യുഎസില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ഇന്ത്യന്‍ സിഇഒ

JULY 3, 2024, 12:01 PM

ലോകത്തെ ബഹുരാഷ്ട്ര കമ്പനികളില്‍ ഉന്നത സ്ഥാനം വഹിക്കുന്ന നിരവധി ഇന്ത്യക്കാരുണ്ട്. പലരും കോടികളാണ് പ്രതിമാസം ശമ്പളം വാങ്ങുന്നത്. ഇപ്പോഴിതാ യുഎസിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന 10 സി ഇ ഒമാരുടെ പട്ടിക പുറത്ത് വന്നിരിക്കുകയാണ്. സി-സ്യൂട്ട് കോമ്പ് ആണ് യുഎസിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന 10 സിഇഒമാരുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

ഡാറ്റാ അനലിറ്റിക്‌സ് സ്ഥാപനമായ സി-സ്യൂട്ട് കോം തിങ്കളാഴ്ചയാണ് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സി ഇ ഒമാരുടെ ലിസ്റ്റ് പുറത്തുവിട്ടത്. ഇതിലെ ആദ്യ പത്തില്‍ ഒരേയൊരു ഇന്ത്യക്കാരാനാണ് ഇടം നേടിയിരിക്കുന്നത്. എന്നാല്‍ അത് എല്ലാവരും കരുതുന്നത് പോലെ ഗൂഗിളിന്റെ ഇന്ത്യന്‍-അമേരിക്കന്‍ സിഇഒ സുന്ദര്‍ പിച്ചൈയോ മൈക്രോസോഫ്റ്റിലെ സത്യ നദെല്ലയോ അല്ല.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന സിഇഒമാരുടെ പട്ടികയില്‍ പാലോ ആള്‍ട്ടോ നെറ്റ്‌വര്‍ക്കിന്റെ സിഇഒയും ചെയര്‍മാനുമായ ഇന്തോ-യുഎസ് വംശജന്‍ നികേഷ് അറോറയാണ് ഇടം പിടിച്ചിരിക്കുന്നത്. പത്താം സ്ഥാനത്താണ് നികേഷ് അറോറ. 2023 ല്‍ ടോട്ടല്‍ കോംപന്‍സേഷന്‍ ഗ്രാന്റ്ഡ്, കോംപന്‍സേഷന്‍ ആക്ച്വലി പെയ്ഡ് എന്നീ രണ്ട് മെട്രിക്കുകളെ അടിസ്ഥാനമാക്കിയാണ് ലിസ്റ്റ് പുറത്തിറക്കിയത്.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയും മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും രണ്ട് പട്ടികയിലും ഇടം നേടിയില്ല. എന്നാല്‍ നികേഷ് അറോറ രണ്ട് പട്ടികയിലും ഇടം നേടി. 151.4 മില്യണ്‍ ഡോളര്‍ വരുമാനമുള്ള 2023-ല്‍ ടാട്ടല്‍ കോംപന്‍സേഷന്‍ ഗ്രാന്റ്ഡ് പ്രകാരം യുഎസില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന സിഇഒമാരുടെ പട്ടികയില്‍ അദ്ദേഹം നാലാം സ്ഥാനത്തെത്തി.

266.4 മില്യണ്‍ ഡോളര്‍ വാര്‍ഷിക നഷ്ടപരിഹാരത്തോടെ 2023-ല്‍ കോംപന്‍സേഷന്‍ ആക്ച്വലി പെയ്ഡ് ലിസ്റ്റില്‍ പത്തമാതും നികേഷ് എത്തി. 2023 ല്‍ 1.4 ബില്യണ്‍ ഡോളര്‍ നേടിയ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പലന്റിര്‍ ടെക്നോളജീസിന്റെ അലക്സാണ്ടര്‍ കാര്‍പ് (1.1 ബില്യണ്‍ ഡോളര്‍), ബ്രോഡ്കോമിന്റെ ഹോക്ക് ടാന്‍ (767.7 മില്യണ്‍), കോയിന്‍ബേസ് ഗ്ലോബലിന്റെ ബ്രയാന്‍ ആംസ്ട്രോംഗ് (680.9 മില്യണ്‍), ഒറാക്കിളിന്റെ സഫ്രാ കാറ്റ്സ് (304.1 മില്യണ്‍) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനത്ത്.

ആരാണ് നികേഷ് അറോറ?

2018 ല്‍ ആണ് പാലോ ആള്‍ട്ടോ നെറ്റ്‌വര്‍ക്കിന്റെ സിഇഒ ആയി നികേഷ് അറോറ ചുമതലയേറ്റത്. ഗൂഗിളിലും സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷമാണ് അദ്ദേഹം പാലോ ആള്‍ട്ടോ നെറ്റ്വര്‍ക്കില്‍ എത്തിയത്. ഒരു ഇന്ത്യന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ മകനായി ജനിച്ച 56 കാരനായ നികേഷ് അറോറ ഡല്‍ഹിയിലെ എയര്‍ഫോഴ്സ് പബ്ലിക് സ്‌കൂളില്‍ ആണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎയും ബോസ്റ്റണ്‍ കോളേജില്‍ നിന്ന് എംഎസ്സിയും നേടിയിട്ടുണ്ട്. പത്ത് വര്‍ഷം ഗൂഗിളില്‍ നേതൃസ്ഥാനങ്ങളില്‍ അദ്ദേഹം ചെലവഴിച്ചിരുന്നു. 2014-ല്‍ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി ചേരാന്‍ അദ്ദേഹം രാജിവച്ചു.

ടി-മൊബൈല്‍, യൂറോപ്പിലെ ഭാരതി എയര്‍ടെല്‍ എന്നിവയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. വ്യവസായ പ്രമുഖന്‍ കരം ചന്ദ് ഥാപ്പറിന്റെ ചെറുമകള്‍ ആയിഷ ഥാപ്പറിനെയാണ് നികേഷ് അറോറ വിവാഹം കഴിച്ചത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam