ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് റിലയന്‍സ് ഗ്രൂപ്പിന്റെ ചെയര്‍മാനായ മുകേഷ് അംബാനി. പെട്രോളിയം, ഊര്‍ജം, ടെലികോം എന്നിങ്ങനെ വിവിധ മേഖലകളില്‍ അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാള്‍ കൂടിയാണ് മുകേഷ് അംബാനി. എന്നാല്‍ അദ്ദേഹത്തെ കുറിച്ചുള്ള പല കൗതുകകരമായ കാര്യങ്ങളും നമ്മള്‍ ചിലപ്പോഴൊക്കെ കേള്‍ക്കേണ്ടി വരാറുണ്ട്.
ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 11-ാം സ്ഥാനത്താണ് മുകേഷ് അംബാനി ഇപ്പോഴുള്ളത്. നേരത്തെ പുറത്തുവന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍, കോവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം മുകേഷ് അംബാനി ശമ്പളമൊന്നും കൈപ്പറ്റിയിട്ടില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. അതായത് 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ അദ്ദേഹത്തിന്റെ ശമ്പളം പൂജ്യമാണ് എന്നര്‍ത്ഥം.
എന്നാല്‍ മകന്റെ വിവാഹമുള്‍പ്പെട വലിയ ആഡംബരമായാണ് അദ്ദേഹം നടത്തിയത്. ഇന്ത്യ കണ്ട ഏറ്റവും ചിലവേറിയ വിവാഹങ്ങളിലൊന്നായാണ് അത് കൊണ്ടാടിയത്. അദ്ദേഹത്തിന്റെ ജീവിതശൈലിയും അത്യാഡംബരം നിറഞ്ഞതാണെന്ന് നമുക്കറിയാം, മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയായ ആന്റിലിയ പോലും അതിന്റെ ഉദാഹരണമാണ്.
എന്നാല്‍ റിലയന്‍സില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഏറെയായി ശമ്പളം പോലും കൈപ്പറ്റാത്ത മുകേഷ് അംബാനിയുടെ ജീവിതം എങ്ങനെയാണ് മുന്നോട്ട് പോവുന്നതെന്ന സംശയം പലര്‍ക്കും ഉണ്ടാവും. അതിന്റെ ഉത്തരമാണ് നമ്മള്‍ ഇപ്പോള്‍ തേടുന്നത്. നിങ്ങളില്‍ ചിലരെങ്കിലും കരുതുന്നത് പോലെ അതൊരിക്കലും ഓഹരി വില്‍പനയല്ല, പിന്നെ എന്താണ് ആ കാര്യം എന്നറിയാം.
മുകേഷ് അംബാനിയുടെ പ്രധാന വരുമാന മാര്‍ഗം ലാഭവിഹിതമാണ്. ലാഭവിഹിതം എന്നത് ഒരു കമ്പനിയുടെ ലാഭത്തിന്റെ ഒരു ഭാഗം ഓഹരി ഉടമകള്‍ക്ക് വിതരണം ചെയ്യുന്ന രീതിയാണ്. ഉദാഹരണത്തിന്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1,000 കോടി ലാഭം നേടുകയാണെങ്കില്‍, അത് കമ്പനിയിലേക്ക് 500 കോടി വീണ്ടും നിക്ഷേപിക്കുകയും ബാക്കി 500 കോടി അതിന്റെ ഓഹരി ഉടമകള്‍ക്കായി വിതരണം ചെയ്യുകയും ചെയ്യും.
അങ്ങനെ ഒരു പ്രധാന ഓഹരി ഉടമ എന്ന നിലയില്‍, ഈ ഡിവിഡന്റുകളുടെ ഗണ്യമായ ഭാഗം അംബാനിക്ക് ലഭിക്കുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ അംബാനിക്കും കുടുംബത്തിനും ആകെ 50.39 ശതമാനം ഓഹരിയുണ്ട്. അതില്‍ താരതമ്യേന കുറവാണെങ്കിലും മുകേഷ് അംബാനിയുടെ 0.12 ശതമാനം ഓഹരികള്‍ എന്നത് എണ്ണത്തില്‍ പറയുമ്പോള്‍ 80 ലക്ഷം ഓഹരികള്‍ക്ക് തുല്യമാണ്.
അമ്മ കോകിലാബെന്‍ അംബാനി, ഭാര്യ നിത അംബാനി, മക്കളായ ആകാശ്, ഇഷ, അനന്ത് അംബാനി എന്നിവരുള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും കാര്യമായ ഓഹരികളുണ്ട്. റിലയന്‍സ് സാധാരണയായി പ്രതിവര്‍ഷം ഒരു ഷെയറിന് 6.30 രൂപ മുതല്‍ 10 രൂപ വരെ ഡിവിഡന്റ് വിതരണം ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ലാഭവിഹിതം കൂടാതെ, അംബാനി മറ്റ് സംരംഭങ്ങളില്‍ നിന്ന് കൂടി സമ്പാദിക്കുന്നു. ഗണ്യമായ വരുമാനം ഉണ്ടാക്കുന്ന ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ ഉടമയാണ് അദ്ദേഹം. കൂടാതെ, അദ്ദേഹത്തിന് വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ വ്യക്തിഗത നിക്ഷേപമുണ്ട്, ഇത് അദ്ദേഹത്തിന്റെ മറ്റ് വരുമാന ശ്രോതസുകളില്‍ ഉള്‍പ്പെടുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1