സുനാമിയും ഓഖിയും വീണ്ടും വരുമോ തീരദേശ ഗ്രാമങ്ങളുടെ ചങ്ക് പിടയുന്നു!

MARCH 20, 2024, 8:45 PM

ഓഖി പോലുള്ള ചുഴലിക്കാറ്റടിക്കുമോ? വീïും സുനാമി വരുമോ? ആലപ്പുഴയിലെ തീരദേശ ഗ്രാമങ്ങൾ  ഒഴിഞ്ഞവയറോടെ കടലമ്മയ്ക്കു മുന്നിൽ മുട്ട് വിറച്ചുനിൽക്കുന്നു. ചൊവ്വാഴ്ച വെളുപ്പിന് അഞ്ചരമണിയോടെയാണ് ആലപ്പുഴ ജില്ലയിലെ പുറക്കാട് മുതൽ അയ്യൻ കോയിക്കൽ വരെയുള്ള 500 മീറ്റർ കടലിലെ 50 മീറ്റർ ഭാഗത്ത് കടൽ ഉൾവലിഞ്ഞത്. രാത്രി മീൻപിടുത്തം കഴിഞ്ഞ് തീരത്ത് കെട്ടിയിട്ടിരുന്ന വള്ളങ്ങളിൽ ചിലത് കടലെടുത്തു കൊïുപോയി. ചിലതെല്ലാം ചെളിയിൽ ഉറച്ചു കിടപ്പുണ്ട്.

മത്സ്യത്തൊഴിലാളികളിൽ ചിലർ പറയുന്നത് 'ചേറ് വല്ലം കെട്ട്' എന്ന പ്രതിഭാസമാണിതെന്നാണ്. ഇതിനു മുമ്പ് കോഴിക്കോട് കോതി ബീച്ചിനരികെ 2022 ഒക്‌ടോബർ 31ന് ഇതേ പോലെ കടൽ ഉള്ളിലേക്ക് വലിയുകയുണ്ടായി. ചില മത്സ്യത്തൊഴിലാളികൾ സുനാമിക്കും ഓഖി ചുഴലിക്കാറ്റിനും മുമ്പ് കടൽ ചില സ്ഥലങ്ങളിൽ ഉൾവലിഞ്ഞതായി പറയുന്നുണ്ട്.

എന്തായാലും സുനാമി മുന്നറിയിപ്പുകൾ ലോകത്ത് എവിടെ നിന്നുമുണ്ടായിട്ടില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. അത് വിശ്വസിക്കുകയല്ലാതെ മറ്റെന്തു ചെയ്യാൻ?

vachakam
vachakam
vachakam

മീനത്തിൽ ഇങ്ങനെ... മേടത്തിലോ?

ചുട്ടു പൊള്ളുകയാണ് കേരളം. മീന മാസത്തിലെ ചൂട് ഇങ്ങനെയെങ്കിൽ മേടമാസത്തിൽ എന്താകും സ്ഥിതിയെന്ന് ജനം ചോദിച്ചു തുടങ്ങി. ഈ പൊരിവെയിലത്ത്, ഇപോസ് മെഷീനും, മസ്റ്ററിങ്ങുമെന്നെല്ലാം പറഞ്ഞ് ജനം റേഷൻ കടകൾക്ക് മുമ്പിൽ ക്യൂ നിന്ന് വലയുന്നു. മദ്യ ഷാപ്പുകൾ കുടിപ്പയലുകൾക്ക് സൗഹൃദമാക്കണമെന്ന ഒരു ഇണ്ടാസ് പണ്ട്  ബിവറേജസ് എം.ഡി. പുറത്തിറക്കിയിരുന്നു. ടോയ്‌ലറ്റ്, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ മദ്യക്കടകളിൽ ഏർപ്പെടുത്തണമെന്ന പരോക്ഷ സൂചനയും ഈ ഓർഡറിലുണ്ടായിരുന്നു.

