ഇന്ത്യക്കാരുടെ വിദേശ കുടിയേറ്റത്തില്‍ വലിയ രീതിയിലുള്ള പരിവര്‍ത്തനങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സമീപകാലത്ത് കാനഡ സ്വീകരിച്ച സുപ്രധാനമായ നടപടികളാണ് ഇതില്‍ പ്രധാന ഘടകമായി നിലകൊള്ളുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥി വിസകള്‍ നല്‍കുന്നതില്‍ 35 ശതമാനം നിയന്ത്രിണം കൊണ്ടുവരുന്ന നയമാണ് കാനഡ സ്വീകരിച്ചിരിക്കുന്നത്.
പുതിയ സാഹചര്യത്തില്‍ കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ അപേക്ഷയില്‍ വലിയ ഇടിവും സംഭവിച്ചു. ഭവന പ്രതിസന്ധി, തൊഴില്‍ വിപണിയിലെ പ്രശ്‌നങ്ങള്‍ എന്നിവയും ഇന്ത്യക്കാരുടെ താല്‍പര്യം കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. ഇന്ത്യയും കാനഡയും തമ്മില്‍ അടുത്തിടെ നയതന്ത്ര തലത്തിലുള്ള വടം വലിയും ഇന്ത്യക്കാരായ അപേക്ഷകരുടെ എണ്ണം കുറയാന്‍ ഇടയാക്കി.
വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പ്രൊവിന്‍ഷ്യല്‍ അറ്റസ്റ്റേഷന്‍ ലെറ്റര്‍ (പിഎഎല്‍) പോലുള്ള പുതിയ കടമ്പകളും കാനഡ മുന്നോട്ട് വെച്ചിട്ടുണ്ട്. പല കാരണങ്ങള്‍ കൊണ്ട് തന്നെ 2023 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ അപേക്ഷകളില്‍ ഗണ്യമായ കുറവുണ്ടാകുകയും ചെയ്തു. അതായത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കനേഡിയന്‍ സ്ഥാപനങ്ങളില്‍ നേരത്തെ ഉണ്ടായിരുന്നത് പോലേയുള്ള താല്‍പര്യം ഇപ്പോഴുമില്ല.
കാനഡയോടുള്ള താല്‍പര്യം കുറഞ്ഞു എന്നതിന് അര്‍ത്ഥം വിദേശ കുടിയേറ്റ മോഹം പൂര്‍ണ്ണമായി ഉപേക്ഷിക്കപ്പെടുന്നു എന്നും അര്‍ത്ഥമില്ല. കാനഡയിലേക്ക് അപേക്ഷിക്കുന്നതിനുപകരം, അവര്‍ യുഎസിലേക്കും യുകെയിലേക്കും ശ്രദ്ധ തിരിച്ചു എന്നതാണ് ശ്രദ്ധേയം. ഈ രാജ്യങ്ങളിലെ സര്‍വ്വകലാശാലകളിലേക്കുള്ള അന്താരാഷ്ട്ര അപേക്ഷകള്‍ എന്നത്തേക്കാളും കൂടുതലാണ് നിലവില്‍. അതേസമയം സീറ്റുകളുടെ എണ്ണം അതേപടി തുടരുകയും ചെയ്യുന്നു. എണ്ണം കൂടിയതോടെ യുകെയില്‍ നിന്നുള്ള അപേക്ഷ നിരസിക്കലുടെ എണ്ണവും വര്‍ധിച്ചു.
യുകെയിലെ സര്‍വ്വകലാശാലയില്‍ ചേരുന്നതിനുള്ള ശരാശരി ചെലവ് പ്രതിവര്‍ഷം 16000 യൂറോ മുതല്‍ 38000 യൂറോ വരെയായിട്ടാണ് കണക്കാക്കുന്നത്. അമേരിക്കയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ ഇത് പ്രതിവര്‍ഷം 40000 ഡോളര്‍ മുതല്‍ 65000 ഡോളര്‍ വരെ ആയി ഉയരുന്നു. ചില സമയങ്ങളില്‍ ഇത് യുകെയുടെ ശരാശരി ചെലവിന്റെ ഇരട്ടിയിലധികം വരും.
കാനഡയ്ക്ക് പകരം മറ്റേത് രാജ്യമെന്ന ചോദ്യം ഉയരുമ്പോള്‍ യുകെ തിരഞ്ഞെടുക്കാന്‍ ചിലവ് ഉള്‍പ്പെടേയുള്ള ഘടകങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ സ്വാധീനം ചെലുത്തുന്നു. മാത്രമല്ല, യുഎസിലെ തൊഴില്‍ വിപണിയുടെ അസ്ഥിര സ്വഭാവവും നിരവധി ഉദ്യോഗാര്‍ത്ഥികളെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്. അമേരിക്കയെ അപേക്ഷിച്ച് യുകെയില്‍ തൊഴില്‍ കണ്ടെത്താന്‍ താരതമ്യേന എളുപ്പമാണ് എന്നതും ഒരു പ്രധാന ഘടകമാണ്.
കോവിഡിന് പിന്നാലെ അമേരിക്കന്‍ ടെക് വ്യവസായ രംഗത്ത് വലിയ പിരിച്ചുവിടലാണ് നടന്നത്. അമേരിക്കയെ വിദ്യാഭ്യാസ ലക്ഷ്യ സ്ഥാനമായി തിരഞ്ഞെടുക്കുന്നതില്‍ ഇതും ഒരു പ്രധാന ഘടകമാണ്. ഒ1ആ വിസ നയങ്ങള്‍ തിരികെ വരുമെന്ന ആശങ്കയും ശക്തമാണ്. നയം മടങ്ങിയെത്തിയാല്‍, നിരവധി അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളെ ബിരുദാനന്തരം ജോലി ചെയ്യുന്നതില്‍ നിന്നും തടയും. ഇത്തരം പ്രതികൂല ഘടകങ്ങള്‍ ഉണ്ടെങ്കിലും അമേരിക്കയിലെ ഉയര്‍ന്ന ശമ്പളം ഒരു ആകര്‍ഷണ ഘടകം തന്നെയാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1