ട്രംപിന്റെ രണ്ടാം വരവ്; ഉക്രെയിന്‍ വിഷയത്തില്‍ നിലപാട് കടുപ്പിക്കുമോ?

NOVEMBER 6, 2024, 10:40 PM

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് യുഎസ് കണ്ട ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. ശക്തമായ മത്സരം പ്രതീക്ഷിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പക്ഷേ കൃത്യമായ മുന്നേറ്റം പ്രകടമാക്കി കൊണ്ടാണ് ഡൊണാള്‍ഡ് ട്രംപ് ഇക്കുറി വിജയം നേടിയത്. നിലവില്‍ 277 ഇലക്ട്രല്‍ വോട്ടുകള്‍ നേടിയാണ് ഡൊണാള്‍ഡ് ട്രംപ് വിജയം ഉറപ്പിച്ചിരിക്കുന്നത്. കേവല ഭൂരിപക്ഷമായി വേണ്ടത് 270 വോട്ടുകള്‍ മാത്രമാണ്.

ചരിത്രത്തിലെ മികച്ച വിജയമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഉണ്ടായിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നവണത്തെ തിരഞ്ഞെടുപ്പിന്. സെനറ്റ് കൂടി അവര്‍ പിടിച്ചടക്കി എന്ന പ്രത്യേകതയും ഉണ്ട്.

അതേസമയം ട്രംപിന്റെ വിജയം ഉറ്റുനോക്കുന്നത് മറ്റ് ചില നിര്‍ണായക വിഷയങ്ങളിലെ യുഎസിന്റെ നിലപാട് മാറ്റത്തിന്റെ കൂടി പേരിലാണ്. ഒരുപക്ഷേ നിലവില്‍ ജോ ബൈഡന്‍ സര്‍ക്കാര്‍ വച്ച് പുലര്‍ത്തിയിരുന്ന നയങ്ങളില്‍ നിന്നും വിഭിന്നമായ നിലപാടുകള്‍ സ്വീകരിക്കാന്‍ സാധ്യതയുള്ള വ്യക്തി കൂടിയാണ് ഡൊണാള്‍ഡ് ട്രംപ്. അതില്‍ ഉക്രെയിന്‍, ചൈന, മിഡില്‍ ഈസ്റ്റ് വിഷയങ്ങള്‍ തന്നെയാണ് പ്രധാനം.

റഷ്യ-ഉക്രെയിന്‍ വിഷയം

ഇത്തവണ ട്രംപ് അധികാരത്തില്‍ വരുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് ഉക്രെയിന്‍-റഷ്യ യുദ്ധത്തില്‍ അദ്ദേഹം തിരഞ്ഞെടുപ്പ് ക്യാമ്പയിനുകളില്‍ പ്രസംഗിച്ച കാര്യം പ്രാവര്‍ത്തികമാക്കുമോ എന്നതിലാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കും എന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് നേരത്തെ പലപ്പോഴായി ചൂണ്ടിക്കാട്ടിയിരുന്നത്.

ഉക്രെയിന് ആവശ്യമായ ആയുധങ്ങള്‍ നല്‍കുന്നതിന് ഒപ്പം തന്നെ റഷ്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് അവസരം ഒരുക്കി കൊടുക്കുമെന്നും ട്രംപുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. ഇക്കാര്യത്തില്‍ റഷ്യന്‍ സഹകരണം ഉറപ്പാക്കാന്‍ ഉക്രെയിന്റെ നാറ്റോ പ്രവേശനം വൈകിപ്പിക്കുക എന്നതാവും ഇക്കാര്യത്തില്‍ അവര്‍ സ്വീകരിക്കുന്ന നിലപാട്.

പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം

നിലവില്‍ ലോക മുഴുവന്‍ ഉറ്റുനോക്കുന്ന സംഭവ വികാസങ്ങളില്‍ ഒന്നാണ് പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം. ഇറാന്‍-ഇസ്രായേല്‍ പോര്‍മുഖം തുറന്നത് വലിയ ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ ഉക്രെയിനില്‍ എന്ന പോലെ തന്നെ ഇവിടെയും യുദ്ധത്തിന് അവസാനം കാണുമെന്നതാണ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വച്ചിരിക്കുന്ന വാഗ്ദാനം.

താനാണ് ജോ ബൈഡന് പകരം അധികാരത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ ഒരിക്കലും ഹമാസ് ഇസ്രായേലിനെ ആക്രമിക്കുക ഇല്ലായിരുന്നു എന്നാണ് നേരത്തെ ട്രംപ് പറഞ്ഞത്. പരമാവധി സമ്മര്‍ദ്ദം ചെലുത്തി സംഘര്‍ഷ സാഹചര്യം ലഘൂകരിക്കുക എന്നതാണ് ട്രംപ് മുന്നോട്ട് വയ്ക്കുന്ന പ്രധാന നയം.

ചൈനയുമായുള്ള വ്യാപാര ബന്ധം

നിലവില്‍ ട്രംപ് രണ്ടാം വട്ടം അധികാരത്തില്‍ വരുമ്പോള്‍ യുഎസിലെ ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നത് ചൈനയുമായുള്ള ബന്ധത്തെ കുറിച്ചാവും. നേരത്തെ ഇരു രാജ്യങ്ങളും തമ്മില്‍ ട്രംപ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട ചില അസ്വാരസ്യങ്ങള്‍ നടന്നിരുന്നു. കൂടാതെ കോവിഡ് വിഷയത്തിലും ട്രംപ് ചൈനയ്ക്ക് എതിരെ ആഞ്ഞടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കരുതലോടെയാവും ചൈനയുടെയും നീക്കം.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam