ഇന്ത്യ ഒരു കാലത്ത് പ്രതിരോധ ആയുധങ്ങള്‍ക്കായി അയല്‍ രാജ്യങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇന്ന് അത്യാധുനിക ആയുധങ്ങള്‍ നിര്‍മ്മിയ്ക്കാനും വിദേശ രാജ്യങ്ങള്‍ക്ക് വില്‍പ്പന നടത്താനും വരെ ആ പ്രതിരോധ സംവിധാനം വളര്‍ന്നിരിക്കുന്നു. മാത്രമല്ല നൂനത സാങ്കേതിക വിദ്യകളുടെ വന്‍ ശേഖരവും നമുക്കുണ്ട്. ഇവ കൈമുതലാക്കി പ്രതിരോധ രംഗത്ത് നമ്മുടെ രാജ്യം മിസൈല്‍ വേഗത്തില്‍ കുതിയ്ക്കുകയാണ്. ഇതിലുള്ള ആദ്യ സൂചനയാണ് പ്രതിരോധ കയറ്റുമതി രംഗത്ത് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്ന റെക്കോര്‍ഡ് നേട്ടം.
21,083 കോടി രൂപയുടെ ആയുധങ്ങളും യുദ്ധ സാമഗ്രികളുമാണ് രാജ്യം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വിദേശ രാജ്യങ്ങള്‍ക്ക് വില്‍പന നടത്തിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് രാജ്യം ഈ രംഗത്ത് ഇത്രയും വലിയ നേട്ടം സ്വന്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനത്തിന്റെ വര്‍ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതുപോലെ തന്നെ പ്രതിരോധ ആയുധങ്ങളുടെ ആഭ്യന്തര ഉത്പാദനത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇക്കുറി 1.2 ലക്ഷം കോടി രൂപയുടെ ആയുധങ്ങള്‍ ആയിരുന്നു തദ്ദേശീയമായി നിര്‍മ്മിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 16.7 ശതമാനത്തിന്റെ വര്‍ദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 2019-20 സാമ്പത്തി വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 60 ശതമാനത്തിന്റെ വളര്‍ച്ചയാണ് ആഭ്യന്തര ഉത്പാദനത്തില്‍ ഉണ്ടായിരിക്കുന്നത്.
രാജ്യത്തിന്റെ സ്വയം പര്യാപ്ത ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയും മറ്റ് നയങ്ങളും ഈ വളര്‍ച്ചയ്ക്ക് ഒരു കാരണമാണ്. 2004 മുതല്‍ 14 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 4,312 കോടി രൂപയുടെ വളര്‍ച്ചയായിരുന്നു പ്രതിരോധ മേഖല കൈവരിച്ചത്. എന്നാല്‍ 2014 മുതല്‍ 24 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് ഇരട്ടിയുടെ ഇരട്ടി ആയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ മേഖല സ്ഥാപനങ്ങളും ഈ നേട്ടത്തില്‍ തുല്യപങ്കാല്‍കള്‍ ആയിട്ടുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. 60:40 എന്ന നിലയിലാണ് സ്വകാര്യ- പൊതുമേഖലാ പങ്കാളിത്തം.
നിലവില്‍ ബ്രഹ്മോസ് മിസൈലുകള്‍ക്കും ഇന്ത്യന്‍ നിര്‍മ്മിത ലൈറ്റ് കോമ്പാക്ട് ഹെലികോപ്റ്ററുകള്‍ക്കും വിദേശരാജ്യങ്ങള്‍ക്കിടയില്‍ പ്രിയം ഏറുകയാണ്. ഈ സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നിലവിലെ റെക്കോര്‍ഡ് മറികടക്കാനാണ് സാധ്യത. ആഗോള പ്രതിരോധ വിപണിയില്‍ നിര്‍ണായക ശക്തിയായി നമ്മുടെ രാജ്യം മാറുന്നുവെന്നതിനുള്ള തെളിവ് കൂടിയാണ് ഇത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1