യുഎസില്‍ ട്രംപ് ബൈഡന്‍ പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. സൂപ്പര്‍ ട്യൂസ്ഡേയില്‍ ട്രംപിന് അനുകൂല വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നത്. ട്യൂസ്ഡേ പോരാട്ടത്തില്‍ കനത്ത തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് നിക്കി ഹേലി സ്ഥാനാർഥിയാകാനുള്ള മത്സരത്തിൽ നിന്ന് പിന്മാറി. ഇതോടെ പോരാട്ടത്തിന് ആരൊക്കെ എന്ന ചിത്രം ഏതാണ്ട് വ്യക്തമാക്കിയിരിക്കുകയാണ്. ഇനി ട്രംപും ബൈഡനും തമ്മിലുള്ള പോരാട്ടമായിരിക്കും. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടം 2024ലും ആവര്‍ത്തിക്കുമെന്ന സൂചനയാണ് സൂപ്പര്‍ ട്യൂസ്‌ഡെ ഫലങ്ങള്‍ നല്‍കുന്നത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതില്‍ വോട്ടുകള്‍ തൂത്തുവാരിയിരിക്കുകയാണ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 15 സംസ്ഥാനങ്ങളിലേക്ക് നടന്ന പോരാട്ടത്തില്‍ 11 ഇടത്താണ് ട്രംപ് വിജയം കുറിച്ചത്. മിനസോട്ട, മസാച്യുസെറ്റ്സ്, വെര്‍ജീനിയ, ടെക്സസ്, അലബാമ, ടെന്നസി, കൊളറാഡോ, ഒക്ലഹോമ, അര്‍ക്കന്‍സസ്, കരോലിന, മെയ്ന്‍ എന്നിവിടങ്ങളാണ് ട്രംപിന് അനുകൂല വിധി സമ്മാനിച്ചത്.
മറ്റിടങ്ങളില്‍ നിലവില്‍ വോട്ടണ്ണല്‍ തുടരുകയാണ്. ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാന എതിരാളിയായ ഇന്ത്യ-അമേരിക്കന്‍ സ്ഥാനാര്‍ഥി നിക്കി ഹേലിക്ക് സൂപ്പര്‍ ടൂസ്ഡേ പോരാട്ടം കനത്ത തിരിച്ചടിയായി. നിക്കി പിന്‍മാറ്റത്തിനുള്ള തീരുമാനം അറിയിച്ചതിന് പിന്നാലെ ട്രംപിന് പിന്തുണ നല്‍കുമെന്നും വ്യക്തമാക്കി. പോരാട്ടത്തില്‍ ട്രംപിന് അനൂകൂല സാഹചര്യം ഒരുങ്ങിയതോടെ യുഎസ് ഇനി സാക്ഷ്യം വഹിക്കുക ഡൊണാള്‍ഡ് ട്രംപ്, ജോ ബൈഡന്‍ ഏറ്റുമുട്ടലിനായിരിക്കും.
ഇന്നലെയാണ് യുഎസില്‍ സൂപ്പര്‍ ടൂസ്ഡേ പോരാട്ടം നടന്നത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ പ്രസിഡന്റ് ജോ ബൈഡനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്, നിക്കി ഹേലി എന്നിവരുടെ കടുത്ത മത്സരത്തിനാണ് യുഎസ് സാക്ഷ്യം വഹിച്ചത്. കാലിഫോര്‍ണിയ, ടെക്സസ്, നോര്‍ത്ത് കരോലിന, ടെന്നസി, അലബാമ, വിര്‍ജീനിയ, ഒക്ലഹോമ, അര്‍ക്കന്‍സാസ്, മസാച്യുസെറ്റ്സ്, യൂട്ടാ, മിനസോട്ട, കൊളറാഡോ, അര്‍ക്കന്‍സാസ്, മെയ്ന്‍ എന്നിവിടങ്ങളിലാണ് സൂപ്പര്‍ ട്യൂസ്ഡേ പോരാട്ടം നടന്നത്. ഇതിലാണ് ട്രംപിന് അനുകൂല വിധിയെഴുത്തുണ്ടായത്.
ഡെക്കോഡയിലെ പ്രൈമറിയിലും ട്രംപ്:
മാര്‍ച്ച് നാലിന് നോര്‍ത്ത് ഡെക്കോഡ റിപ്പബ്ലിക്കന്‍ കോക്കസുകളിലും യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് വിജയിച്ചത്. 84.6 ശതമാനം വോട്ടുകള്‍ നേടിയാണ് വിജയം. അതേസമയം എതിരാളിയായ നിക്കി ഹേലിക്ക് വെറും 14.2 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്. ട്രംപ് ഉള്‍പ്പെടെ നാല് സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. ടെക്സസിലെ വ്യവസായിയും പാസ്റ്ററുമായ റയാന്‍ ബിങ്ക്‌ലി, ഫ്‌ലോറിഡയിലെ വ്യവസായി ഡേവിഡ് സ്റ്റക്കന്‍ബെര്‍ഗ് എന്നിവരാണ് ട്രംപിനും ഹേലിക്കും എതിരായി മത്സരത്തിനിറങ്ങിയത്. യുഎസിലെ വളരെ നിര്‍ണായകമായ പോരാട്ടത്തില്‍ തന്നെ തിരഞ്ഞടുത്തവര്‍ക്ക് ഡൊണാള്‍ഡ് ട്രംപ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
മാത്രമല്ല അമേരിക്കയിലെ നിര്‍ണായകമായ അഞ്ച് സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് ജോ ബൈഡനെ പിന്തള്ളി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നിലെന്നാണ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളജും ചേര്‍ന്ന് സംഘടിപ്പിച്ച പുതിയ പോള്‍ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നവാഡയില്‍ ട്രംപിന് 52 ശതമാനം പിന്തുണ ലഭിച്ചപ്പോള്‍ ബൈഡന് 41 ശതമാനം വോട്ടുകളാണ് കിട്ടിയത്. ജോര്‍ജിയയില്‍ ട്രംപിന് 49 ശതമാനവും ബൈഡന് 43 ശതമാനവും വീതമാണ് പിന്തുണ.
അതേസമയം അരിസോണയില്‍ ട്രംപിന് 49 ശതമാനവും ബൈഡന് 44 ശതമാനവും പിന്തുണ കിട്ടി. മിഷിഗണിലാകട്ടെ ഡൊണാള്‍ഡ് ട്രംപിന് 48 ശതമാനം പിന്തുണയാണ് ലഭിച്ചത്. ബൈഡന് 43 ശതമാനവും. പെന്‍സില്‍വാനയയില്‍ ട്രംപിന് 48 ശതമാനവും ബൈഡന് 44 ശതമാനവും പിന്തുണ ലഭിച്ചു. പക്ഷേ, വിസ്‌കോന്‍സിനില്‍ ട്രംപിനെ പിന്തള്ളി ബൈഡന്‍ മുന്നിലെത്തി. ബൈഡന് 47 ശതമാനം പിന്തുണ ലഭിച്ചപ്പോള്‍ ട്രംപിന് 45 ശതമാനം മാത്രം പിന്തുണയാണ് ഇവിടെ നിന്ന് കിട്ടിയത്.
ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ മൂന്ന് വരെ ടെലിഫോണ്‍ വഴിയാണ് പോള്‍ നടത്തിയത്. നേര്‍ക്കുനേരെയുള്ള മത്സരത്തിന്റെ പ്രാഥമിക വോട്ടെടുപ്പ് അടുത്ത വര്‍ഷം മാത്രമേ ആരംഭിക്കുകയൂള്ളൂ. അതേസമയം പോള്‍ ഫലം തള്ളിക്കളഞ്ഞ ബൈഡന്റെ പ്രചാരണ വക്താവ് കെവിന്‍ മുനോസ് ഒരു വര്‍ഷത്തിന് മുമ്പുള്ള പ്രവചനങ്ങള്‍ തിരഞ്ഞെടുപ്പ് സമയമാകുമ്പോള്‍ വ്യത്യാസപ്പെടുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഈ സംസ്ഥാനങ്ങളില്‍ 30 വയസിന് താഴെയുള്ള വോട്ടര്‍മാരില്‍ ഒരു ശതമാനം പേര്‍ മാത്രമാണ് ബൈഡനെ പിന്തുണയ്ക്കുന്നത്.
ഗ്രാമ പ്രദേശങ്ങളിലെ ട്രംപിന്റെ നേട്ടത്തിന്റെ പകുതി മാത്രമാണ് നഗര മേഖലകളില്‍ ബൈഡന്‍ നേടിയിരിക്കുന്ന മുന്‍തൂക്കം. സ്ത്രീ വോട്ടര്‍മാരില്‍ ഭൂരിഭാഗവും ബൈഡനെയാണ് പിന്തുണയ്ക്കുന്നത്. അതേസമയം തന്നെ ഇതിന്റെ ഇരട്ടി പുരുഷന്മാരാണ് ട്രംപിനെ പിന്തുണയ്ക്കുന്നത്. എന്തൊക്കെ ആയാലും കാര്യങ്ങള്‍ പ്രവചനാതീതമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1