ട്രംപ് 2.0: അമേരിക്കയില്‍ 4ബി മൂവ്‌മെന്റ് ശക്തിപ്പെടുന്നു

NOVEMBER 13, 2024, 5:39 PM

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി വീണ്ടും അധികാരത്തിലേറുന്ന സാഹചര്യത്തില്‍ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ സ്ത്രീകള്‍. ട്രംപ് പ്രസിഡന്റായി അധികാരത്തിലേറിയാല്‍ ലൈംഗികത, ഡേറ്റിങ്, വിവാഹം, കുട്ടികള്‍ എന്നിവ ബഹിഷ്‌കരിക്കുമെന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്. ദക്ഷിണ കൊറിയയില്‍ ഉടലെടുത്ത 4ബി  പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ അമേരിക്കയിലും അതേ രീതിയില്‍ പ്രതിഷേധം ഉയരുന്നത്.

2019 ലായിരുന്നു ദക്ഷിണ കൊറിയയില്‍ 4ബി  മൂവ്മെന്റ് ആരംഭിച്ചത്. രാജ്യത്തെ പുരുഷാധിപത്യം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ആശയത്തിന് സ്ത്രീ സംഘടനകള്‍ രൂപം നല്‍കിയത്. സാമ്പത്തിക രംഗത്തടക്കം വിവേചനം ശക്തമായിരുന്ന സാഹചര്യത്തില്‍ പുരുഷന്മാരുമായുള്ള ഇടപഴകല്‍ കുറയ്ക്കാന്‍ സ്ത്രീകള്‍ തീരുമാനിക്കുകയായിരുന്നു. ഡേറ്റിങ്ങിന് പോകില്ല, വിവാഹത്തിന് അനുമതി നല്‍കില്ല, ലൈംഗികതയില്‍ ഏര്‍പ്പെടില്ല, കുട്ടികള്‍ക്ക് ജന്മം നല്‍കില്ല തുടങ്ങിയ നാല് കാര്യങ്ങളായിരുന്നു പ്രസ്ഥാനത്തിന്റെ വക്താക്കള്‍ മുന്നോട്ടുവച്ചത്.

അമേരിക്കയിലും ഇപ്പോള്‍ 4ബി മൂവ്മെന്റ് വ്യാപിക്കുകയാണ്. ട്രംപ് അധികാരത്തിലേറുന്നതോടെ ഗര്‍ഭഛിദ്ര നിയമങ്ങളിലും സ്ത്രീ സുരക്ഷ നിയമങ്ങളിലും മാറ്റം വരുമെന്നാണ് പ്രതിഷേധക്കാരുടെ ഭയം. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഇക്കാര്യത്തില്‍ കമല ഹാരിസും മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്ത്രീകളുടെ സുരക്ഷയില്‍ നിയന്ത്രണം കൊണ്ടുവരും ഗര്‍ഭഛിദ്രം പൂര്‍ണമായും തടയും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ട്രംപ് പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നാണ് കമല അഭിപ്രായപ്പെട്ടിരുന്നത്.

തിരഞ്ഞെടുപ്പില്‍ കമല ഹാരിസ് പരാജയപ്പെട്ടതില്‍ ലിംഗ വിവേചനം ഉണ്ടായിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. വനിത പ്രസിഡന്റ് അധികാരത്തില്‍ വരാന്‍ രാജ്യത്തെ പുരുഷന്മാര്‍ സമ്മതിക്കില്ലെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. അമേരിക്കയിലെ പുരുഷന്മാര്‍ എപ്പോഴും വനിതകള്‍ക്ക് എതിരാണെന്ന് പറഞ്ഞ് കരയുന്ന യുവതിയുടെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചിരുന്നു.

അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ 4ബി മൂവ്മെന്റിനെ കുറിച്ച് ഗൂഗിളില്‍ തിരയുന്നവരുടെ എണ്ണവും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എക്സ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇതുമായി ബന്ധപ്പെട്ട ഹാഷ് ടാഗുകളും ട്രെന്‍ഡിങ്ങാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam