അനുദിനം പ്രസക്തിയേറിവരുന്ന ഗാന്ധി

OCTOBER 2, 2024, 12:13 PM

തികച്ചും വ്യത്യസ്തമായ മതങ്ങളേയും ഭാഷകളേയും ജീവിത രീതികളേയും കോർത്തിണക്കി മത സുദായ സൗഹാർദം ഉറപ്പിക്കാൻ ഗാന്ധിജി നടത്തിയ ശ്രമങ്ങളാണ് മഹത്തായ ഇന്ത്യയുടെ അടിത്തറ. സമുഹത്തിലെ അടിച്ചമർത്തപ്പെട്ട ജനതയ്ക്ക് സാമൂഹിക പരിഗണന നൽകുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്കിനെക്കുറിച്ച് ഗാന്ധിജിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. പ്രവേശന സമയത്ത് മുഴുവൻ ഫീസ് അടയ്ക്കാതിരുന്നതിനാൽ ഐഐടിയിൽ പഠിക്കാനാകാതെ വന്ന ദളിത് വിദ്യാർത്ഥിയുടെ സഹായത്തിനായി ഈയിടെ സുപ്രീം കോടതി ശക്തമായി ഇടപെട്ടത് ഈ ഗാന്ധിയൻ ബോധ്യം നീതിപീഠത്തിനുണ്ടായതുകൊണ്ടു തന്നെയാണ്.

ഇന്ത്യ എന്ന മഹാരാജ്യത്തെ ഒന്നിപ്പിച്ചു നിർത്താൻ വിത്തുപാകിയവരിൽ പ്രധാനിയായ ഗാന്ധിജിയുടെ ജന്മദിനം കടന്നുപോകുമ്പോൾ, ആരൊക്കെ തുടച്ചുമാറ്റാൻ ശ്രമിച്ചാലും മായാതെ കൂടുതൽ വെൺമയോടെ പ്രശോഭിക്കുന്നു ആ മുഖം എന്നാൽ, 1947 ഓഗസ്റ്റിൽ ഇന്ത്യാമഹാരാജ്യം അധികാര കൈമാറ്റത്തിന്റെ ആഘോഷങ്ങളിൽ  മുഴുകുമ്പോൾ പ്രമുഖമായ ആ മുഖം മാത്രം ഉണ്ടായില്ല, മോഹൻദാസ് കരംചന്ദ് ഗാന്ധി. രാജ്യ തലസ്ഥാനത്തെ അധികാര കൈമാറ്റത്തിന്റെ ആഘോഷങ്ങളിൽ ഗാന്ധിജി എവിടെയായിരുന്നുവെന്നല്ലേ ?

സ്വാതന്ത്ര്യലബ്ധിയുടെ സന്തോഷത്തേക്കാൾ വിഭജനത്തിന്റെ വേദനയിലായിരുന്നു ഗാന്ധിജി. ''എനിക്ക് സ്വാതന്ത്ര്യ പ്രഖ്യാപനത്തേക്കാൾ പ്രധാനം ഹിന്ദു -മുസ്ലിം സമാധാനമാണ്. ഓഗസ്റ്റ് 15ന് എനിക്ക് ആഹ്‌ളാദിക്കാൻ ആകുന്നില്ല. നിങ്ങളെ കബളിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ നിങ്ങൾ ആഘോഷങ്ങളിൽ പങ്കെടുക്കരുത് എന്ന് പറയുന്നുമില്ല. പക്ഷേ നിരാശാജനകമായ കാര്യം ഇതാണ്, നമുക്ക് കിട്ടിയ സ്വാതന്ത്ര്യത്തിൽ ഇന്ത്യ - പാകിസ്താൻ വിദ്വേഷത്തിന് വഴിവയ്ക്കുന്ന വിത്തുകളുണ്ട്'' ഗാന്ധിജി പറഞ്ഞു.

vachakam
vachakam
vachakam

അതിർത്തിയിൽ വെറുപ്പും വിദ്വേഷവും ജനഹൃദയങ്ങളിൽ ആളിപ്പടരുന്ന ദിനങ്ങളിൽ കൽക്കട്ടയ്ക്ക് സമീപം ബെലിഘട്ടയിലായിരുന്നു ഗാന്ധി. ഓഗസ്റ്റ് ആറ് വൈകിട്ട് ലാഹോറിൽ നിന്നാണ് അദ്ദേഹം കൽക്കട്ടയ്ക്ക് പുറപ്പെട്ടത്. അവിടെ നിന്ന് ബംഗ്ലദേശിന്റെ ഭാഗമായ നൊവഖാലിലെത്തുകയായിരുന്നു ലക്ഷ്യം. വിഭജനം നടക്കുകയാണെങ്കിൽ നൊവഖാലിയിലെ ഹിന്ദുക്കളുടെ സംരക്ഷണത്തിനായി എത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു. ഈ വാക്ക് പാലിക്കാനായിരുന്നു യാത്ര.
കൽക്കട്ടയിലെത്തിയ ഗാന്ധിജിയെ മുസ്ലീംലീഗ് ജില്ലാ അധ്യക്ഷൻ മുഹമ്മദ് ഉസ്മാന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.

കൽക്കട്ടയിൽ തുടരണമെന്നും അവിടെയുള്ള മുസ്ലീങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും അവർ ഗാന്ധിജിയോട് അഭ്യർത്ഥിച്ചു. നൊവഖാലിയിലെ ഹിന്ദുക്കളുടെ സംരക്ഷണം ഉറപ്പു നൽകുകയാണെങ്കിൽ കൽക്കട്ടയിൽ തുടരാമെന്ന് ഗാന്ധിജി സംഘത്തെ അറിയിച്ചു. വാക്ക് പാലിക്കപ്പെട്ടില്ലെങ്കിൽ മരണംവരെ നിരാഹാരം ഇരിക്കുമെന്നും ഗാന്ധിജി പറഞ്ഞു.

ഓഗസ്റ്റ് 11ന് ഗാന്ധിജിയെ കാണാൻ ബംഗാൾ മുൻ പ്രധാനമന്ത്രിയായ എച്ച് എസ് സുഹ്രവർദിയെത്തി. കൽക്കട്ടയിലെ മുസ്ലീങ്ങളുടെ ഭാവിയിൽ അദ്ദേഹവും ആശങ്ക പ്രകടിപ്പിച്ചു. നൊവഖാലിയിലെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കിയാൽ കൽക്കട്ടയിൽ തുടരാമെന്ന് ഗാന്ധിജി അദ്ദേഹത്തിനും ഉറപ്പ് നൽകി. ഒരുമിച്ച് താമസിക്കാം എന്നും അവസാന ശ്വാസം വരെ ഒരുമിച്ചു പോരാടാം എന്നും ഗാന്ധിജി പറഞ്ഞു. അത് അദ്ദേഹം ചെവിക്കൊണ്ടു. സ്വാതന്ത്ര്യലബ്ധിയിൽ നിരവധി അഭിനന്ദന സന്ദേശങ്ങൾ ഗാന്ധിജിക്ക് ആ ദിനം ലഭിച്ചു. എന്നാൽ ആഘോഷങ്ങളിൽ പങ്കാളിയാകാൻ അദ്ദേഹം തയ്യാറായില്ല.
ബെലിഘട്ടയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയിൽ ആളൊഴിഞ്ഞ ഒരു പഴയ മുസ്ലീം തറവാട്ടിൽ ഇരുവരും താമസം ആരംഭിച്ചു.

vachakam
vachakam
vachakam

ഇതാണ് പിന്നീട് ഗാന്ധി മന്ദിരമായത്. മുസ്ലീങ്ങളെ മാത്രം രക്ഷിക്കാനാണ് എത്തിയത് എന്ന് ആരോപിച്ച് ഒരു കൂട്ടം ഹിന്ദു യുവാക്കൾ ഗാന്ധിജിയെ ആദ്യദിനം തന്നെ തടഞ്ഞു. ഓഗസ്റ്റ് 14ലെ വൈകുന്നേര പ്രാർത്ഥനയ്ക്കു ശേഷം 24 മണിക്കൂർ ഉപവാസം ആചരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ അഭിവൃദ്ധിക്കായായിരുന്നു ഉപവാസം. എന്നാൽ അന്നും ഗാന്ധിജിയുടെ വാസസ്ഥലം ആക്രമിക്കപ്പെട്ടു. ക്രുദ്ധരായ സംഘത്തെ ശാന്തരാക്കി പറഞ്ഞയയ്ക്കാൻ ഏറെ സമയം എടുത്തു. രാത്രി 11 മണിയോടെയാണ് രംഗം ശാന്തമായത്.

അർധരാത്രി പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ അധികാര കൈമാറ്റം നടക്കുമ്പോൾ, പ്രശ്‌നപരിഹാരത്തിന് ശേഷം ക്ഷീണിതനായി ഉറങ്ങുകയായിരുന്നു ഗാന്ധിജി. ഓഗസ്റ്റ് 15ന് രാവിലെ 3.45ന് എന്നത്തേയും പോലെ അദ്ദേഹം എഴുന്നേറ്റ് സ്ഥിരം ദിനചര്യകൾ പിന്തുടർന്നു. സ്വാതന്ത്ര്യലബ്ദിയിൽ നിരവധി അഭിനന്ദന സന്ദേശങ്ങൾ അദ്ദേഹത്തിന് ആ ദിനം ലഭിച്ചു. എന്നാൽ ആഘോഷങ്ങളിൽ പങ്കാളിയാകാൻ ഗാന്ധിജി തയ്യാറായില്ല. സമാധാനത്തിനായി ശ്രമിക്കണം, അധികാരം അഴിമതിയിലേക്ക് നയിച്ചേക്കാം, പാവങ്ങൾക്ക് വേണ്ടി നിരന്തരം പ്രവർത്തിക്കണം എന്നായിരുന്നു പുതുതായി ചുമതലയേറ്റ ബംഗാൾ മന്ത്രിസഭയോട് ഗാന്ധിജിക്ക് പറയാനുണ്ടായിരുന്നത്.

മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി കൽക്കട്ടയിൽ വിഭജന കാല അക്രമങ്ങൾ കുറവായിരുന്നു. ഗാന്ധിജിയുടെ ഇടപെടലുകൾക്ക് ഇതിൽ പ്രധാന പങ്കുണ്ട്. ഓഗസ്റ്റ് 13 മുതൽ സമാധാനത്തിനുള്ള നിതാന്തശ്രമത്തിൽ ആയിരുന്നു ഗാന്ധിജി. അക്രമാസക്തരായ, പരസ്പരം കൊലവിളി നടത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അദ്ദേഹത്തിന് ആദ്യമായില്ല. എന്നാൽ നിരന്തര ശ്രമം പിന്നീട് ഫലം കണ്ടു. പഞ്ചാബിൽ 55,000 പട്ടാളങ്ങൾ ഉണ്ട് എന്നാൽ കലാപം അനിയന്ത്രിതമായിരുന്നു. ബംഗാളിൽ ഒരു മനുഷ്യനെ ഉണ്ടായുള്ളൂ അവിടെ കലാപവും ഇല്ല; വിഭജന കാലത്തെ മൗണ്ട്ബാറ്റൺ പ്രഭു പറഞ്ഞ വാക്കുകളാണിത്.

vachakam
vachakam
vachakam

തികച്ചും വ്യത്യസ്തമായ മതങ്ങളേയും ഭാഷകളേയും ജീവിത രീതികളേയും കോർത്തിണക്കി മത സുദായ സൗഹാർദം ഉറപ്പിക്കാൻ ഗാന്ധിജി നടത്തിയ ശ്രമങ്ങളാണ് മഹത്തായ ഇന്ത്യയുടെ അടിത്തറ. സമുഹത്തിലെ അടിച്ചമർത്തപ്പെട്ട ജനതയ്ക്ക് സാമൂഹിക പരിഗണന നൽകുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്കിനെക്കുറിച്ച് ഗാന്ധിജിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. പ്രവേശന സമയത്ത് ഫീസ് അടയ്ക്കാതിരുന്നതിനാൽ ഐഐടിയിൽ പഠിക്കാനാകാതെ വന്ന ദളിത് വിദ്യാർത്ഥിയുടെ സഹായത്തിനായി ഈയിടെ സുപ്രീം കോടതി ശക്തമായി ഇടപെട്ടത് ഈ ഗാന്ധിയൻ ബോധ്യം നീതിപീഠത്തിനുണ്ടായതുകൊണ്ടു തന്നെയാണ്.

ഭരണഘടനയിലെ 144-ാം വകുപ്പനുസരിച്ച് സവിശേഷ അധികാരം ഉപയോഗിപ്പെടുത്തിയാണ് യുപിയിലെ മുസാഫർ നഗറിലെ അതുൽ കുമാറിന് ഐഐടി സീറ്റ് തിരിച്ചു നൽകാൻ സുപ്രീം കോടതി വിധിച്ചത്. അന്ന് ഐഐടിയിൽ സീറ്റുറപ്പിക്കാൻ അഡ്മിഷൻ ഫീസായി 17,500 രൂപ ജൂൺ 24ന് മുമ്പ് അടയ്ക്കാനായിരുന്നു നിർദ്ദേശം. കൂലിപ്പണിക്കാരന്റെ മകനായ അതുലിന് ആ തുക മുഴുവൻ പറഞ്ഞ സമയത്ത് അടയ്ക്കാനായില്ല.

അതോടെ സീറ്റ് നഷ്ടപ്പെട്ടു. തികച്ചും പിന്നോക്കാവസ്ഥയിൽ ഏറെ പ്രയാസപ്പെട്ടു പഠിച്ചു വിജയിച്ച ആളെ അങ്ങിനെ തള്ളിക്കളയാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഉടൻ അവിടെ അതുലിന് പ്രവേശനം നൽകാൻ ഐഐടിയോട് ആവശ്യപ്പെടുകയായിരുന്നു.  മഹാത്മജിയുടെ ഉൾക്കാഴ്ചയോട് തൊട്ടുനിൽക്കുന്ന സുപ്രീം കോടതി വിധിയെ നമുക്കാ ഗാന്ധിജിയുടെ വിജയമായല്ലേ കാണാനാകൂ.

എമ എൽസ എൽവിൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam