ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന രാജ്യം യുഎഇയാണ്. ഏകദേശം 38 ലക്ഷത്തോളം ഇന്ത്യക്കാര്‍ യുഎഇയില്‍ മാത്രം ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 25.9 ലക്ഷവുമായി സൗദി അറേബ്യയും 10.2 ലക്ഷവുമായി കുവൈറ്റുമാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വരുന്നത്. അഞ്ചാം സ്ഥാനത്തുള്ള ഖത്തറില്‍ 7.7 ലക്ഷം ഇന്ത്യക്കാരുണ്ടെന്നും കണക്കുകള്‍ പറയുന്നു. 7.4 ലക്ഷം പേരുമായി ഒമാനാണ് ആറാമത്.
ജോലി തേടി പോകുന്നവര്‍ക്ക് പുറമെ നിരവധിയാളുകള്‍ ഗള്‍ഫ് മേഖലയിലേക്ക് പ്രത്യേകിച്ച്, യുഎഇയിലേക്ക് വിനോദ സഞ്ചാരത്തിനായും പോകുന്നു. യുഎഇ പുറത്തുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ ടൂറിസം മേഖലയില്‍ വലിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നുള്‍പ്പടേയുള്ള വലിയ ഒഴുക്ക് ഇവിടങ്ങളിലേക്ക് ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ഒമാനില്‍ നിന്നും ഇതിന് വ്യത്യസ്തമായ ചില കണക്കുകളാണ് പുറത്ത് വരുന്നത്. ഇന്ത്യയില്‍ നിന്നും മാത്രം ഒമാനിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തിയവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ അടുത്തിടെ വലിയ പ്രചാരം നേടിയ രാജ്യമാണ് ഒമാന്‍. മുന്‍ വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ട് ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഏഴ് ലക്ഷത്തിലധികം വിനോദസഞ്ചാരികള്‍ എത്തുമെന്നാണ് ഒമാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. 2023-ല്‍, ആറ് ലക്ഷത്തിലധികം ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ ഒമാന്‍ സന്ദര്‍ശിച്ചു. അന്നുവരേയുള്ളതിലെ ഏറ്റവും ഉയര്‍ന്ന സഖ്യയായിരുന്നു ഇത്.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വ്യത്യസ്തമായ ഭൂപകൃതിയുള്ള രാജ്യമാണ് ഒമാന്‍. രാജ്യത്തെ ഇന്ത്യന്‍ പ്രവാസി സമൂഹവും ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ വര്‍ധനവിന് കാരണമാണ്. ഇന്ത്യക്ക് പുറമെ അയല്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള സന്ദര്‍ശനത്തിലും 2024 വലിയ രീതിയിലുള്ള വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ടൂറിസം മേഖലയിലെ വികസനത്തിനായി ഭരണാധികാരികള്‍ വലിയ തോതില്‍ പണം ചിലവഴിക്കുന്നുണ്ടെന്ന് ഒമാന്‍ പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു.
ഒമാന്‍ എക്രോസ് ദ ഏജസ് മ്യൂസിയം, മുസന്ദാമിലെ ലോങ്ങസ്റ്റ് സിപ്ലൈന്‍, ജബല്‍ അഖ്ദറിലെ നസീം അഡ്വഞ്ചര്‍ പാര്‍ക്ക്, മസ്‌കറ്റിലെ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്റര്‍ (ഒ സി ഇ സി) തുടങ്ങിയ പദ്ധതികളിലായി ഒമാന്‍ വന്‍ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. വിനോദ സഞ്ചാര മേഖല വര്‍ഷം മുഴുവന്‍ സജീവമാണെങ്കിലും ഒക്ടോബറിനും മാര്‍ച്ചിനും ഇടയിലാണ് രാജ്യം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1