ഒടുവില്‍ സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിട നല്‍കി മുന്‍ ഫോക്‌സ് ന്യൂസ് അവതാരകന്‍ ടക്കര്‍ കാള്‍സണ്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി അഭിമുഖം നടത്തിയിരിക്കുകയാണ്.ചൊവ്വാഴ്ച മോസ്‌കോയില്‍വച്ചായിരുന്നു അഭിമുഖം നടത്തിയതെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
റഷ്യയെ ഉക്രെയിന്‍ പരാജയപ്പെടുത്തുക എന്നത് അസാധ്യമാണെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പോളണ്ട്, ലാത്വിയ തുടങ്ങിയ അയല്‍രാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിപ്പിക്കാന്‍ താന്‍ ശ്രമിക്കുന്നില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. കാള്‍സണുമായുള്ള അഭിമുഖത്തില്‍, യൂറോപ്പിലുടനീളം തനിക്ക് പ്രദേശിക അഭിലാഷങ്ങളുണ്ടെന്ന പ്രചാരണത്തെ പുടിന്‍ നിഷേധിച്ചു. ആദ്യം ആക്രമിച്ചാല്‍ മാത്രമേ അയല്‍രാജ്യങ്ങളിലേക്ക് സൈന്യത്തെ അയക്കൂ എന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
തങ്ങള്‍ മര്യാദയുടെ പുറത്ത് നിരവധി നല്ല കാരങ്ങള്‍ ചെയ്തിട്ടുണ്ട്. അവ തീര്‍ന്നുവെന്ന് താന്‍ കരുതുന്നു. ഇല്ല ആരും തങ്ങളോട് സമാനമായ രീതിയില്‍ പ്രതികരിക്കുന്നത് കണ്ടിട്ടില്ല. എന്നിരുന്നാലും തങ്ങളുടെ പങ്കാളികള്‍ പരസ്പര നടപടികള്‍ കൈക്കൊള്ളുകയാണെങ്കില്‍ തങ്ങള്‍ക്ക് മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
പുടിനെ അഭിമുഖം നടത്താന്‍ മോസ്‌കോയിലേക്ക് പോയതിന് കാള്‍സണ്‍ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. അമേരിക്കക്കാര്‍ക്ക് തങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന ഒരു യുദ്ധത്തെക്കുറിച്ച് അറിയാനുള്ള അവകാശം ഉള്ളതിനാല്‍ അഭിമുഖം നടത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് കാള്‍സണ്‍ എക്‌സില്‍ മുമ്പ് പറഞ്ഞിരുന്നു. ഉക്രെയ്നിലെ പൂര്‍ണ്ണ തോതിലുള്ള യുദ്ധത്തിന് ശേഷം ഒരു പാശ്ചാത്യ പത്രപ്രവര്‍ത്തകനുമായി പുടിന്‍ നടത്തുന്ന ആദ്യ അഭിമുഖമാണിത്. ഇത് തന്റെ വെബ്സൈറ്റില്‍ സംപ്രേക്ഷണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അഭിമുഖം തത്സമയം അപ്ലോഡ് ചെയ്യുമെന്നും തന്റെ എക്സ് അക്കൗണ്ടിലേക്ക് എഡിറ്റ് ചെയ്യാതെ തന്നെ പോസ്റ്റ് ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. അഭിമുഖം അടിച്ചമര്‍ത്തുകയോ തടയുകയോ ചെയ്യില്ലെന്ന് പ്ലാറ്റ്ഫോം ഉടമയായ ഇലോണ്‍ മസ്‌കും വാഗ്ദാനം ചെയ്തിരുന്നു.
ടക്കര്‍ കാള്‍സണിന്റെ മോസ്‌കോ സന്ദര്‍ശനം റഷ്യന്‍ സ്റ്റേറ്റ് മീഡിയ ആവേശത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും നിരന്തരം കവറേജ് ചെയ്തിരുന്നു. ഇതുപോലൊരു അഭിമുഖം നടത്തുന്നതിന് അപകടസാധ്യതകളുണ്ട്. അതിനാല്‍ തങ്ങള്‍ അനേകം മാസങ്ങളായി അതിനെക്കുറിച്ച് ചിന്തിച്ചു് കൊണ്ടിരിക്കുയായിരുന്നുവെന്ന് കാള്‍സണ്‍ തന്റെ പ്രഖ്യാപന വീഡിയോയില്‍ പറഞ്ഞു.
റഷ്യയിലേക്കുള്ള യാത്രയ്ക്ക് താന്‍ തന്നെയാണ് പണം നല്‍കിയതെന്നും മുഖ്യധാരാ മാധ്യമങ്ങളെ കുറ്റപ്പെടുത്തി ലോകത്തെ പുനര്‍രൂപകല്‍പ്പന ചെയ്യുന്ന സംഘര്‍ഷത്തെക്കുറിച്ച് മിക്ക അമേരിക്കക്കാര്‍ക്കും അറിവില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് അഭിമുഖം നടത്താന്‍ താന്‍ ആഗ്രഹിച്ചതെന്നും കാള്‍സണ്‍ കൂട്ടിച്ചേര്‍ത്തു. ഉക്രെയ്നില്‍ യുദ്ധം ആരംഭിച്ചത് മുതല്‍, പാശ്ചാത്യ പത്രപ്രവര്‍ത്തകര്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കിയുമായി അഭിമുഖം നടത്തിയിരുന്നു.
എന്നാല്‍ യുഎസിനെ കൂടുതല്‍ യുദ്ധത്തില്‍ പങ്കാളികളാക്കാനായി മിസ്റ്റര്‍ സെലെന്‍സ്‌കിയുടെ ആവശ്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പൈപ്പ് വലിക്കലായിരുന്നു അവര്‍ നടത്തിയിരുന്നത്. അത് പത്രപ്രവര്‍ത്തനമല്ല മറിച്ച് സര്‍ക്കാര്‍ പ്രചാരണമാണെന്ന് കാള്‍സണ്‍ കുറ്റപ്പെടുത്തി. അതേസമയം ഒരു പാശ്ചാത്യ പത്രപ്രവര്‍ത്തകന്‍ പോലും അഭിമുഖം നടത്താന്‍ മെനക്കെടുന്നില്ലെന്ന് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞതായി കാള്‍സണ്‍ വ്യക്തമാക്കി.
ബിബിസിയുടെ റഷ്യ എഡിറ്ററായ സ്റ്റീവ് റോസെന്‍ബെര്‍ഗ്, കഴിഞ്ഞ 18 മാസങ്ങളില്‍ നിരവധി അഭ്യര്‍ത്ഥനകള്‍ ക്രെംലിനിായി സമര്‍പ്പിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് എപ്പോഴും 'നോ' ആണ്' എന്നും അദ്ദേഹം വ്യക്തമാക്കുന്നു. രണ്ട് അമേരിക്കന്‍ പത്രപ്രവര്‍ത്തകര്‍ അത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിന് ഇപ്പോള്‍ ജയിലില്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് വേണ്ടത്ര അമേരിക്കന്‍ പത്രപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നത് പരാതിപ്പെടേണ്ട കാര്യമാണെന്ന് എഫ്ടിയുടെ മോസ്‌കോ ബ്യൂറോ ചീഫ് മാക്‌സ് സെഡണ്‍ പറഞ്ഞു. വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ ഇവാന്‍ ഗെര്‍ഷ്‌കോവിച്ചും റേഡിയോ ഫ്രീ യൂറോപ്പിലെ അല്‍സു കുര്‍മഷേവയും കഴിഞ്ഞ വര്‍ഷം മുതല്‍ വിചാരണ തടങ്കലിലാണ്.
റഷ്യന്‍ പത്രപ്രവര്‍ത്തകര്‍ അങ്ങേയറ്റത്തെ റിപ്പോര്‍ട്ടിംഗ് നിയന്ത്രണങ്ങള്‍ക്ക് കീഴിലാണ്. പ്രാദേശിക മാധ്യമങ്ങള്‍ അതിനെ 'യുദ്ധം' എന്ന് വിളിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഇതിനെ 'പ്രത്യേക സൈനിക നടപടി' എന്ന് വിളിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഭരണകൂടം വ്യക്തമാക്കുന്നു. ഉക്രെയ്‌നിലേയ്ക്ക് റഷ്യയുടെ സമ്പൂര്‍ണ അധിനിവേശം രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും തകര്‍ത്തു. ഉക്രെയ്നിലെ ബലാത്സംഗങ്ങള്‍ക്കും വ്യാപകമായ പീഡനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഉത്തരവാദി റഷ്യന്‍ സൈന്യമാണെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു.
അഭിമുഖത്തില്‍ റഷ്യയുടെയും ഉക്രെയ്‌ന്റെയും ചരിത്രം പുടിന്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ നാറ്റോ വിപുലീകരണം, നാറ്റോയും ബില്‍ ക്ലിന്റണും, ഉക്രെയ്ന്‍, സംഘര്‍ഷത്തിലേയ്ക്ക് നയിക്കാനുള്ള കാരണം, സമാധാനപരമായ ഒരു പരിഹാരം, നോര്‍ഡ് സ്ട്രീം പൈപ്പ് ലൈനുകള്‍ പൊട്ടിച്ചത് ആരാണ്, സെലെന്‍സ്‌കി എത്ര ശക്തനാണ്, ഇലോണ്‍ മസ്‌ക് ആന്റ് എഐ, യുഎസുമായുള്ള ആശയവിനിമയം പുനസ്ഥാപിക്കല്‍ എന്നിവ സംബന്ധിച്ചായിരുന്നു അഭിമുഖത്തില്‍ കൂടുതലായും പുടിന്‍ സംസാരിച്ചത്. കൂടാതെ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ഇവാന്‍ ഗെര്‍ഷ്‌കോവിച്ച് തടവിലാക്കപ്പെട്ടതും ചര്‍ച്ചയില്‍ വന്നിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1