മഹാരാഷ്ട്രയിലെ മുതിർന്ന രാഷ്ട്രീയക്കാരനായ യശ്വന്ത്‌റാവു ചവാന്റെ ഉപദേശകനായ പവാർ 1967ൽ മഹാരാഷ്ട്ര സംസ്ഥാന ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അന്നുമുതൽ മഹാരാഷ്ട്ര രാഷ്ടീയത്തിലും പിന്നിട് ഇന്ത്യൻ രാഷ്ട്രീയത്തിലും അതിശക്തനായി നിലകൊണ്ടിരുന്ന ശരത് പവാറിനേറ്റ ഖനത്ത പ്രഹരമാണിത്.
ഇറ്റാലിയൻ വംശജയായ സോണിയാ ഗാന്ധിക്ക് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് പാർട്ടിയെ നയിക്കാനുള്ള അവകാശമില്ലെന്ന് ശക്തമായി പറഞ്ഞതിനെ തുടർന്ന് ശരത് പവാറിനെ 1999 മെയ് 20ന് കോൺഗ്രസിൽ നിന്ന് പുറത്താക്കി. തുടർന്ന്, ശരദ് പവാർ, പി.എ. സാംഗ്മ, താരിഖ് അൻവർ എന്നിവർ ചേർന്ന് 1999 ജൂൺ 10ന് എൻസിപി രൂപീകരിച്ചു. എൻസിപി രൂപീകരിച്ചപ്പോൾ ഇന്ത്യൻ കോൺഗ്രസ് (സോഷ്യലിസ്റ്റ്) എന്ന ശരത് ചന്ദ്ര സിൻഹയുടെ പാർട്ടിയെക്കൂടി പുതിയ പാർട്ടിയിൽ ലയിപ്പിച്ചിരുന്നു.
എന്നിരുന്നാലും, ആ വർഷം അവസാനം, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം സീറ്റുകൾ ലഭിച്ചില്ല. അതിനെ തുടർന്ന് മഹാരാഷ്ട്രയിൽ ഒരു സഖ്യ സർക്കാർ രൂപീകരിക്കാൻ എൻ.സ.ിപി കോൺഗ്രസുമായി ചേർന്നു. 2004ലെ ദേശീയ പാർലമെന്റ് തിരഞ്ഞെടുപ്പിനെത്തുടർന്ന്, എൻ.സി.പി കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസിൽ (യുപിഎ) സഖ്യകക്ഷിയായി. പവാറിനെ കൃഷിമന്ത്രിയായി നിയമിക്കുകയും ചെയ്തു. 2009ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ച യുപിഎയുടെ ഭാഗമായി എൻ.സി.പി തുടർന്നു.
പവാർ പുതിയ ഭരണത്തിൽ കൃഷി മന്ത്രാലയത്തിലെ തന്റെ സ്ഥാനം നിലനിർത്തുകയും ഉപഭോക്തൃകാര്യം, ഭക്ഷണം, പൊതുവിതരണം എന്നിവയുടെ മന്ത്രിയാകുകയും ചെയ്തു. പിന്നീട് അദ്ദേഹം ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിലേക്ക് മാറി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിക്കുകയും തെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ വിജയം നേടി.
മഹാരാഷ്ട്രയിലെ മുതിർന്ന രാഷ്ട്രീയക്കാരനായ യശ്വന്ത്‌റാവു ചവാന്റെ ഉപദേശകനായ പവാർ 1967ൽ മഹാരാഷ്ട്ര സംസ്ഥാന ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അന്നുമുതൽ മഹാരാഷ്ട്ര രാഷ്ടീയത്തിലും പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിലും അതിശക്തനായി നിലകൊണ്ടിരുന്നു. ക്രിക്കറ്റ് രംഗത്ത് പവാറിന് ഏറെ താൽപ്പര്യമുണ്ടായിരുന്നു. 2005 -08ൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെയും 2010-12ൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെയും പ്രസിഡന്റായിരുന്നു.
2006 -09ൽ രാജ്യസഭയിൽ സേവനമനുഷ്ഠിക്കുകയും 2009ൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത മകൾ സുപ്രിയ സുലെയുടെയും അനന്തരവൻ അജിത് പവാറിന്റെയും രാഷ്ട്രീയ ജീവിതം പ്രോത്സാഹിപ്പിച്ചതിനും അദ്ദേഹം വിമർശിക്കപ്പെട്ടു. ദീർഘകാലം മഹാരാഷ്ട്ര സംസ്ഥാന സർക്കാരിലെ പ്രമുഖ അംഗമായിരുന്നു. ഒടുവിൽ മരുമകൻ തന്നെ അമ്മാവനെ നിഗ്രഹിക്കാൻ വാളോങ്ങി നിൽക്കുന്ന കാഴ്ചയും നമുക്ക് കാണാനായി. എന്തായാലും ശരദ് പവാറിന് ഇത് കനത്ത തിരിച്ചടിയാണ്. എം.എൽ.എമാരിൽ ഏറിയ പങ്കും അജിതിനൊപ്പമാണ് എന്നതു കണക്കിലെടുത്താണ്, പാർട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും അജിത് പവാറിന് നൽകാൻ തിരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനിച്ചത്.
രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ, പുതിയ പേരു സ്വീകരിക്കാൻ ശരദ് പവാർ വിഭാഗത്തിന് തിരഞ്ഞെടുപ്പു കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിലാണ് എൻ.സി.പി പിളർത്തി അജിത് പവാർ എക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന-ബി.ജെ.പി സർക്കാരിൽ ചേർന്നത്. ഇതിനു പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അഞ്ചാം തവണ അജിത് പവാർ ചുമതലയേൽക്കുകയും ചെയ്തിരുന്നു.
''എൻസിപിയിലെ ഭൂരിപക്ഷം അംഗങ്ങളും ഒപ്പിട്ട പ്രമേയത്തിലൂടെ 2023 ജൂൺ 30ന് അജിത് അനന്തറാവു പവാറിനെ എൻ.സി.പിയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. എൻ.സി.പിയുടെ വർക്കിംഗ് പ്രസിഡന്റുമാരിൽ ഒരാളായി പ്രഫുൽ പട്ടേൽ തുടർന്നും പ്രവർത്തിക്കും. മഹാരാഷ്ട്ര നിയമസഭയിലെ എൻ.സി.പി ലെജിസ്ലേറ്റീവ് പാർട്ടി നേതാവായി അജിത് പവാറിനെ നിയമിക്കാനും എൻ.സി.പി തീരുമാനിച്ചു. എൻ.സി.പി എം.എൽ.എമാരിൽ ഭൂരിഭാഗവും പ്രമേയം അംഗീകരിച്ചു. നിലവിൽ, പാർട്ടിയിലെ വ്യവസ്ഥകൾക്കനുസൃതമായി നിയമനങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരെയും നിയമിച്ചിട്ടുമില്ല'', എന്നും പ്രസ്താവനയിൽ പറയുന്നു.
ദേശീയ കൺവെൻഷനിൽ പങ്കെടുത്ത് ശരത് പവാറിന് അനുകൂലമായി വോട്ട് ചെയ്ത വ്യക്തികളെ സംബന്ധിച്ച് ഒരു രേഖയും ലഭ്യമല്ല എന്നും അതിനാൽ ഈ നിയമനം അസാധുവാണ് എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുമെന്നും അജിത് പവാർ കൂട്ടിച്ചേർത്തു.
''നിയമസഭയിലെയും, സംഘടനാ തലത്തിലെയും ഭൂരിപക്ഷം എൻസിപി അംഗങ്ങളുടെയും പിന്തുണ അജിത് പവാറിനാണ്. ഇലക്ഷൻ കമ്മീഷൻ ഇതു സംബന്ധിച്ച് ഒരുത്തരവ് പുറത്തിറക്കും വരെ പാർട്ടിയിലെ മറ്റാരെങ്കിലും പാസാക്കിയ ഉത്തരവുകളോ നിർദ്ദേശങ്ങളോ എൻസിപിയിലെ ഒരു അംഗത്തെയും ബാധിക്കില്ല'' എന്നും അജിത് പവാർ പക്ഷം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
നിലവിൽ ശരത് പവാർ എൻ.സി.പി പ്രസിഡന്റും മകൾ സുപ്രിയ സുലെ പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റുമാണ് എന്നാണ് പവാർ പക്ഷം പറയുന്നത്.
പാർട്ടിയുടെ പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള പോരാട്ടവും തുടങ്ങിയിരിക്കുകയാണ്. ചിഹ്നങ്ങൾ സംബന്ധിച്ച 1968ലെ ഉത്തരവും തന്നെ പ്രസിഡന്റായി തിരഞ്ഞെടുത്തു കൊണ്ടുള്ള നാൽപതോളം എൻ.സി.പി അംഗങ്ങളുടെ സത്യവാങ്മൂലവും ചൂണ്ടിക്കാട്ടിയാണ് അജിത് പവാർ തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചതുതന്നെ.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1