ട്രംപിനും പ്രിയം ഇന്ത്യക്കാരോട്; നിയമനങ്ങളുടെ ലക്ഷ്യം എന്ത്

DECEMBER 4, 2024, 9:59 AM

ഇന്ത്യന്‍ വംശജനും ട്രംപിന്റെ വിശ്വസ്തനുമായ കശ്യപ് പട്ടേല്‍ അഥവാ കഷ് പട്ടേലിനെ അടുത്ത എഫ്ബിഐ മേധാവിയിയായി നിയമിക്കുന്നതെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. അമേരിക്കയിലെ പ്രഥമ പോരാളി എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ട്രംപ് രാജ്യത്തെ ഏറ്റവും തന്ത്രപ്രധാനമായ സ്ഥാനങ്ങളിലേക്ക് ഒന്നില്‍ കശ്യപ് പട്ടേലിനെ നിയമിക്കാന്‍ ഒരുങ്ങുന്നത്.

അമേരിക്കയുടെ പ്രധാന നിയമ നിര്‍വ്വഹണ ഏജന്‍സിയെ തന്നിലേക്ക് കൂടുതല്‍ അടുപ്പിക്കാനാണ് ട്രംപിന്റെ ഈ നീക്കം. സെനറ്റിലെ റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ ട്രംപിന്റെ നിര്‍ദ്ദേശകരെ എത്രത്തോളം സ്വീകരിക്കുമെന്ന കാര്യം ഇനിയും വ്യക്തമല്ലെങ്കിലും ജനുവരിയില്‍ അധികാരം ഏറ്റെടുക്കും മുന്‍പ് തന്നെ യുഎസിലെ തന്റെ രണ്ടാം ടേമില്‍ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളാണ് അദ്ദേഹം നടത്തി കൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തിലെ ഏറ്റവും അവസാനത്തെ കൂട്ടിച്ചേര്‍ക്കലാണ് കശ്യപ് പട്ടേലിന്റെ പേര്.

ബൈഡന്‍ സര്‍ക്കാരിന്റെ ചുവടുപിടിച്ച് കൂടുതല്‍ ഇന്ത്യന്‍ വംശജരെ തന്നെയാണ് ട്രംപും ഉന്നത പദവികളിലേക്ക് നിയമിക്കുന്നത്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ അടുത്ത ഡയറക്ടറായി കശ്യപ് കാഷ് പട്ടേല്‍ പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് പ്രഖ്യാപനത്തില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. കാഷ് ഒരു മികച്ച അഭിഭാഷകനും അന്വേഷകനും അമേരിക്കയുടെ പ്രഥമ പോരാളിയുമാണ്. അഴിമതി തുറന്നുകാട്ടാനും നീതിയെ ചേര്‍ത്തുപിടിക്കാനും അമേരിക്കന്‍ ജനതയെ സംരക്ഷിക്കാനും തന്റെ കരിയര്‍ ചെലവഴിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

അതേസമയം സര്‍ക്കാരിന്റെ കീഴിലുള്ള നിയമപാലകര്‍ക്ക് ഇടയിലും രഹസ്യാന്വേഷണ ഏജന്‍സികളിലും സമൂലമായ മാറ്റം വേണമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ കാഴ്ചപ്പാടിന്റെ ഭാഗമാണ് പുതിയ പ്രഖ്യാപനങ്ങളില്‍ പലതും. കൂടാതെ എതിരാളികള്‍ എന്ന് ട്രംപ് കരുതുന്ന പലര്‍ക്ക് എതിരെയും ആയുധമാക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ സേവനം കൂടി ഉപയോഗപ്പെടുത്താന്‍ പുതിയ നീക്കം ട്രംപിനെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ആരാണ് കശ്യപ് പട്ടേല്‍?

ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തരില്‍ ഒരാളാണ് കശ്യപ് പട്ടേല്‍. മുന്‍ റിപ്പബ്ലിക്കന്‍ ഹൗസ് സ്റ്റാഫര്‍ ആയിരുന്നു പട്ടേല്‍. ട്രംപിന്റെ ആദ്യ ടേമില്‍ പ്രതിരോധ, ഇന്റലിജന്‍സ് വകുപ്പുകളില്‍ വിവിധ ഉയര്‍ന്ന പദവികളില്‍ അദ്ദേഹം ചുമതലകള്‍ വഹിച്ചിരുന്നു. മുന്‍ ആക്ടിംഗ് ഡിഫന്‍സ് സെക്രട്ടറി ക്രിസ്റ്റഫര്‍ മില്ലറിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയും കശ്യപ് പട്ടേല്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്കിലാണ് ജനിച്ചതും വളര്‍ന്നതുമെങ്കിലും കശ്യപ് പട്ടേലിന്റെ കുടുംബ വേരുകള്‍ ഗുജറാത്തിലെ വഡോദരയിലാണ് ചെന്നെത്തുന്നത്. 44 കാരനായ കശ്യപ് പട്ടേല്‍ യുഎസിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വളരെയധികം പ്രസിദ്ധനാണ്. റിച്ച്മണ്ട് സര്‍വകലാശാലയില്‍ ബിരുദം നേടിയ അദ്ദേഹം ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ഇന്റര്‍നാഷണല്‍ ലോയില്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം നിയമ ബിരുദവും കരസ്ഥമാക്കിയിരുന്നു.

ട്രംപിന്റെ ഞെട്ടിക്കുന്ന വിജയം


ഏറെ പ്രതികൂല ഘടകങ്ങള്‍ നിലനില്‍ക്കെ ഞെട്ടിക്കുന്ന വിജയമാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് നേടിയത്. സ്വിങ് സ്റ്റേറ്റുകളില്‍ ഉള്‍പ്പെടെ മൃഗീയമായ മുന്നേറ്റമാണ് ഡൊണാള്‍ഡ് ട്രംപ് നേടിയത്. ഇതോടെ രണ്ടാം വട്ടവും യുഎസിനെ നയിക്കാനും ഭരിക്കാനുമുള്ള അവകാശമാണ് ഡൊണാള്‍ഡ് ട്രംപിനെ തേടി വന്നിരിക്കുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam