സി.പി.എം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ടി.പി. ചന്ദ്രശേഖരൻ പാർട്ടിയിൽ പ്രത്യയശാസ്ത്രവ്യതിചലനങ്ങൾ നടക്കുന്നു എന്നാരോപിച്ചാണ് 2009ൽ ഒഞ്ചിയത്ത് റെവലൂഷ്യണറി മാർക്‌സിസ്റ്റ് പാർട്ടി (ആർ.എം.പി)എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയകക്ഷിക്കു രൂപം നൽകുന്നത്. സംഘടനയുടെ ഒഞ്ചിയം ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന കൺവീനറും ആയിരുന്നു ടി.പി. ചന്ദ്രശേഖരൻ. സി.പി.എമ്മിന് വലിയ സ്വാധീനമുണ്ടായിരുന്ന ഒഞ്ചിയം പഞ്ചായത്ത് ആർ.എം.പി പിടിച്ചെടുത്തു. ഇതിനുപിന്നാലെയാണ് 2012 മേയ് നാലിനു ടി.പി കൊല്ലപ്പെടുന്നത്.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴായിരുന്നു അക്ഷരാർത്ഥത്തിൽ കേരള രാഷ്ട്രീയത്തെ മാറ്റിമറിച്ച, മലയാളികളുടെ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച ഓഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന്റെ അരും കൊല. ആ മനുഷ്യൻ സി.പി.എം രാഷ്ടീയം ഉപേക്ഷിച്ചെന്ന ഒറ്റക്കാരണത്താലാണ് വെട്ടിക്കൊലപ്പെടുത്തിയത്. അതും 52 വെട്ടുവെട്ടി.
സി.പി.എം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ടി.പി. ചന്ദ്രശേഖരൻ പാർട്ടിയിൽ പ്രത്യയശാസ്ത്രവ്യതിചലനങ്ങൾ നടക്കുന്നു എന്നാരോപിച്ചാണ് 2009ൽ ഒഞ്ചിയത്ത് റെവലൂഷ്യണറി മാർക്‌സിസ്റ്റ് പാർട്ടി (ആർ.എം.പി)എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയകക്ഷിക്കു രൂപം നൽകുന്നത്. സംഘടനയുടെ ഒഞ്ചിയം ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന കൺവീനറും ആയിരുന്നു ടി.പി ചന്ദ്രശേഖരൻ. സി.പി.എമ്മിന് വലിയ സ്വാധീനമുണ്ടായിരുന്ന ഒഞ്ചിയം പഞ്ചായത്ത് ആർ.എം.പി പിടിച്ചെടുത്തു. ഇതിനുപിന്നാലെയാണ് 2012 മേയ് നാലിനു ടി.പി കൊല്ലപ്പെടുന്നത്.
ടി.പി. ചന്ദ്രശേഖരൻ
സംഭവദിവസം രാത്രി 10 മണിക്ക് ടി.പി. ചന്ദ്രശേഖരനെ വടകരക്കടുത്തു വള്ളിക്കാട് വെച്ച് കാറിൽ പിന്തുടർന്നെത്തിയ സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ വാർത്ത മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചെവിയിലെത്തി. അദ്ദേഹത്തിൻ പ്രാഥമിക അന്വേഷണത്തിൽ ആ അരും കൊല നടത്തിയതിന്റെ പിന്നിൽ സി.പി.എം ആണെന്ന് സംശയിക്കുന്നതായി ആരോപണം ഉന്നയിച്ചു. തൊട്ടുപിന്നാലെ ഒട്ടേറെ രാഷ്ട്രീയ നേതാക്കളും റെവലൂഷ്യണറി മാർക്‌സിസ്റ്റ് പാർട്ടിയും ആ ആരോപണം തന്നെ ആവർത്തിച്ചു.