പക്ഷെ, റേഷൻകടകളിൽ ക്യൂ നിൽക്കുന്ന പാവം ജനത്തിന് എന്തെങ്കിലും സൗകര്യം ഈ സർക്കാർ ഏർപ്പെടുത്തിയോ? ഇല്ല. അതാണ് അരിയും മദ്യവും തമ്മിലുള്ള ബന്ധം. ''ചേട്ടാ ഒരു പൈൻഡ് വാങ്ങാൻ സഹായിക്കുമോ'' എന്ന് പച്ചയ്ക്ക് ചോദിക്കുന്നവനെ കുടിയൻ ബൈജുവിനെ എന്ന പോലെ ചേർത്തുപിടിച്ച് ബിവറേജസിന്റെ മുമ്പിൽ എത്തിക്കുന്ന മഹാമനസ്‌ക്കരുണ്ട്. പക്ഷെ, അതേ ഡയലോഗ് ഇങ്ങനെയൊന്നു മാറ്റിയെഴുതിയാൽ പണി പാളും. ''ചേട്ടാ, അരിമേടിക്കാൻ കാശില്ല. 100 രൂപ തന്ന് സഹായിക്കാമോ'' എന്ന് ചോദിച്ചാൽ പാമ്പ് ചീറ്റുന്നതുപോലെ കുടിയന്മാർ ചീറ്റും. നേരെ നിൽക്കാൻ ആവതുള്ളവനാണെങ്കിൽ അരിക്കാശ് ചോദിച്ചവനെ തോളിൽ പിടിച്ച് തള്ളിയെന്നും വരാം.

vachakam
vachakam
vachakam

റേഷൻ വിതരണത്തിലെ ഡിജിറ്റൽ പരീക്ഷണങ്ങൾ റേഷൻ സാധനങ്ങൾ ഗോഡൗണുകളിൽ നിന്ന് എടുത്ത് റേഷൻ കടകളിലെത്തിക്കുന്ന ലോറിയുടമകൾക്ക് മൂന്നു മാസത്തെ കൂലി കുടിശ്ശികയായിട്ടുïായിരുന്നു. മസ്റ്ററിംഗ്, ഇ പോസ് മെഷീൻ തുടങ്ങിയ സാങ്കേതിക കാരണങ്ങളാൽ റേഷൻ വിതരണം മുടങ്ങിയതുകൊണ്ട് മിച്ചം വരുന്ന റേഷൻ സാധനങ്ങൾ ഉപയോഗിച്ചായിരുന്നു റേഷൻ കടക്കാർ പിടിച്ചു നിന്നത്. മാർച്ച് 18ന് ലോറിക്കാരുടെ മൂന്നുമാസത്തെ കുടിശ്ശികയിൽ രണ്ട് മാസത്തെ കൂലി സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതോടെ റേഷൻ വിഭവങ്ങളുടെ നീക്കം മെച്ചപ്പെട്ടിട്ടുണ്ട്. റേഷൻ വിതരണത്തിന്  ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തുമ്പോൾ, ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടരുതെന്ന് സർക്കാർ എന്തുകൊണ്ട് ചിന്തിച്ചില്ല? സംസ്ഥാനത്ത് 5.23 ലക്ഷം റേഷൻ കാർഡുകളുണ്ട്.

ഇവ മൊബൈൽ ഫോണുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കാർഡുടമയ്ക്ക് ഒ.ടി.പി. വരുന്നത് കാർഡ് ആരുടെ പേരിലാണോ രജിസ്റ്റർ ചെയ്തത് അവരുടെ പേരിലായിരിക്കും. എന്നാൽ റേഷൻ വാങ്ങാൻ വരുന്നവരുടെ കൈയിൽ ഈ മൊബൈൽ ഇല്ലെങ്കിൽ റേഷൻ ലഭിക്കില്ല. ഐ.ടി. സാക്ഷരതാ മിഷന്റെ വക സെർവറിലൂടെയാണ് റേഷൻ വിതരണം സാങ്കേതികമായി നിയന്ത്രിക്കുന്നത്. എന്നാൽ ഈ സെർവറിന് ഇത്രയേറെ റേഷൻ കാർഡുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയില്ലത്രെ. കേരളത്തിലെ റേഷൻകാർഡുകളുടെ എണ്ണം കൃത്യമായി സിവിൽ സപ്ലൈസ് വകുപ്പിനറിയാം. എന്നിട്ടും സെർവറിന്റെ ശേഷി വർധിപ്പിക്കുന്നതിൽ ആരാണ് ഒളിച്ചു കളിക്കുന്നത്?


vachakam
vachakam

പടപേടിച്ച് ഐ.ടി.ക്കാർ പന്തളത്തേയ്‌ക്കോ?

ബാംഗ്ലൂർ ജലക്ഷാമത്തിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു. കേരളത്തിൽ 44 നദികളുള്ളതിനാൽ കുടിവെള്ളത്തിന്റെ കാര്യത്തിൽ ആശങ്ക വേïെന്ന് ബാംഗ്ലൂരിലെ ഐ.ടി. കമ്പനികൾ കരുതിയിട്ടുണ്ട്കാം. ഏതായാലും കാക്കനാട് ഇൻഫോപാർക്കിലേക്ക് ബാഗ്ലൂർ ഐ.ടി. കമ്പനികളിൽ നിന്ന് അന്വേഷണമെത്തിക്കഴിഞ്ഞതായി കിൻഫ്ര അധികൃതർ അവകാശപ്പെടുന്നുണ്ട്. കിൻഫ്രയിലേക്ക് ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിനെതിരെ കഴിഞ്ഞയാഴ്ച ജനകീയ സമരം അരങ്ങേറിയിരുന്നു.

