മുകേഷ് അംബാനിക്കേറ്റ ഷോക്ക്!

AUGUST 28, 2024, 2:55 PM

മുകേഷ് അംബാനിക്ക് വന്‍ തിരിച്ചടി. ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ താഴെയ്ക്ക് വീണ് കോടിശ്വരന്‍. വ്യക്തികളില്‍ ഒരു സ്ഥാനം പിന്നോട്ട് പോയിരിക്കുകയാണ് മുകേഷ് അംബാനി. ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനി നേരത്തെ ലോക കോടീശ്വരന്‍മാരില്‍ പതിനൊന്നാം സ്ഥാനത്തായിരുന്നു.

ഇപ്പോള്‍ പന്ത്രണ്ടാം സ്ഥാനത്തേക്കാണ് അദ്ദേഹം വീണിരിക്കുന്നത്. അമേരിക്കന്‍ എഐ ചിപ്മേക്കറായ എന്‍വിഡിയയുടെ സിഇഒയും സ്ഥാപകനുമായ ഹുവാങ് മുകേഷ് അംബാനിയെ സമ്പന്നരുടെ പട്ടികയില്‍ മറികടന്നിരിക്കുകയാണ്. ബ്ലൂംബര്‍ഗ് ബില്യണേഴ്സ് ഇന്‍ഡക്ടസിലാണ് മുകേഷ് അംബാനി പിന്നിലേക്ക് പോയിരിക്കുന്നത്.

മുകേഷ് അംബാനിക്കും ഹുവാങ്ങിനും 113 ബില്യണാണ് സമ്പത്തുള്ളത്. എന്നാല്‍ ചില പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് ഹുവാങ് പതിനൊന്നാം സ്ഥാനത്തെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഹുവാങ്ങിന്റെ ആസ്തിയില്‍ 4.73 ബില്യണിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അംബാനിയുടേത് 12.1 മില്യണ്‍ യുഎസ് ഡോളര്‍ മാത്രമാണ് ഉയര്‍ന്നത്.

എന്‍വിഡിയയുടെ ഓഹരികളിലും വന്‍ കുതിപ്പാണ് ഈ വര്‍ഷമുണ്ടായിരിക്കുന്നത്. അതോടെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സമ്പത്ത് വര്‍ധിപ്പിച്ച ശതകോടീശ്വരനായും ഇതോടെ ഹുവാങ് മാറി. ഈ വര്‍ഷം മാത്രം 69.3 ബില്യണാണ് ഹുവാങ്ങിന്റെ ആസ്തി ഉയര്‍ന്നിരിക്കുന്നത്. ഇത് സര്‍വകാല നേട്ടങ്ങളില്‍ ഒന്നാണ്. തൊട്ടുപിന്നിലായി മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗുമുണ്ട്.

അതേസമയം സക്കര്‍ബര്‍ഗിന്റെ ആസ്തി 59.5 ബില്യണായിട്ടാണ് ഈ വര്‍ഷം വര്‍ധിച്ചിരിക്കുന്നത്. ആഗോള സമ്പന്നരില്‍ സക്കര്‍ബര്‍ഗ് നാലാം സ്ഥാനത്താണ്. 188 ബില്യണാണ് സക്കര്‍ബര്‍ഗിന്റെ ആകെ ആസ്തി. വെള്ളിയാഴ്ച്ച പക്ഷേ സക്കര്‍ബര്‍ഗ് ആസ്തിയുടെ കാര്യത്തില്‍ തിരിച്ചടി നേരിട്ടിരക്കുകയാണ്. 1.38 ബില്യണാണ് അദ്ദേഹത്തിന് നഷ്ടമായിരിക്കുന്നത്.

മുകേഷ് അംബാനിയുടെ ആസ്തി ഈ വര്‍ഷം 16.3 ബില്യണാണ് ഉയര്‍ന്നത്. ഒന്നാം സ്ഥാനത്ത് ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് തന്നെയാണ്. 244 ബില്യണാണ് അദ്ദേഹഹത്തിന്റെ ആസ്തി. 6.91 ബില്യണാണ് മസ്‌ക് ഈ വര്‍ഷം ആസ്തിയില്‍ വര്‍ധനവുണ്ടാക്കിയത്. ഫ്രഞ്ച് ബിസിനസുകാരനായ ബെര്‍നാര്‍ഡ് അര്‍നോള്‍ഡ് ആണ് രണ്ടാം സ്ഥാനത്ത്. 201 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി.

ഇന്ത്യയില്‍ നിന്ന് ആരും ആദ്യ പത്തില്‍ ഇല്ല. ജെഫ് ബെസോസ്, ബില്‍ ഗേറ്റ്സ്, ലാറി പേജ് എന്നിവര്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഗൗതം അദാനി പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്താണ്. 104 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. 19.6 ബില്യണാണ് ഈ വര്‍ഷം അദാനി സ്വത്തില്‍ വര്‍ധനവുണ്ടാക്കിയത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam