ബള്‍ഗേറിയന്‍ സ്വദേശിയായ ബാബ വംഗ 2026 ല്‍ നടത്തിയ പ്രവചനങ്ങള്‍ ഭയാനകമാണ്. കാരണം ബാബ വാംഗ എല്ലാ വര്‍ഷവും ലോകത്ത് സംഭവിക്കുന്ന സംഭവങ്ങള്‍ പ്രവചിച്ചിട്ടുണ്ട്. ഇതുവരെ അവരുടെ പല പ്രവചനങ്ങളും സത്യമായിട്ടുണ്ട്.
ബാബ വാംഗയ്ക്ക് 12 വയസ്സുള്ളപ്പോള്‍ കാഴ്ച നഷ്ടപ്പെട്ടു. എന്നാല്‍ കാഴ്ച നഷ്ടപ്പെട്ടതിനുശേഷം, ഭാവി പ്രവചിക്കാനുള്ള കഴിവ് അവര്‍ക്കുണ്ടെന്ന് പറയപ്പെടുന്നു. മരിക്കുന്നതിന് മുമ്പ്, എല്ലാ വര്‍ഷവും സംഭവിക്കുന്ന സംഭവങ്ങള്‍ അവര്‍ പ്രവചിക്കുകയും അവ കുറിപ്പുകളില്‍ എഴുതുകയും ചെയ്തിരുന്നു. 2026ല്‍ സംഭവിക്കുന്ന ചില സംഭവങ്ങള്‍ അവര്‍ ഇതിനകം പ്രവചിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ അടങ്ങിയ പല റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഇത് പലരെയും ഞെട്ടിച്ചിട്ടുണ്ട്. 2025-ലെ പ്രവചനങ്ങള്‍ ഇതിനകം യാഥാര്‍ത്ഥ്യമായി എന്നതും ശ്രദ്ധേയമാണ്.
2026 ലെ വാംഗയുടെ ഏറ്റവും ശ്രദ്ധേയമായ പ്രവചനങ്ങളിലൊന്ന് അതിതീവ്രമായ പ്രകൃതി സംഭവങ്ങളെക്കുറിച്ചുള്ളതായിരുന്നു. ഭൂകമ്പങ്ങള്‍, അക്രമാസക്തമായ അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍, അതിതീവ്രമായ കാലാവസ്ഥാ പ്രശ്‌നങ്ങള്‍ എന്നിവ ഗ്രഹത്തിന്റെ കരവിസ്തൃതിയുടെ 78% ബാധിക്കുമെന്ന് അവര്‍ പ്രവചിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഈ ദുരന്തങ്ങള്‍ ലോകമെമ്പാടുമുള്ള ജീവനും, അടിസ്ഥാന സൗകര്യങ്ങള്‍ക്കും, ആവാസവ്യവസ്ഥയ്ക്കും ഭീഷണിയായേക്കാം. ബാബാ വാംഗ ചില പ്രത്യേക സ്ഥലങ്ങള്‍ ചൂണ്ടിക്കാണിച്ചില്ലെങ്കിലും, സമീപ വര്‍ഷങ്ങളില്‍ പാരിസ്ഥിതിക ദുരന്തങ്ങളുടെ വര്‍ദ്ധനവ് അവരുടെ മുന്നറിയിപ്പുകള്‍ക്ക് ഭയാനകമായ ഒരു വിശ്വാസ്യത നല്‍കുന്നു.
യൂറോപ്പിലെ അഭൂതപൂര്‍വമായ ഉഷ്ണതരംഗങ്ങള്‍, കാനഡയിലും ഓസ്ട്രേലിയയിലും ഉണ്ടായ കാട്ടുതീ എന്നിവയുള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ 2025-ല്‍ ഇതിനകം ഉണ്ടായിട്ടുണ്ട്. 2026 ഭൂമിക്ക് മറ്റൊരു പ്രക്ഷുബ്ധമായ വര്‍ഷമാകുമെന്ന് ബാബ വാംഗ പ്രവചിച്ചിക്കുന്നു.
മൂന്നാം ലോക മഹായുദ്ധത്തിന് സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്, അതുപോലെ തന്നെ 2026 വര്‍ഷം കൃത്രിമബുദ്ധിയുടെ വഴിത്തിരിവായിരിക്കുമെന്നും പ്രവചിക്കപ്പെട്ടിട്ടുണ്ട്. 2026 നവംബറില്‍ ഒരു ഭീമാകാരമായ അന്യഗ്രഹ പേടകം ഭൂമിയിലേക്ക് പറന്നിറങ്ങുമെന്നാണ് വംഗയുടെ പ്രവചനം. ഈ അമ്പരപ്പിക്കുന്ന അവകാശ വാദം മനുഷ്യര്‍ ആദ്യമായി അന്യഗ്രഹജീവികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന് തുടക്കം കുറിക്കുമെന്നാണ് പറയപ്പെടുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1