രാജ്യം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തില്‍ പങ്കെടുക്കുന്ന നാല് പേരുടെ സംഘത്തെ പ്രധാനമന്ത്രി വെളിപ്പെടുത്തിക്കഴിഞ്ഞു. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ഉള്‍പ്പെടെ നാല് പേരെയാണ് പ്രധാനമന്ത്രി പരിചയപ്പെടുത്തിയത്. പ്രശാന്തിന് പുറമെ ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗദ് പ്രതാപ്, വിംഗ് കമാന്റര്‍ ശുബാന്‍ഷു ശുക്ല എന്നിവരാണ് മറ്റ് മൂന്ന് പേര്‍.
ദൗത്യ സംഘത്തിന്റെ തലവനായി പ്രശാന്ത് ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത് കൂളങ്ങാട്ട് പ്രമീളയുടെയും വിളമ്പില്‍ ബാലകൃഷ്ണന്റെയും മകനാണ്. സുഖോയ് യുദ്ധവിമാനം പറത്തുന്ന ഫൈറ്റര്‍ പൈലറ്റാണ് പ്രശാന്ത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രശാന്ത് വ്യോമസേനയുടെ ഭാഗമായത്.
1999 ല്‍ കമ്മിഷന്‍ഡ് ഓഫീസറായാണ് വ്യോമസേനയില്‍ അദ്ദേഹം പ്രവേശിച്ചത്. മാത്രമല്ല യുഎസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടിയ ആളാണ് പ്രശാന്ത് നായര്‍. 1998 ല്‍ ഹൈദരബാദ് വ്യോമസേന അക്കാദമിയില്‍ നിന്ന് സ്വോര്‍ഡ് ഓഫ് ഓണര്‍റും നേടിയിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തോളമായി ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള പരിശീലനത്തിലായിരുന്നു പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍.
ബഹിരാകാശ സഞ്ചാരികളെ കാണാന്‍ സാധിച്ചതിലും അവരുമായി സംസാരിക്കാനായതിലും അവരെ രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്ന് ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഈ നാല് പേര്‍ നാല് മനുഷ്യര്‍ മാത്രമല്ല 140 കോടി ജനങ്ങളുടെ അഭിലാഷങ്ങളെ ബഹിരാകാശത്തെത്തിക്കുന്ന നാല് ശക്തികള്‍ കൂടിയാണ്. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതീയന്‍ ബഹിരാകാശത്തേക്ക് പോകുകയാണ്. ഇത്തവണ സമയം നമ്മളുടേതാണ്, കൗണ്ട് ഡൗണ്‍ നമ്മുടേതാണ്, റോക്കറ്റും നമ്മുടേതാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യയുടെ സ്വന്തം സ്‌പേസ് സ്റ്റേഷന്‍ 2035ല്‍ യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.
അത് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷവും ഇവര്‍ക്കുള്ള പരിശീലന പരിപാടികള്‍ തുടരുന്നുണ്ട്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായുള്ള വ്യോമസേന കേന്ദ്രങ്ങളിലും ഇവര്‍ക്കായി വിവിധ പരിശീലനങ്ങള്‍ നടക്കുന്നുണ്ട്.
2025ല്‍ മൂന്നുപേരെ ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബഹിരാകാശത്ത് എത്തിച്ചു മൂന്ന് ദിവസത്തിനുശേഷം തിരികെ ഭൂമിയിലെത്തിക്കുന്നതാണ് ഗഗന്‍യാന്‍ പദ്ധതി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1