കേരള രാഷ്ട്രീയത്തിൽ സി.പി.എമ്മിന് ഏറ്റവും തിരിച്ചടിയുണ്ടാക്കിയ രാഷ്ട്രീയ കൊലപാതകമായിരുന്നു ടി.പി.ചന്ദ്രശേഖരന്റേത്. ഈ കൊലക്കു പിന്നാലെ വടകര ലോക്‌സഭാ മണ്ഡലത്തിൽ തുടർച്ചയായി സി.പി.എമ്മിന് തിരിച്ചടികൾ നേരിടേണ്ടി വന്നു. എന്നാൽ, കാലങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും സി.പി.എമ്മുകാർ വെട്ടിയരിഞ്ഞ ടി.പി. ചന്ദ്രശേഖരൻ കേരള രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലത്തിലുണ്ട് എന്നതാണ് വസ്തുത.
2012 മെയ് നാലിന് രാത്രി ഒഞ്ചിയത്ത് വച്ചാണ് ടി.പി. ചന്ദ്രശേഖരൻ ആക്രമി സംഘത്തിന്റെ വെട്ടേറ്റ് മരിക്കുന്നത്. സി.പി.എം നേതൃത്വം പ്രതിക്കൂട്ടിലായ സംഭവത്തിൽ അക്രമികളായ കൊടി സുനി, കിർമാണി മനോജ് എന്നിവരെയൊക്കെയാണ് പ്രതിപ്പട്ടികയിൽ മുന്നിലുള്ളത്. ഇവരെക്കൂടാതെ 34 പേർ വേറേയുമുണ്ടായിരുന്നു.
തുടക്കത്തിൽ അന്വേഷണത്തിന്റെ വഴി തെറ്റിക്കാൻ വർഗീയ കാർഡും ഇറക്കിനോക്കി. 2011 മെയ് അഞ്ചിന് കൊലയാളി സംഘം ഉപയോഗിച്ച മാഷാ അള്ളാ എന്ന സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ കാർ മാഹിക്കടുത്ത് ചോക്ലിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നു. കാറിൽ രക്തത്തുള്ളികളും കണ്ടെത്തുന്നു. മെയ് 10ന് കാറിനെ പിന്തുടർന്ന് നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കൊടി സുനി, വായിപ്പടച്ചി റഫീക്ക് എന്നിവരടക്കം 12 പേരെ ഉൾപെടുത്തി പ്രാഥമിക പ്രതിപ്പട്ടിക തയ്യാറാക്കുന്നു.
പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു നീക്കങ്ങൾ എല്ലാം നടന്നത്. യു.ഡി.എഫ് ഭരണ കാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭ്യന്തര മന്ത്രിയായ സമയമായിരുന്നു അത്.
മെയ് 25നാണ് സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം പി.പി. രാമകൃഷ്ണൻ അറസ്റ്റിലാകുന്നത്. മെയ് 30ന് വായപ്പടച്ചി റഫീക്ക് പൊലീസിന് മുന്നിൽ കീഴടങ്ങി. ജൂൺ ഏഴിന് കൊലയാളി സംഘത്തിൽ പെട്ട രജീഷ് മുംബെയിൽ അറസ്റ്റിലായി. തൊട്ടടുത്ത ദിവസം കൊലയാളി സംഘത്തിലെ എം.സി. അനൂപും അറസ്റ്റിലായി.
ജൂൺ 14നാണ് പൊലീസിന്റെ വലിയൊരു നീക്കം നടക്കുന്നത്. കൊലയാളി സംഘത്തലവൻ കൊടി സുനി, കിർമാണി മനോജ്, മുഹമ്മദ് ഷാഫി എന്നിവരെ കണ്ണൂരിലെ സി.പി.എം ശക്തികേന്ദ്രമായ മുടക്കൊഴി മലയിലെ ഒളിത്താവളത്തിൽ വച്ച് പൊലീസ് സാഹസികമായി പിടികൂടി. ഈ സംഘത്തിന് ഭക്ഷണം പാഴ്‌സലായി എത്തിച്ചവരെ പിന്തുടർന്നായിരുന്നു പൊലീസ് മുക്കോഴി മലയിൽ എത്തിയത്.
