ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം വരവ് ലോകത്തെ വ്യാപാര യുദ്ധത്തിലേക്ക് നയിക്കുകയാണ് എന്ന സൂചനയാണ് പുറത്തുവരുന്നത്. ട്രംപിന്റെ ഭരണകാലത്ത് യുഎസ് താരിഫുകള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ശേഖരങ്ങളില്‍ നിന്ന് ആയിരക്കണക്കിന് സ്വര്‍ണ ബാറുകള്‍ നീക്കം ചെയ്തിരിക്കുകയാണ്.
ദി ഇന്‍ഡിപെന്‍ഡന്റ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ശേഖരങ്ങളിലൊന്നായ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ നിന്ന് ഗണ്യമായ സ്വര്‍ണ നിക്ഷേപം പുറത്തേക്ക് ഒഴുകിയെത്തി എന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 8000 സ്വര്‍ണ ബാറുകളാണ് ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് യുഎസ് ബാങ്കുകള്‍ മാറ്റിയിരിക്കുന്നത്. ഇത് മൊത്തം സ്റ്റോക്കിന്റെ രണ്ട് ശതമാനത്തോളം വരും.
ലണ്ടനിലും ന്യൂയോര്‍ക്കിലും സ്വര്‍ണ വിലകള്‍ തമ്മിലുള്ള വര്‍ധിച്ച് വരുന്ന അന്തരമാണ് ഈ മാറ്റത്തിന് പ്രധാന കാരണം. ന്യൂയോര്‍ക്കിന്റെ ഫ്യൂച്ചര്‍ മാര്‍ക്കറ്റ് വിലകള്‍ ലണ്ടന്‍ കാഷ് വിലയേക്കാള്‍ ഉയര്‍ന്നതാണ് എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ സര്‍ ഡേവ് റാംസ്ഡന്‍ പറഞ്ഞു. പ്രധാന സാമ്പത്തിക സ്ഥാപനങ്ങളായ ജെപി മോര്‍ഗനും എച്ച്എസ്ബിസിയുമാണ് കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്നത്.
ഫെബ്രുവരിയില്‍ മാത്രം ന്യൂയോര്‍ക്കിലെ ഫ്യൂച്ചേഴ്സ് കരാറുകളില്‍ നിന്ന് ജെപി മോര്‍ഗന്‍ചേസ് 4 ബില്യണ്‍ ഡോളറിലധികം സ്വര്‍ണം എത്തിക്കുമെന്ന് കോമെക്സ് ഫയലിംഗുകള്‍ പറയുന്നു. ട്രംപ് വിജയിച്ചതിന് ശേഷം യു.എസ് സ്വര്‍ണ്ണ ഇന്‍വെന്ററികള്‍ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. സ്വര്‍ണവില ഉടന്‍ തന്നെ ട്രോയ് ഔണ്‍സിന് റെക്കോര്‍ഡ് നിരക്കായ 3,000 ഡോളറില്‍ എത്തുമെന്നാണ് ചില വിശകലന വിദഗ്ധര്‍ പ്രവചിക്കുന്നത്.
ബാങ്കുകള്‍ ഉയര്‍ന്നുവരുന്ന ഒരു ആര്‍ബിട്രേജ് അവസരം മുതലെടുക്കുകയാണ് എന്നാണ് ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ യുഎസില്‍ സ്വര്‍ണത്തിന് യുകെയേക്കാള്‍ വില കൂടുതലാണ്. ആദ്യം ഉയര്‍ന്ന സുരക്ഷാ വാനുകളിലാണ് സ്വര്‍ണം വിമാനത്താവളങ്ങളിലേക്ക് കൊണ്ടുപോകുന്നത്. തുടര്‍ന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ റിഫൈനറികളിലേക്ക് അയയ്ക്കുന്നു. ശേഷം കോമെക്സ് കരാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി വീണ്ടും കാസ്റ്റ് ചെയ്ത് യുഎസിലേക്ക് എത്തുന്നു.
ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത ഓപ്ഷനായി വാണിജ്യ വിമാനങ്ങളാണ് സ്വര്‍ണം എത്തിക്കാനായി ഉപയോഗിക്കുന്നത്. സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്ക് ട്രംപ് ഇതിനകം 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതോടെ സമാനമായ നടപടികള്‍ സ്വര്‍ണത്തിനും വന്നേക്കാമെന്ന് ആശങ്കയിലാണ് നിക്ഷേപകര്‍.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1