റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് 47 ആമത് അമേരിക്കന്‍ പ്രസിഡന്റ് ആയി വിജയമുറപ്പിക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. ഒരു തവണ തോല്‍വി അറിഞ്ഞ ശേഷം, തുടര്‍ച്ചയായല്ലാതെ വീണ്ടും അധികാരത്തിലെത്തുന്ന രണ്ടാമത്തെ അമേരിക്കന്‍ പ്രസിഡന്റായാണ് ട്രംപ് ഇത്തവണ വൈറ്റ് ഹൗസില്‍ എത്തുന്നത്.
അമേരിക്കയുടെ 22-ാമത്തെയും 24-ാമത്തെയും പ്രസിഡന്റ് ആയെത്തിയ ഡെമോക്രാറ്റിക് പ്രതിനിധി ഗ്രോവെര്‍ ക്ലീവലാന്റ് ആണ് ഇത്തരത്തില്‍ തുടര്‍ച്ചയായല്ലാതെ അധികാരത്തിലെത്തിയ ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ്. 1885 ല്‍ പ്രസിഡന്റായ ഗ്രോവെര്‍ ക്ലീവലാന്റ് 1893 ല്‍ വീണ്ടും അധികാരത്തിലെത്തി.
അമേരിക്കയുടെ ആദ്യ പ്രസിഡന്റ് , ഫെഡറലിസ്റ്റ് പാര്‍ട്ടിയുടെ അനൗദ്യോഗിക സ്ഥാനാര്‍ഥിയായിരുന്ന ജോര്‍ജ് വാഷിങ്ടണ്‍ ഉള്‍പ്പെടെ 16 പേരാണ് തുടര്‍ച്ചയായി രണ്ടിലധികം അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം കണ്ടത്. റിപബ്ലിക്ക് പാര്‍ട്ടി സ്ഥാപകനായ തോമസ് ജെഫേഴ്സണ്‍ ആണ് തുടര്‍ച്ചയായി വീണ്ടും അധികാരത്തില്‍ വന്ന രണ്ടാമത്തെ പ്രസിഡന്റ്.
പിന്നീട് റിപബ്ലിക്ക് സ്ഥാനാര്‍ഥികളായ ജെയിംസ് മാഡിസണ്‍, ജെയിംസ് മണ്‍റോ, ആന്‍ഡ്രൂ ജാക്സണ്‍, എബ്രഹാം ലിങ്കണ്‍ തുടങ്ങിയവരും രണ്ട് തവണ തുടര്‍ച്ചയായി പ്രസിഡന്റ് പദവിയിലെത്തി. വില്യം മക്കിന്‍ലിക്കും വുഡ്രൊ വില്‍സണും ശേഷം എത്തിയ ഡെമോക്രാറ്റിക് പ്രതിനിധി ഫ്രാങ്ക്‌ളിന്‍ ഡി റൂസ്വെല്‍റ്റ് തുടര്‍ച്ചയായി അധികാരത്തിലിരുന്നത് 20 വര്‍ഷമാണ്.
നാല് തവണ അധികാരത്തിലെത്തിയ ഒരേ ഒരു അമേരിക്കന്‍ പ്രസിഡന്റും റൂസ്വെല്‍റ്റ് ആണ്. പിന്നീട് ഡൈ്വറ്റ് ഐസനോവര്‍, റിച്ചാര്‍ഡ് എം നിക്സണ്‍, റൊണാള്‍ഡ് റീഗന്‍ എന്നീ റിപബ്ലിക്കന്‍ പ്രതിനിധികള്‍ തുടര്‍ച്ചയായി അധികാരത്തിലേറി. വില്യം ജെ ക്ലിന്റണ്‍ ശേഷം റിപബ്ലിക്കന്‍ പ്രതിനിധി ജോര്‍ജ് ബുഷും, ഡെമോക്രാറ്റിക് പ്രതിനിധി ബരാക്ക് ഒബാമയുമാണ് ഇത്തരത്തില്‍ രണ്ട് തവണ വൈറ്റ് ഹൗസില്‍ എത്തിയവര്‍.
2017 ല്‍ പടിയിറങ്ങിയ ഒബാമക്ക് ശേഷം രണ്ടാമതും വൈറ്റ് ഹൗസിലെത്തുന്ന പ്രസിഡന്റ് ആയി ട്രംപ് എത്തുമ്പോള്‍, അത് അമേരിക്കയുടെ സുവര്‍ണ കാലഘട്ടമാകുമോ എന്ന് കണ്ടറിയണം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1