ജൂൺ 23ന്
സി.പി.എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തൻ കോടതിയിൽ കീഴടങ്ങി.
ജൂൺ 29ന് സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് അംഗം പി. മോഹനനെ
പൊലീസ് പിന്തുടർന്ന് പിടികൂടി അറസ്റ്റ് ചെയ്തു. ജൂലൈ അഞ്ചിന്
കൊലപാതകക്കേസിലെ പ്രതികളെ ഒളിവിൽ പാർക്കാൻ സഹായിച്ച സി.പി.എം സംസ്ഥാന
കമ്മിറ്റി അംഗം കെ.കെ. രാഗേഷിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. ജൂലൈ 10 ന്
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനെ പൊലീസ്
അറസ്റ്റ് ചെയ്തതോടെ മറ്റുവഴികളില്ലാതെ, കൊലയാളി സംഘത്തിന്
വഴികാട്ടികളായിരുന്ന ഷിനോജ്, രജികാന്ത് എന്നിവർ വടകര കോടതിയിൽ കീഴടങ്ങി.
ജൂലൈ 18ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാഗേഷിനെ അറസ്റ്റ്
ചെയ്തു.
2012 ആഗസ്റ്റ് 13 നാണ് 76 പേരുടെ പ്രതിപ്പട്ടിക അടങ്ങുന്ന
കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്
കോടതിയിൽ സമർപ്പിച്ചത്. 2013 ഫെബ്രുവരി 11ന് കേസിലെ സാക്ഷികളുടെ വിസ്താരം
എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയിൽ ജഡ്ജി ആർ. നാരായണപ്പിഷാരടി
മുമ്പാകെ തുടങ്ങുകയും ചെയ്തു.
ഇതിനിടെ കോൺഗ്രസ് രാഷ്ടീയത്തിലും ചില ചലനങ്ങളുണ്ടായി. രമേശ് ചെന്നിത്തലയെ ഉമ്മൻചാണ്ടിയുടെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം ശക്തമായി വന്നു. അതുവരെ മന്ത്രിസഭയിലേക്കില്ലെന്നതായിരുന്നു ചെന്നിത്തലയുടെ നിലപാട്. എന്നിരുന്നാലും വരാൻ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ രമേശ് സർക്കാരിന്റെ ഭാഗമാകുന്നത് എന്തുകൊണ്ടും ഗുണം ചെയ്യും എന്ന കണക്കുകൂട്ടലിൽ നിന്നാണ് ആ ആവശ്യം ഉയർന്നു വന്നത്.
എന്നാൽ ഏതു വകുപ്പു നൽകും എന്നത് ഉമ്മൻചാണ്ടിക്ക് മറ്റൊരു തലവേദനയായി..! ആഭ്യന്തര വകുപ്പിനോടാണ് രമേശിന് താൽപര്യം. അപ്പോൾപിന്നെ തിരുവഞ്ചൂർ രാധാകൃഷ്ണന് ഏത് വകുപ്പുകൊടുക്കും..? ആകെ ആശയക്കുഴപ്പത്തിലായി ഉമ്മൻചാണ്ടി.
ആഭ്യന്തര മന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് അദ്ദേഹത്തിന്റേത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസും അരിയിൽ ഷുക്കൂർ വധവും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൈകാര്യം ചെയ്തത് അതിസമർത്ഥമായിത്തന്നെയാണ്. കോൺഗ്രസിന്റെ കൈയിൽ ആഭ്യന്തരം കഴിഞ്ഞാൽ പിന്നെ ശക്തമായ വകുപ്പെന്നു പറയാനുള്ളത് റവന്യു ആണ്. അടൂർ പ്രകാശാണ് റവന്യൂ മന്ത്രി. അദ്ദേഹത്തെ എങ്ങിനെ മാറ്റും..! അതു നടപ്പുള്ള കാര്യമല്ല. അങ്ങിനെ ആ ആലോചനകൾ എങ്ങുമെത്താതെ നീണ്ടു നീണ്ടുപോയി.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1