കുടിയേറ്റക്കാരെ നാടുകടത്താന്‍ ട്രംപിനൊപ്പം വിവേക് രാമസ്വാമിയും

NOVEMBER 13, 2024, 5:57 PM

നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്താനുള്ള നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിക്ക് പൂര്‍ണ പിന്തുണ അറിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി. രാജ്യത്തെ നിയമപരമായ കുടിയേറ്റ സംവിധാനം തകര്‍ന്നിരിക്കുകയാണ്. നിയമം ലംഘിച്ച് അമേരിക്കയിലേക്ക് കുടിയേറിയവര്‍ക്ക് ഇവിടെ തുടരാന്‍ അവകാശമില്ലെന്നും അവര്‍ തിരിച്ചുപോകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷത്തിനുളളില്‍ അമേരിക്കയില്‍ പ്രവേശിക്കുകയും എന്നാല്‍ രാജ്യത്ത് സ്ഥിരതാമസമാക്കാന്‍ കഴിയാതെ വരികയും ചെയ്ത ആളുകളെയും കുറ്റവാളികളായ അനധികൃത കുടിയേറ്റക്കാരെയും രാജ്യത്ത് നിന്ന് പുറത്താക്കണം. അങ്ങനെ ചെയ്താല്‍ ലോകത്തെ ഏറ്റവും വലിയ കൂട്ട നാടുകടത്തലായിരിക്കും ഉണ്ടാവുക. ഇതിനോടൊപ്പം നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കുളള സര്‍ക്കാര്‍ സഹായം അവസാനിപ്പിക്കുകയും ചെയ്താല്‍ സ്വയം നാടുവിടുന്ന ആളുകളെയും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുമെന്നും വിവേക് രാമസ്വാമി വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ ഒന്നിപ്പിക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ലക്ഷ്യവും. കുടുംബാംഗങ്ങളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ വ്യത്യസ്തമായി വോട്ടു ചെയ്ത ആളുകള്‍ക്ക് തിരികെ ഒരു സ്ഥലത്ത് ഒരുമിച്ചിരിക്കാനും, എല്ലാത്തിനും അവസാനം നമ്മള്‍ അമേരിക്കക്കാരാണെന്ന് പറയാനും കഴിയണം എന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്. ആദ്യ ഭരണ കാലത്ത് നിന്ന് ട്രംപ് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ആദ്യ ടേമില്‍ ചെയ്യാന്‍ കഴിയാതിരുന്ന കാര്യങ്ങള്‍ ഈ ടേമില്‍ അദ്ദേഹം പൂര്‍ത്തിയാക്കുമെന്ന് താന്‍ കരുതുന്നുവെന്നും അത് നല്ല കാര്യമാണെന്നും വിവേക് രാമസ്വാമി പറയുന്നു.

പാര്‍ട്ടിയുടെ പുതിയ നയങ്ങള്‍

ഇപ്പോഴത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വംശീയ തൊഴിലാളിവര്‍ഗ പാര്‍ട്ടിയാണ്. കറുത്ത വര്‍ഗക്കാരും, ഹിസ്പാനിക് വിഭാഗത്തില്‍പ്പെട്ടവരും യുവാക്കളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വേണ്ടി വോട്ടു ചെയ്യുന്നത് നമ്മള്‍ കണ്ടു. അതൊരു വലിയ കാര്യമാണ്. കൂടാതെ പഴയ റിപ്പബ്ലിക്കന്‍ യാഥാസ്ഥിതികത ചിന്തകളില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആശയങ്ങള്‍.

അഭിപ്രായത്തിനുള്ള സ്വതന്ത്രം, സെന്‍സര്‍ഷിപ്പില്‍ നിന്നുളള സംരക്ഷണം, മെറിറ്റോക്രസി (യോഗ്യത അനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട ആളുകള്‍ ഭരിക്കുന്ന ഒരു സമൂഹം), മൂന്നാം ലോകമഹായുദ്ധത്തില്‍ നിന്നുളള വിട്ടുനില്‍ക്കല്‍ തുടങ്ങിയവയില്‍ അതിഷ്ഠിതമാണ് പുതിയ റിപ്പബ്ലിക്കന്‍ നയങ്ങള്‍. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ പുനസ്ഥാപിക്കുന്നതിനായി വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട അമേരിക്കന്‍ ജനതയെ ഒരുമിച്ച് കൊണ്ടുവരാന്‍ സഹായിക്കുന്ന കാര്യങ്ങളാണിവ.

അമേരിക്കന്‍ പ്രസിഡന്റ് എന്ന പദത്തിന്റെ യഥാര്‍ഥ അര്‍ഥത്തിലുളള പ്രസിഡന്റാകാന്‍ പോകുകയാണ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് ട്രംപ് തീരുമാനങ്ങളെടുക്കുന്നത് അദ്ദേഹത്തിന് പിന്നിലുളള ജനങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചായിരിക്കും. അല്ലാതെ അദ്ദേഹത്തിന് കീഴിലുള്ള തിരഞ്ഞെടുക്കപ്പെടാത്ത ബ്യൂറോക്രാറ്റിക് വര്‍ഗത്തിന്റെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കില്ല. ഇതാണ് പഴയ ജനാധിപത്യവാധികളെ മുതല്‍ സ്വാതന്ത്ര്യവാദികളെയും, പരമ്പരാഗത റിപ്പബ്ലിക്കന്‍മാരെവരെയും ഒന്നിപ്പിക്കുന്നത്.

ആളുകളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന കാര്യങ്ങളിലാണ് ട്രംപ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യാത്ത ഡെമോക്രാറ്റുകളോട് തനിക്ക് പറയാനുളളത് നിങ്ങളുടെ ജീവിതം മികച്ചതാക്കാന്‍ അദ്ദേഹത്തിന് അവസരം നല്‍കുക എന്നതാണ്. തൊഴിലിടങ്ങളില്‍ ശമ്പള വര്‍ധനവുണ്ടാകും, സാധാനങ്ങളുടെ വില കുറയും, സുരക്ഷിതമായ അതിര്‍ത്തിയും നിങ്ങള്‍ക്കും ലഭിക്കും. മിക്ക അമേരിക്കക്കാരും ആശങ്കപ്പെടുന്നത് ഈ കാര്യങ്ങളിലൊക്കെയാണെന്നും വിവേക് രാമസ്വാമി പറഞ്ഞു.

ആദ്യകാലത്ത് എതിരാളി ഇപ്പോള്‍ വിശ്വസ്തന്‍

മലയാളിയായ പാലക്കാട് കുടുംബവേരുള്ള വിവേക് രാമസ്വാമി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ട്രംപിനെതിരെ മത്സരിച്ചിരുന്നു. ഏറ്റവും പ്രായംകുറഞ്ഞ മത്സരാര്‍ഥിയും അദ്ദേഹമായിരുന്നു. എന്നാല്‍, ആദ്യ ഉള്‍പ്പാര്‍ട്ടി തിരഞ്ഞെടുപ്പായ അയോവ കോക്കസില്‍ പരാജയപ്പെട്ടതോടെ അദ്ദേഹം പിന്‍മാറുകയും ട്രംപിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam