ലണ്ടന്റെ വടക്കൻ അതിരുകളിൽ, രണ്ടാം ലോകമഹായുദ്ധത്തിന്റെ കനലുകൾ എരിഞ്ഞുതുടങ്ങിയ 1940 ഏപ്രിൽ 15ന്റെ വസന്തത്തിലാണ് ജെഫ്രി ആർച്ചർ ജനിച്ചത്. പിന്നീട് സോമർസെറ്റിലെ വെസ്റ്റേൺ സൂപ്പർ മേയറിന്റെ ശാന്തതയിലേക്ക് മാറിയ അദ്ദേഹത്തിന്റെ ജീവിതം, കഥകളെ വെല്ലുന്ന നാടകീയതകൾ നിറഞ്ഞതായിരുന്നു.
വാക്കുകൾ കൊണ്ട് മാന്ത്രികത തീർക്കും മുൻപേ രാഷ്ട്രീയത്തിന്റെ കനൽപ്പാതകളിലായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. 1969ൽ ലൗത്തിൽ നിന്നും കൺസർവേറ്റീവ് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടുകൊണ്ട് അദ്ദേഹം ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ ഹൃദയഭാഗത്തേക്ക് നടന്നുകയറി. തുടർന്നുള്ള അഞ്ച് വർഷക്കാലം ഹൗസ് ഓഫ് കോമൺസിൽ ജനപ്രതിനിധിയായി തിളങ്ങിയ അദ്ദേഹം, 'അയൺ ലേഡി' എന്നറിയപ്പെട്ട മാർഗരറ്റ് താച്ചറുടെ ഭരണകാലത്ത് കൺസർവേറ്റീവ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാൻ പദവി വരെ അലങ്കരിച്ചു.
രാഷ്ട്രീയത്തിലെ അധികാരക്കസേരകളിൽ നിന്നും പിന്നീട് അദ്ദേഹം വായനക്കാരുടെ മനസ്സ് കീഴടക്കിയ എഴുത്തിന്റെ സിംഹാസനത്തിലേക്ക് ചേക്കേറി. ട്വിസ്റ്റുകളും സസ്‌പെൻസുകളും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം പോലെ തന്നെ വശ്യവും ആകാംഷഭരിതവുമാണ് അദ്ദേഹത്തിന്റെ ഓരോ കൃതികളും.
ഇന്ത്യയിലെ വായനക്കാരുടെ പ്രിയ എഴുത്തുകാരനായിരുന്നു ആർച്ചർ. ഇംഗ്ലീഷ് അറിയാവുന്ന ഇന്ത്യക്കാർ അദ്ദേഹത്തിന്റെ കൃതികളെ ഹൃദയത്തോട് ചേർത്തുപിടിച്ചു. ആർച്ചറിന്റെ പുസ്തങ്ങളുടെ വ്യാജപ്പതിപ്പുകൾ ഇന്ത്യൻ നഗരങ്ങളിൽ വൻതോതിൽ വിൽക്കപ്പെട്ടു. വഴിയോരങ്ങളിൽ തന്റെ നോവലുകളുടെ വ്യാജപതിപ്പുകൾ വിൽക്കുന്നത് ആർച്ചറും നേരിൽകണ്ടിട്ടുണ്ട്.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിൽ രചിച്ച പുസ്തകങ്ങൾ ലോകമെമ്പാടുമായി 30 കോടിയിലധികം കോപ്പികളാണ് വിറ്റഴിഞ്ഞിട്ടുള്ളത്. കഥപറച്ചിലിലെ സവിശേഷമായ ശൈലി കൊണ്ട് വായനക്കാരെ ആകർഷിച്ച അദ്ദേഹം 'മാസ്റ്റർ സ്റ്റോറിടെല്ലർ' എന്നാണ് അറിയപ്പെട്ടിരുന്നത്.
മാർഗരറ്റ് താച്ചറുടെ കാലത്ത് കൺസർവേറ്റീവ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനായി ഇരിക്കെ, ഒരു ക്രിമിനിൽ കേസിൽ കുരുങ്ങി. ശിക്ഷിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് താത്കാലിക വിരാമം വന്നു. ഡെയ്‌ലി സ്റ്റാറിനെതിരായ അപകീർത്തി കേസിൽ വ്യാജ തെളിവുണ്ടാക്കുകയും നീതിനിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന കുറ്റത്തിന് 2002ൽ ആർച്ചറെ നാല് വർഷത്തേക്ക് തടവിനു ശിക്ഷിച്ചു. 2003ൽ അദ്ദേഹം ജയിൽ മോചിതനായി.
പിന്നീട് യു.കെ പാർലിമെന്റിന്റെ അപ്പർ ഹൗസായ ഹൗസ് ഓഫ് ലോർഡ്‌സിലേക്ക് തിരിച്ചെത്തുകയും 2024ൽ വിരമിക്കുന്നതു വരെ അവിടെ തുടരുകയും ചെയ്തു. ആർച്ചറും അദ്ദേഹത്തിന്റെ ഭാര്യ മേരിയും 60-ാം വിവാഹ വാർഷികം ഈ വർഷം ആഘോഷിച്ചിരുന്നു.
നോട്ട് എ പെന്നി മോർ, നോട്ട് എ പെന്നി ലെസ്
സാമ്പത്തിക തകർച്ചയുടെ കനത്ത ആഘാതത്തിൽ നിൽക്കുമ്പോൾ ആർച്ചർ എഴുതിയ അദ്ദേഹത്തിന്റെ ആദ്യ നോവൽ. ഒരു തട്ടിപ്പുകാരനാൽ വഞ്ചിക്കപ്പെട്ട നാല് പേർ തങ്ങളുടെ പണം കൃത്യമായി (ഒരു പൈസ പോലും കൂടാതെ, കുറയാതെ) തിരിച്ചുപിടിക്കുന്ന പ്രതികാരത്തിന്റെ കഥയാണിത്.
'നിയമത്തിനുള്ളിൽനിന്ന് ഒരു മില്യൺ സമ്പാദിക്കുക എന്നത് ഏറെ പ്രയാസകരം. നിയമത്തിന്റെ കണ്ണ് വെട്ടിച്ച് ഒരു മില്യൺ സമ്പാദിക്കുക കുറേക്കൂടി എളുപ്പം. എന്നാൽ, ആ ഒരു മില്യൺ നിലനിർത്തുക എന്നതാകുന്നു അത്രമേൽ പ്രയാസകരം..!'' ജെഫ്രി ആർച്ചറുടെ ആദ്യനോവൽ 'നോട്ട് എ പെന്നി മോർ, നോട്ട് എ പെന്നി ലെസിലെ' ആദ്യ വരികൾ. ഈ വരികളിൽ ജെഫ്രി ആർച്ചറെയും അദ്ദേഹത്തിന്റെ കൃതികളെയും ചേർത്തുവായിക്കാം. ത്രില്ലർ നോവലിലേത് പോലെ ഒരു ത്രില്ലർ ജീവിതം ജീവിച്ച എഴുത്തുകാരൻ
വഞ്ചിച്ചവരോട് പ്രതികരം ചെയ്യാനിറങ്ങുന്ന മനുഷ്യരുടെ കഥ പറയുന്ന ' ആദ്യ നോവൽ വൻവിജയമായി. എഴുത്തിൽനിന്ന് കാശുണ്ടാക്കാമെന്ന് മനസ്സിലായതോടെ ആർച്ചർ തുടരെത്തുടരെ എഴുതാൻ തുടങ്ങി. എല്ലാം വിജയമായി.
ദി ക്ലിഫ്ടൺ ക്രോണിക്കിൾസ്: ഹാരി ക്ലിഫ്ടൺ എന്ന കഥാപാത്രത്തിന്റെ ജനനം മുതൽ തുടങ്ങുന്ന ഏഴ് പുസ്തകങ്ങളടങ്ങിയ വലിപ്പമേറിയ ഒരു കുടുംബ ഇതിഹാസ പരമ്പരയാണിത്. ഒന്നാം ലോകമഹായുദ്ധം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള കാലഘട്ടത്തെ ഈ പരമ്പരയിലൂടെ അദ്ദേഹം മനോഹരമായി വരച്ചുകാട്ടുന്നു.
എ പ്രിസണർ ഓഫ് ബർത്ത്: അലക്‌സാണ്ടർ ഡ്യൂമാസിന്റെ 'ദി കൗണ്ട് ഓഫ് മോണ്ടെ ക്രിസ്റ്റോ' എന്ന ക്ലാസിക് കൃതിക്ക് ആർച്ചർ നൽകിയ ആധുനികമായ ആവിഷ്‌കാരം. കുറ്റമാരോപിക്കപ്പെട്ട് ജയിലിലായ ഒരാളുടെ പ്രതികാരത്തിന്റെ കഥയാണിത്.
ഏറ്റവും പുതിയ നോവലായ 'ആദം ആന്റ് ഈവ് ' ഒക്ടോബർ 6ന് പുറത്തിറങ്ങുന്നതിന് ഒരു ദിവസം മുൻപേ ആർച്ചർ എൺപത്തിയാറാം വയസ്സിൽ യാത്രയായി. തന്റെ അവസാന നോവലാണ് ഏറ്റവും മികച്ചതെന്ന് ജെഫ്രി ആർച്ചർ ഉറച്ചു വിശ്വസിച്ചിരുന്നു. ആ അനുഗ്രഹീത എഴുത്തുകാരന് വിട..!
എഴുത്തുശൈലി
'മാസ്റ്റർ സ്റ്റോറിടെല്ലർ' എന്നാണ് ജെഫ്രി ആർച്ചർ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ശൈലിയുടെ പ്രധാന സവിശേഷതകൾ ഇവയാണ്:
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
