ഇറക്കുമതി തീരുവ കുറച്ച് ആഗോള വ്യാപാര മേഖലയില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ച പരസ്പര താരിഫുകളെ നേരിടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ഇന്ത്യ ആലോചിക്കുന്നത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ തിങ്കളാഴ്ച മുംബൈയില്‍ നടന്ന ഒരു പരിപാടിയ്ക്കിടെയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.
ആഗോള വ്യാപാരത്തില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള തുടര്‍ച്ചയായ പ്രക്രിയയുടെ ഭാഗമാണ് തീരുവ കുറയ്ക്കലും യുക്തിസഹകരണവും എന്നാണ് ധനമന്ത്രി പറയുന്നത്. ഒരു നിക്ഷേപക സൗഹൃദ രാജ്യമായി മാറാനുള്ള ശ്രമത്തിലാണ് തങ്ങള്‍. അതിന്റെ ഫലമായി പ്രഖ്യാപിച്ച തീരുവ കുറയ്ക്കലും മറ്റും തുടര്‍ പ്രക്രിയയാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
ഇറക്കുമതി നികുതികള്‍ കൂടുതല്‍ കുറയ്ക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നുവെന്ന് ധനകാര്യ ഉദ്യോഗസ്ഥരുൂം വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാര പങ്കാളികള്‍ക്ക് മേല്‍ പരസ്പര താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. താരതമ്യേന ഉയര്‍ന്ന താരിഫ് നിരക്കുകളും യു.എസുമായുള്ള 41 ബില്യണ്‍ ഡോളറിന്റെ വ്യാപാര മിച്ചവും ഇന്ത്യയെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്.
അതേസമയം, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട 30 ഇറക്കുമതി വസ്തുക്കളുടെ തീരുവ 3% ല്‍ താഴെയാണെന്നും തിരഞ്ഞെടുത്ത ചില ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമേ ഉയര്‍ന്ന തീരുവ ബാധകമാകൂ എന്നും ധനകാര്യ സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ വ്യക്തമാക്കി. യുഎസുമായുള്ള ചര്‍ച്ചകളിലൂടെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ അപകട സാധ്യതകള്‍ക്കിടയിലും താരിഫ് യുക്തിസഹീകരണത്തിനും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇറക്കുമതി തീരുവ കുറയ്ക്കുന്നത് തുടരുന്നതിലൂടെ, നിക്ഷേപം പ്രോത്സാഹിപ്പിക്കാനും മത്സരശേഷി വര്‍ധിപ്പിക്കാനും യുഎസുമായുള്ള ഏതെങ്കിലും തരത്തില്‍ സാധ്യതയുള്ള വ്യാപാര തര്‍ക്കങ്ങളുടെ ആഘാതം ലഘൂകരിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വ്യാപാര യുദ്ധം തടയുന്നതിനായി പ്രധാന വ്യാപാര വിഷയങ്ങളില്‍ ഇന്ത്യ, അമേരിക്കയ്ക്ക് ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
വാഷിംഗ്ടണില്‍ ട്രംപും മോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ 2025 അവസാനത്തോടെ ഒരു വ്യാപാര കരാര്‍ അന്തിമമാക്കാന്‍ ഇരുവരും സമ്മതിച്ചിരുന്നു. കൂടാതെ, 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കുക എന്ന ലക്ഷ്യവും ഇരുനേതാക്കളും ചേര്‍ന്ന് നിശ്ചയിച്ചിട്ടുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1