ്രായേല്‍ ഭാവിയില്‍ ഖത്തറിനെതിരെ ആക്രമണം നടത്തുകയില്ല. മധ്യസ്ഥതയില്‍ ദോഹയുടെപങ്ക് യുഎസും അന്താരാഷ്ട്ര സമൂഹവും അംഗീകരിക്കും.
19. പരസ്പര ധാരണ വളര്‍ത്താനും ആഖ്യാനങ്ങള്‍ മാറ്റിയെടുക്കാനും തീവ്രവാദം കുറയ്ക്കുന്നതിനും വിവിധ മതങ്ങള്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പരിപാടികള്‍ ആരംഭിക്കും.
20. ഗാസയുടെ പുനര്‍ നിര്‍മ്മാണവും പലസ്തീന്‍ അതോറിറ്റിയുടെ (PA) പരിഷ്‌കാരങ്ങളും ഒരു പലസ്തീന്‍ രാഷ്ട്രത്തിനായി വിശ്വസിക്കാവുന്ന വഴി തുറക്കും. (കൃത്യമായ സമയപരിധിയില്ല)
21. സഹവര്‍ത്തിത്വത്തിനായുള്ള ശാശ്വത രാഷ്ട്രീയ ചട്ടക്കൂട് ഉണ്ടാക്കാന്‍ വേണ്ടി ഇസ്രായേലും പലസ്തീനികളും തമ്മില്‍ നടത്തേണ്ട ദീര്‍ഘകാല ചര്‍ച്ചകള്‍ക്ക് യുഎസ് സൗകര്യമൊരുക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1