സച്ചിന്‍ മുതല്‍ ചോപ്ര വരെ...

AUGUST 28, 2024, 2:40 PM

ഇന്ത്യന്‍ സേന കായിക താരങ്ങളെ എന്നും ആദരിച്ചിട്ടുണ്ട്. കഴിവുള്ളവരെ എന്നും ഉയര്‍ത്തി കൊണ്ടുവരികയും, കഴിവ് തെളിയിച്ചവരെ കൂടെ നിര്‍ത്താനും ഇന്ത്യന്‍ സേനയ്ക്ക് സാധിച്ചിട്ടുണ്ട്. എംഎസ് ധോണി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ മുതല്‍ അഭിനവ് ബിന്ദ്ര, നീരജ് ചോപ്ര തുടങ്ങിയ ഒളിമ്പിക് ചാമ്പ്യന്മാര്‍ വരെ ഇന്ത്യന്‍ സേനയുടെ ഭാഗമാണെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ?

എംഎസ് ധോണി

മഹേന്ദ്ര സിംഗ് ധോണി എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ രോമാഞ്ചമാണ്. എല്ലാ ക്രിക്കറ്റ് ഫോര്‍മാറ്റ് ലോകകപ്പും ഇന്തയില്‍ എത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവിയാണ് ഇദ്ദേഹത്തിനുള്ളത്. 2015ല്‍ പാരച്യൂട്ട് റെജിമെന്റില്‍ പരിശീലനം നേടിയ അദ്ദേഹം വിവിധ സൈനിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍


മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇന്ത്യയുടെ അഭിമാനമാണ്. ആഗോളതലത്തില്‍ ഇത്രയധികം വാഴത്തപ്പെട്ട് മറ്റൊരു ക്രിക്കറ്റര്‍ ഉണ്ടാകില്ല. ക്രിക്കറ്റ് മതമാകുമ്പോള്‍ സച്ചിന്‍ അവിടെ ദൈവമാകുന്നു. ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്കും, ഇന്ത്യന്‍ കായികരംഗത്തെ സംഭാവനകള്‍ക്കും അംഗീകാരമായി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ എന്ന ഓണററി റാങ്ക് നല്‍കി ആദരിച്ചു.

രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്

പ്രഗത്ഭനായ ഇന്ത്യന്‍ ഷൂട്ടര്‍. ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ്. രാഷ്ട്രീയത്തിലേക്ക് മാറുന്നതിന് മുമ്പ് ഇന്ത്യന്‍ ആര്‍മിയില്‍ കമ്മീഷന്‍ഡ് ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്നു. അച്ചടക്കം, ശ്രദ്ധ, നേതൃത്വപാടവം എന്നിവ കൊണ്ട് പ്രശംസ പിടിച്ചുപറ്റിയ വ്യക്തി.

കപില്‍ ദേവ്


ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റര്‍. ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് സമ്മാമിച്ച വ്യക്തി. ഓള്‍റൗണ്ടറാണ്. 2008 ല്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരുകയും പിന്നീട് സൈന്യം ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കുകയും ചെയ്തു. പിതാവ് രാംലാല്‍ നിഖഞ്ചും ഇന്ത്യന്‍ സേനയുടെ ഭാഗമായിരുന്നു.

മില്‍ഖാ സിംഗ്

പറക്കും സിഖ് എന്ന വിളിപ്പേര് നേടിയെടുത്ത് അത്ലറ്റ്. വേഗം കൊണ്ട് ഇന്ത്യയുടെ പേര് വാനോളം ഉയര്‍ത്തിയ വ്യക്തി. മില്‍ഖാ സിംഗ് ഇന്ത്യന്‍ ആര്‍മിയില്‍ ഓണററി ക്യാപ്റ്റന്‍ പദവി വഹിച്ചിരുന്നു. സിങ്ങിന്റെ സൈനിക സേവനം അദ്ദേഹത്തിന്റെ കായിക ജീവിതത്തെ സ്വാധീനിച്ചു. കഠിനാധ്വാനം, ദൃഢനിശ്ചയം, സ്ഥിരോത്സാഹം എന്നിവയാല്‍ നയിക്കപ്പെട്ടു.

അഭിനവ് ബിന്ദ്ര


ഷൂട്ടിംഗ് താരം. ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ്. ഇന്ത്യന്‍ സൈന്യത്തിലെ ലെഫ്റ്റനന്റ് കേണലാണ്. സിഖ് റെജിമെന്റിന്റെ ടിഎ ബറ്റാലിയന്റെ ഭാഗം. സായുധസേനയിലെ കുടുംബ പശ്ചാത്തലമുണ്ട്. പിതാവ് എ എസ് ബിന്ദ്ര ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നീരജ് ചോപ്ര


ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം. ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍, വെള്ളി മെഡല്‍ ജേതാവ്. നീരജ് ചോപ്ര രാജ്പുത്താന റൈഫിള്‍സില്‍ നായിബ് സുബേദാര്‍ റാങ്ക് വഹിക്കുന്നു. അദ്ദേഹത്തിന്റെ പിതാവ് സതീഷ് കുമാര്‍ ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam