യുഎഇയില്‍ നിന്നും നേട്ടം കൊയ്ത് ഇന്ത്യ; എല്ലാത്തിനും കാരണം ഇതാണ്!

JANUARY 17, 2024, 12:31 PM

ആദ്യമായി ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന് ഇന്ത്യന്‍ രൂപയില്‍ പേയ്‌മെന്റ് നടത്തിയിരിക്കുകയാണ്. യുഎഇയില്‍ നിന്നും ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിനാണ് ഇത്തരത്തില്‍ പേയ്‌മെന്റ്. ഇപ്പോഴിതാ ക്രൂഡ് ഓയിലിന് പുറമെ കൂടുതല്‍ മേഖലയില്‍ രൂപയിലുള്ള വ്യാപാരം ശക്തമാക്കുകയാണ് ഇന്ത്യയും യുഎഇയും. സ്വര്‍ണം ഉള്‍പ്പെടേയുള്ള വസ്തുകള്‍ക്കാണ് ഇന്ത്യ രൂപയില്‍ പേയ്‌മെന്റ് നടത്താന്‍ ഉദ്ദേശിക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള ചില ഇറക്കുമതികള്‍ക്കായി യുഎഇ ഇതേ രൂപ തന്നെ ഉപയോഗിക്കുന്നതായും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ നിന്നുള്ള രത്‌നങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും ഇന്ത്യ തന്നെ നല്‍കുന്ന പണം യുഎഇ ഉപയോഗിക്കുകയാണെന്നാണ് പേര് വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നത്. 2022 ജൂലൈയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അവതരിപ്പിച്ച പ്രത്യേക റുപ്പി വോസ്ട്രോ അക്കൗണ്ട് സംവിധാനം വഴിയാണ് തിരഞ്ഞെടുത്ത ചരക്കുകള്‍ക്കായി ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരത്തിന്റെ രൂപ സെറ്റില്‍മെന്റ് ചെയ്യുന്നത്. ഈ സംവിധാനത്തിന് കീഴില്‍ പേയ്‌മെന്റ്, കയറ്റുമതി അല്ലെങ്കില്‍ ഇറക്കുമതി തീര്‍പ്പാക്കല്‍ ഇന്‍വോയ്സിന് ഇന്ത്യന്‍ രൂപ ഉപയോഗിക്കാം.

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതിനാല്‍ തന്നെ യുഎഇയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന് രൂപയില്‍ പണം നല്‍കുന്നത് ഒരു പ്രധാനപ്പെട്ട കാര്യമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 2023 ഡിസംബറില്‍, ഇന്ത്യയുടെ സ്വര്‍ണ്ണ ഇറക്കുമതി വര്‍ഷം തോറും 156.5 ശതമാനം ഉയര്‍ന്ന് 3.03 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. 2023-24 ലെ ആദ്യ ഒമ്പത് മാസത്തെ മൊത്തം തുക 35.95 ബില്യണ്‍ ഡോളറായി. അതായത് 2022-23 ലെ അതേ കാലയളവിനേക്കാള്‍ 26.6 ശതമാനം കൂടുതല്‍.

2023 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ ഇന്ത്യയുടെ മൊത്തം ചരക്ക് ഇറക്കുമതി 7.9 ശതമാനം കുറഞ്ഞ് 505.15 ബില്യണ്‍ ഡോളറായി. അതേ സമയം, ഇന്ത്യയുടെ രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 2023 ലെ അവസാന മാസത്തില്‍ 14.1 ശതമാനം ഉയര്‍ന്ന് 2.90 ബില്യണ്‍ ഡോളറിലെത്തി. എന്നാല്‍ 2023-24 ല്‍ ഇതുവരെയുള്ള കാലയളവില്‍ ഇത് 16.2 ശതമാനം ഇടിഞ്ഞ് 24.31 ബില്യണ്‍ ഡോളറിലെത്തി.

ഉഭയകക്ഷി ഇടപാടുകള്‍ തീര്‍പ്പാക്കുന്നതിന് അതത് പ്രാദേശിക കറന്‍സികള്‍ ഉപയോഗിക്കുന്നതിന് ഒരു ചട്ടക്കൂട് രൂപീകരിക്കുന്നതിന് 2023 ജൂലൈയില്‍ ഇരു രാജ്യങ്ങളും ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. ധാരണാപത്രം അനുസരിച്ച്, ഇന്ത്യന്‍ രൂപയുടെയും എഇഡിയുടെയും (യുഎഇ ദിര്‍ഹം) ഉഭയകക്ഷി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പ്രാദേശിക കറന്‍സി സെറ്റില്‍മെന്റ് സിസ്റ്റം നിലവില്‍ വരും. കൂടാതെ എല്ലാ കറന്റ് അക്കൗണ്ട് ഇടപാടുകളും അനുവദനീയമായ മൂലധന അക്കൗണ്ട് ഇടപാടുകളും ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam