ജോ ബൈഡന് പകരം ഇത്തവണ യുഎസ് തിരഞ്ഞെടുപ്പില്‍ മിഷേല്‍ ഒബാമ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവണമെന്ന് ആവശ്യം ശക്തമാകുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബൈഡനെ മാറ്റണമെന്ന് സര്‍വേകള്‍ അടക്കം അഭിപ്രായപ്പെടുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബൈഡന് പകരം പരിഗണിക്കുന്നവരില്‍ മുന്‍നിരയിലാണ് മിഷേല്‍.
ഡെമോക്രാറ്റ് സഭാംഗങ്ങളില്‍ പകുതിയോളം പേര്‍ ബൈഡന്‍ മാറണമെന്ന അഭിപ്രായമുള്ളവരാണ്. ഇവര്‍ ഇക്കാര്യം പരസ്യമായി അറിയിക്കുകയും ചെയ്തു. ബൈഡനല്ലാതെ മറ്റാരെങ്കിലും പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഡെമോക്രാറ്റിക് വോട്ടര്‍മാരില്‍ 48 ശതമാനവും പാര്‍ട്ടി മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്ന കാര്യത്തെ അംഗീകരിക്കുന്നവരാണ്. നവംബറിലെ വോട്ടെടുപ്പിന് മുമ്പ് ജോ ബൈഡനെ മാറ്റി മറ്റൊരു സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
ഇതിനോട് വിയോജിപ്പുള്ളത് 38 ശതമാനം പേര്‍ക്ക് മാത്രമാണ്. വോട്ടെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്ന് 33 ശതമാനമാണ് അഭിപ്രായപ്പെട്ടത്. അതേസമയം ബൈഡന് പകരം വരാവുന്ന സ്ഥാനാര്‍ത്ഥികളില്‍ ഇരുപത് ശതമാനം വോട്ട് കിട്ടിയത് മിഷേല്‍ ഒബാമയ്ക്കാണ്. കമല ഹാരിസ്, മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍, കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസെം, മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മര്‍ എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. പതിനഞ്ച് ശതമാനം വോട്ടാണ് കമല ഹാരിസിന് ലഭിച്ചത്.
അതേസമയം ഹിലരി ക്ലിന്റണും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ വീണ്ടുമൊരു മത്സരം നടക്കട്ടെയെന്ന് അഭിപ്രായപ്പെട്ടത് പന്ത്രണ്ട് ശതമാനം പേരാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത് മിഷേല്‍ ഒബാമയുടെ പേരാണ്. വരുന്ന തിരഞ്ഞെടുപ്പിനെ കുറിച്ച് തനിക്ക് ഭയവും ആശങ്കയുമുണ്ടെന്ന് മിഷേല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടോ? എല്ലാവര്‍ക്കും വേണ്ട കാര്യങ്ങള്‍ ചെയ്തിട്ടുണ്ടോ? ഈ ജനാധിപത്യം എന്ത് ചെയ്താലും കൂടെയുണ്ടാവുമെന്ന് നമ്മള്‍ കരുതിയോ? ഇതെല്ലാം തന്നെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടെന്നും മിഷേല്‍ പറഞ്ഞിരുന്നു. ബൈഡന്‍ സര്‍ക്കാരിന്റെ ജനപ്രീതിയെ കുറിച്ചുള്ള മിഷേലിന്റെ ആശങ്കയായി ഇതിനെ കാണുകയും ചെയ്തിരുന്നു.
മാറ്റത്തിനായി ആവശ്യമുയര്‍ന്നെങ്കിലും ഡെമോക്രാറ്റിക് പാര്‍ട്ടി ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല. ജോ ബൈഡനും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ വീണ്ടും ഏറ്റുമുട്ടുമെന്നാണ് സൂചന. താന്‍ തന്നെയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെന്ന് ബൈഡന്‍ അവകാശപ്പെടുന്നത്. എന്നാല്‍ അടുത്തിടെ വന്ന സര്‍വേകളിലെല്ലാം ബൈഡന്റെ പ്രായം വോട്ടര്‍മാരെ അദ്ദേഹത്തില്‍ നിന്ന് അകറ്റുന്നുണ്ടെന്നാണ് സൂചന.
അതേസമയം ക്രിമിനല്‍ നടപടി നേരിടുന്നുണ്ടെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്. ശിക്ഷിക്കപ്പെട്ടാല്‍ വര്‍ഷങ്ങള്‍ അദ്ദേഹം ജയിലില്‍ കഴിയേണ്ടിയും വരും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1