സ്പേസ് എക്സിന്റെ ബഹിരാകാശ ദൗത്യവുമായി കുതിച്ചുയരാന്‍ ഒരുങ്ങുകയാണ് ദൗത്യ സംഘത്തിലെ മലയാളിയും സ്പേസ് എക്സിലെ മെഡിക്കല്‍ വിദഗ്ധനുമായ ഡോ. അനില്‍ മേനോന്റെ ഭാര്യയായ അന്ന മേനോന്‍. പോളാരിസ് ഡോണ്‍ എന്ന പേരിലുള്ള ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായാണ് അന്ന മേനോന്‍ ബഹിരാകാശത്തേക്ക് കുതിക്കുന്നത്. ഭൂമിയിലെ തന്റെ മക്കള്‍ക്ക് ഒരു സമ്മാനവുമായാണ് അന്നയുടെ യാത്ര.
തന്റെ കുട്ടികള്‍ക്കായി അന്ന മേനോന്‍ എഴുതിയ കിസ്സസ് ഫ്രം സ്പേസ് എന്ന പുസ്തകം അന്ന ഭ്രമണപഥത്തിലിരുന്ന് വായിക്കുമെന്നാണ് റിപ്പോര്‍ട്ട്. തന്റെ മക്കള്‍ക്ക് സ്നേഹം പകരുന്ന ഒരു അമ്മ ഡ്രാഗണിന്റെ കഥ പറയുന്ന പുസ്തകമാണ് 'കിസ്സസ് ഫ്രം സ്പേസ്'. നിരവധി തവണ ഈ കഥ മക്കള്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ടെന്നും അന്ന പറയുന്നു. എന്നാല്‍ ബഹിരാകാശ ദൗത്യത്തിനിടെ ഈ കഥ വീണ്ടും അവര്‍ക്കായി വായിക്കുന്നത് അവരില്‍ പുതിയൊരു അനുഭൂതിയുണ്ടാക്കുമെന്ന് അന്ന പറയുന്നു.
സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ കുട്ടികള്‍ക്കായുമാണ് താന്‍ തന്റെ പുസ്തകം വായിക്കുകയെന്നും അന്ന വ്യക്തമാക്കുന്നു. ഭ്രമണപഥത്തിലിരുന്ന് വായിക്കുന്ന പുസ്തകത്തിന്റെ കോപ്പി നാല് പോളാരിസ് ഡോണ്‍ ക്രൂ അംഗങ്ങളും ഒപ്പിട്ട് സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് ആശുപത്രിയ്ക്ക് വേണ്ടി പണം സ്വരൂപീക്കുന്നതിനായി ഉപയോഗിക്കുമെന്നും അന്ന പറഞ്ഞു. ഇക്കഴിഞ്ഞ ജൂണ്‍ നാലിനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. റാന്‍ഡം ഹൗസ് ബുക്സ് ഫോര്‍ യംഗ് റീഡേഴ്സാണ് തന്റെ പുസ്തകത്തിന്റെ പ്രസാധകര്‍ എന്നും അന്ന പറയുന്നു. കുട്ടികളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന ഏതൊരു മാതാപിതാക്കള്‍ക്കും പ്രചോദനമാകുന്ന കഥയാണിതെന്നും അന്ന വ്യക്തമാക്കി.
പോളാരിസ് ഡോണ്‍ ദൗത്യം
സ്പേസ് നടത്തുന്ന പ്രഥമ ബഹിരാകാശ നടത്ത ദൗത്യ സംഘത്തിലെ ക്രൂ മെമ്പറാണ് അന്ന മേനോന്‍. അഞ്ച് ദിന ദൗത്യമാണിത്. സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം റിസൈലന്‍സ് ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് കുതിച്ചുയരുക.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1