യുഎസ് ഉപരോധം കര്‍ശനമാക്കുന്നത് റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരത്തിന് വലിയ പ്രതിസന്ധികളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. റഷ്യയില്‍ നിന്നുള്ള വരവ് കുറയുന്ന സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ശക്തമാക്കാന്‍ ഇന്ത്യന്‍ റിഫൈനറിമാരെ നിര്‍ബന്ധിതരാക്കുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റഷ്യ ഇപ്പോഴും ഇന്ത്യയിലേക്കുള്ള പ്രധാന വിതരണക്കാരാണ്. എന്നാല്‍ നിലവിലെ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഇന്ത്യന്‍ റിഫൈനര്‍മാര്‍ മറ്റിടങ്ങളില്‍ നിന്ന് കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങിയേക്കുമെന്ന സൂചന. റഷ്യയില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ ഇന്ത്യ സ്വാഭാവികമായും പരമ്പരാഗത ഇടപാടുകാരയ ഇറാഖും സൗദി അറേബ്യയേയുമാണ് കൂടുതലായി ആശ്രയിക്കുന്നത്. സൗദി അറേബ്യയില്‍ നിന്നുള്ള മൊത്തത്തിലുള്ള ഇറക്കുമതി ജനുവരിയേക്കാള്‍ ഈ മാസം 22% കൂടുതലാണ് എന്നതും ഇതുമായി കൂട്ടി വായിക്കേണ്ടത്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റിഫൈനറായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2020 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന അളവില്‍ ക്രൂഡ് ഓയില്‍ സൗദി അറേബ്യയില്‍ നിന്നും ഇറക്കുമതി ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയുടെ റിഫൈനര്‍മാര്‍ക്ക് താല്‍പ്പര്യമുണ്ട്. എന്നാല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് യുഎസ് അനുമതി ആവശ്യമാണ് എന്നതാണ് പ്രതിസന്ധി.
റഷ്യന്‍ എണ്ണയ്ക്ക് ഇപ്പോള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ബാരലിന് രണ്ട് മുതല്‍ നാല് ഡോളര്‍ വരെ മാത്രമാണ് വിലക്കുറവ്. ചൈനയില്‍ നിന്നുള്ള ഇടിവ് കാരണം 10 ഡോളറിന് മുകളിലേക്ക് കിഴിവ് വരാന്‍ സാധ്യതയുണ്ടാകില്ല. ഉക്രൈനുമായുള്ള യുദ്ധത്തിന് പിന്നാലെ ഇന്ത്യക്ക് 30 ഡോളര്‍ വരെ വിലക്കിഴിവില്‍ റഷ്യ എണ്ണ നല്‍കിയിരുന്നു.
വലിയ വിലക്കിഴിവ് നല്‍കിയതോടെ യുദ്ധാനന്തരം ഇന്ത്യയുടെ റഷ്യന്‍ എണ്ണയുടെ ഇറക്കുമതി കുതിച്ചുയര്‍ന്നു. ഒരു സമയത്ത് ഇന്ത്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 40 ശതമാനത്തോളം റഷ്യയില്‍ നിന്നായിരുന്നു. ഇതോടെ സൗദിയുടേയും ഇറാഖിന്റേയും ഇറക്കുമതി വിഹിതം വലിയ തോതില്‍ കുറഞ്ഞു. എന്നാല്‍ റഷ്യ ഉപരോധം ശക്തമാക്കിയതോടെ സൗദിയും ഇറാഖും വീണ്ടും ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായി മാറാന്‍ പോകുകയാണെന്നാണ് വിവരം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1