ചാള്‍സ്റ്റണ്‍ വിമാനത്താവളത്തിലെ സ്റ്റാറാണ് ഇവന്‍!

MAY 28, 2025, 3:16 AM

മനുഷ്യരില്‍ മാത്രമല്ല സൂപ്പര്‍ ഹീറോസ് ഉള്ളത്. നായയ്ക്കളുടെ ഇടയിലും ഉണ്ട്. സ്‌കൂബി-ഡൂ, സ്പൈക്ക്, 101 ഡാല്‍മേഷ്യന്‍ തുടങ്ങിയ സൂപ്പര്‍ പവര്‍ ഉള്ള നായകളെ മാത്രം അറിയുന്നവര്‍ക്ക്, ഇവരെ അത്ര പരിചയം കണ്ടെന്നു വരില്ല. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ പോലെ തന്നെ സ്പെഷ്യലാണെങ്കിലും ഇവര്‍ റിയല്‍ ഹീറോസാണ്. മലമുകളില്ലുള്ള ഒരു വിമാനത്താവളമാണ് ഇവരുടെ വാസകേന്ദ്രം. ടെയ്ക്ക് ഓഫ് സമയത്ത് പക്ഷികളും മറ്റും ഇല്ലെന്ന് ഉറപ്പ് വരുത്താനും വന്യജീവികളെ കണ്ട് പേടിച്ച് നില്‍ക്കുന്ന യാത്രക്കാരെ സുരക്ഷിതമായി എത്തിക്കാനും നായ്ക്കളായ ഹെര്‍ക്കുലീസും നെഡിനെയും ഉണ്ടാകും.

യുഎസിലെ വെസ്റ്റ് വിര്‍ജീനിയ ഇന്റനാഷണല്‍ യെഗര്‍ വിമാനത്താവളം എന്ന് അറിയപ്പെടുന്ന ചാള്‍സ്റ്റണ്‍ വിമാനത്താവളത്തിലെ വന്യജീവികളെ സംരക്ഷിക്കുന്ന നായ്ക്കളാണ് ഹെര്‍ക്കുലീസും നെഡിനെയും. കാണുന്നത് പോലെയല്ല, ഇവര്‍ സെലിബ്രിറ്റികള്‍ കൂടിയാണ്. സ്വന്തമായി ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക് അക്കൗണ്ടുകളും വിശാലമായ ഓഫിസുമുണ്ട്. ഇത് കൊണ്ടാണ് ഹെര്‍ക്കുലീസ് മുഖ്യ അംബാസഡര്‍ കൂടിയായത്.

പക്ഷികളും മറ്റ് വന്യജീവികളും വിമാനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അതിര്‍ത്തിയില്‍ ഒരു മൈല്‍ നീളമുള്ള എയര്‍ഫീല്‍ഡില്‍ ദിവസേന പട്രോളിംഗ് നടത്താനും ഇവര്‍ക്ക് ഒരു മടിയില്ല. മലയുടെ മുകളിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എന്നതുകൊണ്ടു തന്നെ കാനഡ വാത്ത, പരുന്ത്, താറാവ്, പാട്ടുപക്ഷി, വവ്വാല്‍ തുടങ്ങി നിരവധി വന്യജീവികളുടെ ശേഖരം തന്നെ ഇവിടെയുണ്ട്.

ഇങ്ങനെ യാത്രക്കാരെ സംരക്ഷിക്കുക മാത്രമല്ല ഇവരുടെ ജോലി. വിമാനം പറക്കാനും ലാന്റ് ചെയ്യാനും ഇവരുടെ അനുവാദം വേണം. വിമാനത്താവളത്തില്‍ വരുന്ന യാത്രക്കാരോട് സൗഹൃദം ഉണ്ടാക്കിയെടുക്കാനും ഇവര്‍ ശ്രമിക്കാറുണ്ട്. 2018-ല്‍ യേഗര്‍ മാനേജ്മെന്റാണ് ഹെര്‍ക്കുലീസ് എന്ന നായയെ വാങ്ങുന്നത്. ആദ്യത്തെ 18 മാസം വാത്തകളെയും ആടുകളെയും മേയ്ക്കുന്നതിനാണ് പരിശീലനം നല്‍കിയിരുന്നത്. പിന്നീടാണ് വിമാനത്താവളത്തില്‍ ഓള്‍ ഇന്‍ ഓള്‍ ആയി മാറിയത്. 2 വയസുള്ളപ്പോഴാണ് നെഡിനെ കൊണ്ട് വരുന്നത്. ഫെച്ച് കളിക്കാന്‍ നീല ബൗണ്‍സി ബോള്‍ കൊണ്ടുവരുന്ന നെഡിനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. ടെര്‍മിനലിനുള്ളിലെ യാത്രക്കാരെ ഹെര്‍ക്കുലീസ് വാല്‍ ആട്ടി അഭിവാദ്യം ചെയ്യും.

1988 മുതല്‍ 2023 വരെ, വന്യജീവികളുമായി കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളില്‍ യുഎസില്‍ 76 പേര്‍ കൊല്ലപ്പെടുകയും 126 വിമാനങ്ങള്‍ നശിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇവരെ സംരക്ഷിക്കാന്‍ നായ്ക്കളായ ഹെര്‍ക്കുലീസിനെയും നെഡിനെയും പരീശിലിപ്പിച്ചത്. 'പക്ഷി വിമാനത്തില്‍ വന്ന് ഇടിക്കുന്നത് തടയുന്നതിനാണ് പ്രധാനമായും ഹെര്‍ക്കുലീസിനെയും നെഡിനെയും ട്രെയിന്‍ ചെയ്യുന്നതെന്ന്' വിമാനത്താവളത്തിലെ വന്യജീവി വിദഗ്ധനായ ക്രിസ് കീസര്‍ പറഞ്ഞു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam