ലോകത്തില്‍ ഇന്ന് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന പദങ്ങളിലൊന്നാണ് ഗൂഗിള്‍. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ ഗൂഗിള്‍ എന്ന പദം ഉപയോഗിക്കാത്തവര്‍ വളരെ കുറവായിരിക്കും. ലോകത്തെ ഏറ്റവും ഉപയോഗിക്കപ്പെടുന്ന സെര്‍ച് എന്‍ജിന്‍ എന്ന നിലയില്‍ നിന്ന് പല തലങ്ങളുള്ള പ്രവര്‍ത്തനത്തിലേക്ക് ഗൂഗിള്‍ ഇന്ന് മാറിക്കഴിഞ്ഞു.
1995ല്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ രണ്ട് വിദ്യാര്‍ഥികള്‍ കൂട്ടുകാരായി. ലാറി പേജും സെര്‍ജി ബ്രിന്നും. പില്‍ക്കാലത്ത് ഒരുപാടു സ്വപ്നങ്ങളെ കൈക്കുടയിലാക്കിയ ഒരു കിടിലന്‍ ടെക് കൂട്ടുകെട്ടായിരുന്നു അത്. ആദ്യകാലത്ത് ബാക്‌റബ് എന്നറിയപ്പെടുന്ന ഒരു സെര്‍ച് എന്‍ജിന്‍ പദ്ധതി ഇവര്‍ വികസിപ്പിച്ചു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഇവര്‍ ഒരു കാര്യം മനസിലാക്കി. ഈ പേര് മാറ്റണം.
അങ്ങനെ അവര്‍ പേരുകള്‍ ആലോചിച്ചു. തങ്ങളുടെ കൂട്ടുകാരനായ സീന്ഡ ആന്‍ഡേഴ്‌സനോടും ഒരു സജഷന്‍ തരാന്‍ അവര്‍ പറഞ്ഞു, ഗൂഗോള്‍പ്ലെക്‌സ് എന്ന ഒരു വാക്ക് ആന്‍ഡേഴ്‌സന്‍ മുന്നോട്ടുവച്ച്. ഒന്ന് കഴിഞ്ഞാല്‍ 100 പൂജ്യങ്ങള്‍ കൂടി വരുന്ന വലിയൊരു നമ്പരാണ് ഇത്. ഗൂഗിള്‍ ഭാവിയില്‍ വലിയ അളവിലുള്ള ഡേറ്റ കൈകാര്യം ചെയ്യേണ്ടിവരുമെന്നതാണ് ഇത്തരമൊരു വാക്കിന് ആന്‍ഡേഴ്‌സനെ പ്രേരിപ്പിച്ചത്. ലാറി പേജ് അതിനെ ചുരുക്കി ഗൂഗോള്‍ എന്നാക്കി.
എന്നാല്‍ ഈ പേര് ഡൊമെയ്ന്‍ റജിസ്റ്റര്‍ ചെയ്തപ്പോള്‍ ആന്‍ഡേഴ്‌സന് ഒരു കയ്യബദ്ധം പറ്റി. ഗൂഗോള്‍ ഗൂഗിളായി മാറി. ലോകത്തെ ഇതിഹാസ തുല്യമായ ഒരു പദത്തിന്റെ ഉദ്ഭവം ഇങ്ങനെയായിരുന്നു. പിന്നീട് 1999 ല്‍ ഗൂഗിളിന്റെ ആദ്യ ഓഫിസ് യുഎസിലെ പാലോ അല്‍റ്റോയില്‍ സ്ഥാപിച്ചു. ലാറിയും സെര്‍ജിയും സ്റ്റാന്‍ഫഡിലെ പഠനം അവസാനിപ്പിക്കുകയും ചെയ്തു.
2000ല്‍ ഒന്നരക്കോടിയിലധികം പേര്‍ ഗൂഗിളിന്റെ സെര്‍ച് സേവനങ്ങള്‍ ഉപയോഗിച്ചു. 2004ല്‍ സമൂഹമാധ്യമരംഗത്തെ പ്രഥമസംരംഭം ഓര്‍കുട് ഗൂഗിള്‍ പുറത്തിറക്കി. ഇന്ത്യയിലും ബ്രസീലിലും വിജയിച്ചെങ്കിലും മറ്റ് രാജ്യങ്ങളില്‍ ഓര്‍കുട് പരാജയമായി. 2005 ല്‍ ആണ് ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ എര്‍ത്ത്, അനലിറ്റിക്‌സ് തുടങ്ങിയ പുതുപുത്തന്‍ സേവനങ്ങള്‍ പുറത്തിറങ്ങിയത്. സാധാരണ ജനങ്ങളുടെ ഗതാഗതത്തില്‍ നിര്‍ണായകസൗകര്യങ്ങള്‍ കൊണ്ടുവന്ന നീക്കമായിരുന്നു ഇത് 2006ല്‍ യൂട്യൂബിനെ ഗൂഗിള്‍ ഏറ്റെടുത്തു. അന്നു വരെയുണ്ടായിരുന്ന വിഡിയോ സ്ട്രീമിങ് സൈറ്റുകളെ ബഹുദൂരം പിന്നിലാക്കി സ്വീകാര്യതയില്‍ യൂട്യൂബ് മുന്നോട്ടുകുതിച്ചു.
2007 ല്‍ തങ്ങളുടെ പുതിയ ഉല്‍പന്നമായ ജിമെയില്‍ ഗൂഗിള്‍ ജനങ്ങളിലേക്ക് എത്തിച്ചു. അന്നുവരെയുണ്ടായിരുന്ന മെയില്‍ സേവനദാതാക്കളെയെല്ലാം നിഷ്പ്രഭമാക്കിയ ജിമെയില്‍ അപ്രമാദിത്വമായിരുന്നു പില്‍ക്കാലത്ത് ലോകം കണ്ടത്. ഇതേവര്‍ഷം തന്നെ ആന്‍ഡ്രോയ്ഡ് ഗൂഗിള്‍ പുറത്തിറക്കുന്നു. സ്മാര്‍ട് ഫോണ്‍ വിപണിയില്‍ തരംഗങ്ങള്‍ സൃഷ്ടിച്ച നീക്കം പില്‍ക്കാലത്തെ സാങ്കേതിക വിപ്ലവത്തിന്റെ ആണിക്കല്ലായി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1