മഴ പൂക്കൾ വീഴ്ത്തി വേനൽ എല്ലാം തകർത്തു

എന്തായാലും കർഷകർ വീണ്ടും ദുരിതങ്ങളുടെ വറചട്ടിയിലായി. കാലം തെറ്റിയ മഴ ചക്ക, മാങ്ങ, മുരിങ്ങക്കായ്, മറ്റ് ഫലവർഗ്ഗങ്ങൾ എന്നിവയുടെ ഉൽപ്പാദനത്തിൽ കുറവുണ്ടാക്കിയിട്ടുണ്ട്. പ്ലാവിന്റെയും മാവിന്റെയുമെല്ലാം അടക്കം പൂക്കൾ മഴപ്പെയ്ത്തിൽ വീണു പോയത് മൂലം ഇത്തവണ അത്തരം ഫലമൂലാദികൾക്ക് ക്ഷാമം നേരിടും.

ചൂട് ഒരു ഡിഗ്രി സെൽഷ്യസ് ഉയരുമ്പോൾ 14 ശതമാനം വരെ വിളവ് കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വേറെയുണ്ട്. പാലക്കാട്, കൊല്ലം (38 ഡിഗ്രി സെൽഷ്യസ്) ആലപ്പുഴ, കോട്ടയം, കോഴിക്കോട് (37 ഡിഗ്രി വരെ) തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ (36 ഡിഗ്രി) എന്നിങ്ങനെയായിരിക്കും താപനിലയുടെ വർധന

രാജമാണിക്യത്തിന്റെ 'എന്റെ കുളം'

എറണാകുളം ജില്ലയിൽ വേനൽക്കാലത്ത് 'എന്റെ കുളം' എന്ന പദ്ധതി കൊണ്ടുവന്നത് അന്നത്തെ കളക്ടർ രാജമാണിക്യമായിരുന്നു. ഉപയോഗ ശൂന്യമായിക്കിടന്നിരുന്ന തദ്ദേശസ്വയം സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള കുളങ്ങളെല്ലാം വൃത്തിയാക്കുന്നതിന് കളക്ടർ രാജമാണിക്യം അന്ന് നേതൃത്വം നൽകുകയായിരുന്നു. ജില്ലയിലെ ബദൽ കുടിവെള്ള സ്രോതസ്സുകളെപ്പറ്റിയും കളക്ടർ പഠനം നടത്താൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ, രാജമാണിക്യം കളക്ടർ സ്ഥാനം ഒഴിഞ്ഞതോടെ, 'എന്റെ കുളം' പദ്ധതി ജില്ലാ ഭരണകൂടം പൂട്ടിക്കെട്ടുകയായിരുന്നു.

ഇപ്പോഴും പെരിയാറ്റിലെയും മൂവാറ്റുപുഴയാറിലെയും വെള്ളം തന്നെയാണ് കൊച്ചിയുടെ ദാഹമകറ്റുന്നത്. എന്നാൽ, പഞ്ചായത്തുകൾക്ക് നടപ്പാക്കാവുന്ന ചെറുകിട കുടിവെള്ള പദ്ധതികൾ നടപ്പാക്കാൻ എന്തുകൊണ്ടോ, അധികൃതർ തയ്യാറാകുന്നില്ല. ഈ അനാസ്ഥയ്ക്കു പിന്നിൽ കുടിവെള്ള ലോബിയാണെന്ന ആരോപണമുയരുന്നുണ്ട്. ശരിയാണോ, എന്തോ? പ്രളയവും കോവിഡും കഴിഞ്ഞതോടെ ജല മാനേജ്‌മെന്റ് കാര്യത്തിൽ വലിയ ജാഗ്രത കേരളം കാണിച്ചില്ലെന്ന പരാതിയുണ്ട്. യാതൊരു പ്ലാനിംഗുമില്ലാതെ  ഉയർന്ന കോൺക്രീറ്റ്  കെട്ടിടങ്ങൾ ബാംഗ്ലൂരിന്റെ വെള്ളംകുടി മുട്ടിച്ചതായി പറയുന്നുണ്ട്.

ഓരോ ഫ്‌ളാറ്റുകളും വെള്ളത്തിനായി ആശ്രയിച്ചത് കുഴൽക്കിണറുകളെയാണ്. ബാംഗ്ലൂരിൽ 14000നടുത്ത് കുഴൽക്കിണറുകളുള്ളതിൽ പകുതിയിലും വെള്ളം വറ്റിക്കഴിഞ്ഞു. സമാധാന പൂർണ്ണമായ റിട്ടയർമെന്റ് ലൈഫിനായി ഇന്ത്യയിലെ പല നഗരങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമെല്ലാം ബാഗ്ലൂരിനെ ആശ്രയിക്കുന്നവർ ഒരുവട്ടം കൂടി ചിന്തിക്കുന്നത് നന്നായിരിക്കും. കാരണം ബാംഗ്ലൂരിലെ ജലക്ഷാമത്തിനു പിന്നിൽ പുകഞ്ഞു നിൽക്കുന്ന കാവേരി നദീജല തർക്കമുണ്ട്. കഴിഞ്ഞ 4 ദശകത്തിലേറെയായി ഈ പ്രശ്‌നം രമ്യമായി പരിഹരിക്കാൻ ഭരണകൂടങ്ങൾക്കോ നീതിപീഠങ്ങൾക്കോ കഴിഞ്ഞിട്ടില്ല. കാവേരി തർക്കം ഒരു പ്രശ്‌നമായി മാറിയാൽ ഉദ്യാന നഗരത്തിൽ പൂക്കളായിരിക്കില്ല വിടരുക. അതുകൊണ്ട്, കേരളം ബാംഗ്ലൂരിനെ കണ്ടു പഠിക്കണം, വേണ്ട തിരുത്തലുകൾ നടത്തണം.

തമിഴിലെ പ്രേമലു ഹിറ്റായി 'ഓടലു' !

കഴിഞ്ഞ വെള്ളിയാഴ്ച (മാർച്ച് 15)യാണ് 'പ്രേമലു' എന്ന മലയാള സിനിമയുടെ തമിഴ് ഡബ്ബ് റിലീസ് ചെയ്തത്. തെലുങ്കിൽ ഡബ്ബ് ചെയ്തത് നേരത്തെ റിലീസ് ചെയ്തിരുന്നു. എന്തരു പറയാൻ? കൊടുങ്ങല്ലൂരിനടുത്തുള്ള ചാപ്പാറ എന്ന സ്ഥലത്തെ നസല്ൻ കെ. ഗഫൂർ എന്ന മീശ മുളയ്ക്കാത്ത പയ്യൻസ് ഇപ്പോൾ നവമാധ്യമങ്ങളിലെ ഡാർലിങ്ങാണ്. നസല്‌നോടൊപ്പം സൂപ്പർ ശരണ്യയിൽ നമ്മൾ കണ്ട് ചത്താലും കൂടെ നിൽക്കുന്ന ചങ്ക്‌സ് കൂട്ടുകാരി മമിത ബൈജുവും സോഷ്യൽ മീഡിയയിൽ പൂന്തു വിളയാടുകയാണ്. മമിത കോട്ടയത്തിനടുത്തുള്ള കിടങ്ങൂർ സ്വദേശിനിയാണ്.

എന്തായാലും വൈകിവന്ന വസന്തം പോലെ പ്രേമലുവിലെ കെ.ജി. മാർക്കോസിന്റെ ഡപ്പാം കൂത്ത് പാട്ടും സോഷ്യൽ മീഡിയയിൽ വൈറലാണ്. ശ്യാം മോഹൻ, സംഗീത് തുടങ്ങിയവരും താരനിരയിലുണ്ട്. തിരുവനന്തപുരത്തെ അനന്തപുരി ഹോസ്പിറ്റലിലെ റിസപ്ഷനിസ്റ്റാണ് ശ്യാം മോഹന്റെ പ്രതിശ്രുത വധു. ഏതായാലും സിനിമയിലെ ന്യൂജനറേഷൻ കരുത്ത് കാണിച്ചു തുടങ്ങി. ഇതൊരു സീസണിലെ 'പൊളപ്പ്' മാത്രമാകാതെ നവയുവ നടന്മാർ കഴിവ് തെളിയിക്കണം.

കാരണം ഇതിലും വലിയ പൊട്ടാസ് പൊട്ടിക്കലായിരുന്നു പ്രേമം എന്ന സിനിമ. പിന്നീട് അതേ പടത്തിലെ നായികാനായകന്മാർ വലിയ തോതിൽ കളം പിടിച്ചില്ല. ഇതൊരു റിമൈൻഡർ മാത്രമാണെന്ന് ന്യൂജനറേഷനെ ഓർമ്മിപ്പിക്കുന്നു. അത്രമാത്രം.

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam