പഠനത്തിനും മറ്റുമായി ഇന്ത്യയില്‍ നിന്നും പ്രതിവര്‍ഷം ആയിരങ്ങളാണ് വിദേശ രാജ്യങ്ങളിലേയ്ക്ക് പറക്കുന്നത്. കാനഡ, യുകെ, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് പലരും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള സ്ത്രീകള്‍ വിദേശ പഠനത്തിനായി കൂടുതലായി തിരഞ്ഞെടുക്കുന്നത് യുഎസ് ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 65% ഇന്ത്യന്‍ സ്ത്രീകളും തങ്ങളുടെ ഉന്നത വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ക്കായി അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ തിരഞ്ഞെടുക്കുന്നുവെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്.
സര്‍വ്വേയില്‍ പങ്കെടുത്ത 40 ശതമാനം സ്ത്രീകളും സ്റ്റെം കോഴ്‌സുകളാണ് യുഎസില്‍ തിരഞ്ഞെടുക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. ബിസിനസ്, ഹ്യുമാനിറ്റീസ് തുടങ്ങിയ കോഴ്‌സുകളാണ് രണ്ടാമതായി ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുന്നത്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി), ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങളാണ് പ്രധാനമായും ആളുകള്‍ തിരഞ്ഞെടുക്കുന്നത്.
എന്തുകൊണ്ട് യുഎസ്?
ഉയര്‍ന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്നത് തന്നെയാണ് ഏറ്റവും പ്രധാന കാരണം. ഉയര്‍ന്ന അക്കാദമിക് നിലവാരം, നൂതന ഗവേഷണ അവസരങ്ങള്‍, പഠനത്തോടുള്ള സമഗ്രമായ സമീപനം എന്നിവയെല്ലാം വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു. ഇന്ത്യയില്‍ നിന്നും വ്യത്യസ്തമായി പരീക്ഷ കേന്ദ്രീകൃതമല്ല യുഎസിലെ പഠന രീതികള്‍ എന്നതും വിദ്യാര്‍ത്ഥികളെ ഇവിടേക്ക് ആകര്‍ക്കുന്ന ഘടകമാണ്.
തൊഴില്‍ അവസരങ്ങള്‍-ആഗോള തൊഴില്‍ വിപണിയില്‍, പ്രത്യേകിച്ച് പുരുഷന്മാര്‍ പരമ്പരാഗതമായി ആധിപത്യം പുലര്‍ത്തുന്ന മേഖലകളില്‍ അടക്കം വലിയ ഉയരങ്ങള്‍ കീഴടക്കാനുള്ള അവസരം. മികച്ച തൊഴില്‍ സംസ്‌കാരമാണെന്നതും സ്ത്രീകള്‍ക്ക് തങ്ങളുടെ മികവ് പ്രകടമാക്കാനുള്ള അവസരങ്ങള്‍ ലഭിക്കുന്നുവെന്നതും യുഎസിനെ തിരഞ്ഞെടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു.
സാംസ്‌കാരിക അനുഭവങ്ങള്‍-പുതിയ സാംസ്‌കാരിക സാഹചര്യത്തില്‍ ഇഴകിച്ചേരാനും വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകളുമായി ഇടപഴകാനും മികച്ച സാഹചര്യം ഒരുക്കുന്നു. വ്യക്തിഗത വളര്‍ച്ചയ്ക്ക് സാധ്യമാകുന്നൊരു അന്തരീക്ഷം എന്നതും ഇവിടേക്ക് ആളുകളെ അടുപ്പിക്കുന്നു.
സമാനതകളില്ലാത്ത അക്കാദമിക മേന്‍മകള്‍ മാത്രമല്ല വൈവിധ്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അന്തരീക്ഷം യു എസ് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാനും ഇത് ഏറെ സഹായിക്കുന്നുവെന്ന് സര്‍വ്വേയില്‍ അഭിപ്രായം പങ്കിട്ട യുവതി പറഞ്ഞു. ഡിഗ്രി ലഭിക്കുക എന്നതിനപ്പുറം എല്ലാം നിലയിലും മികച്ച വിദ്യാഭ്യാസം നേടാന്‍ ആകുമെന്നതാണ് യുഎസ് പ്രീയപ്പെട്ട ഇടമാകാന്‍ കാരണമാകുന്നതെന്ന് മറ്റൊരാള്‍ പ്രതികരിച്ചു.
അതേസമയം സ്ത്രീകളുടെ ഈ തിരഞ്ഞെടുപ്പ് ആഗോളതലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ വന്ന മാറ്റവും കൂടി തെളിയിക്കുന്നതാണെന്നും സര്‍വ്വേ വിലയിരുത്തുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1