ഇസ്രയേല്‍ ഗാസയില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ തകര്‍ന്ന നഗരത്തില്‍ നിന്നും ആയിരക്കണക്കിന് പാലസ്തീനികള്‍ പലായനം ചെയ്യുകയാണ്. ഹമാസിന്റെ പോരാട്ട ശേഷി പൂര്‍ണമായി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേല്‍ ശക്തമായ നീക്കമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ നീക്കം നടത്തുന്നത്. ഈ ആക്രമണം വെടിനിര്‍ത്തല്‍ സാധ്യതകള്‍ കൂടുതല്‍ അകറ്റുമെന്നാണ് വിലയിരുത്തല്‍.
'ഗാസ കത്തുകയാണ്' എന്നാണ് ആക്രമണം ആരംഭിച്ചപ്പോള്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പ്രഖ്യാപിച്ചത്. കനത്ത ബോംബാക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ സൈന്യം നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍ നിന്ന് ഉള്ളിലേക്ക് പ്രവേശിച്ചു. ആക്രമണത്തിന്റെ സമയപരിധി ഇസ്രയേല്‍ സൈന്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാസങ്ങള്‍ നീണ്ടേക്കാമെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ ചുമതലപ്പെടുത്തിയ വിദഗ്ധര്‍ ഇസ്രയേലിനെതിരെ വംശഹത്യ ആരോപണം ഉന്നയിച്ച അതേ ദിവസമാണ് ആക്രമണം ആരംഭിച്ചത്. എന്നാല്‍, ഈ റിപ്പോര്‍ട്ട് പക്ഷപാതപരവും തെറ്റുമാണെന്ന് ചൂണ്ടിക്കാട്ടി ഇസ്രയേല്‍ ആരോപണങ്ങള്‍ തള്ളിയിരുന്നു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ, യുദ്ധം അവസാനിപ്പിക്കാന്‍ കരാറിലെത്താനുള്ള സമയം കുറവാണെന്ന് മുന്നറിയിപ്പ് നല്‍കി.
ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം
പാലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ ജറുസലേമിലേക്കും ടെല്‍ അവീവിലേക്കും മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു പകരമായി ഇസ്രയേല്‍ യമനിലും വ്യോമാക്രമണം നടത്തിയിരുന്നു. ഗാസ സിറ്റിയില്‍ ഇപ്പോഴും 2000 മുതല്‍ 3000 വരെ ഹമാസ് പോരാളികള്‍ ഉണ്ടെന്ന് ഇസ്രയേല്‍ സൈന്യം വിശ്വസിക്കുന്നു. ഹമാസ് തുരങ്കങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഒരു ഇസ്രയേലി സൈനിക ഓഫിസര്‍ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് വര്‍ഷം നീണ്ട യുദ്ധത്തില്‍ ഹമാസിന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
സൈനിക മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച്, തന്റെ പേര് വെളിപ്പെടുത്താന്‍ താല്‍പര്യപ്പെടാത്ത ഒരു ഇസ്രയേലി സൈനിക ഓഫിസര്‍, ഗാസ സിറ്റിയിലെ ആക്രമണത്തിന്റെ പ്രധാന ഘട്ടം ആരംഭിച്ചുവെന്ന് പറഞ്ഞു. ഗാസ സിറ്റിയിലെ ആശുപത്രികളില്‍ മാത്രം 69 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഗാസയിലെ വളരെ ദുരിതം നിറഞ്ഞ രാത്രിയായിരുന്നു കഴിഞ്ഞതെന്ന് ഷിഫ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അബു സെല്‍മിയ പറഞ്ഞു.
ഇസ്രയേല്‍ ആക്രമണത്തിന് മുന്നോടിയായി മുന്നറിയിപ്പുകള്‍ ലഭിച്ചപ്പോള്‍, ഗാസ നഗര പ്രദേശത്ത് താമസിച്ചിരുന്ന ഏകദേശം 10 ലക്ഷം പാലസ്തീനികളില്‍ 3.5 ലക്ഷം പേര്‍ നഗരം വിട്ടുവെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ 2.2 ലക്ഷത്തില്‍ അധികം പാലസ്തീനികള്‍ വടക്കന്‍ ഗാസയില്‍ നിന്ന് പലായനം ചെയ്‌തെന്ന് യു.എന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. താമസിക്കാന്‍ ഇടമില്ലാത്തതിനാല്‍ ആളുകള്‍ മലമൂത്ര വിസര്‍ജനമുള്ള സ്ഥലങ്ങളില്‍ പോലും താത്കാലിക കൂടാരങ്ങള്‍ കെട്ടി അഭയം തേടുകയാണ്.
ഗാസയിലെ ആശുപത്രികളില്‍ 69 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അതില്‍ 22 കുട്ടികളടക്കം 49 പേരുടെ മൃതദേഹങ്ങള്‍ ഷിഫ ആശുപത്രിയില്‍ എത്തിച്ചു. അല്‍-അഹ്ലി ആശുപത്രിയില്‍ 17 മൃതദേഹങ്ങളും അല്‍-ഖുദ്സ് ആശുപത്രിയില്‍ 3 മൃതദേഹങ്ങളും ലഭിച്ചു. ഈ മരണങ്ങളെക്കുറിച്ച് ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
സമാധാന ശ്രമങ്ങള്‍
ഹമാസ് സാധാരണ ജനങ്ങള്‍ താമസിക്കുന്നിടങ്ങളില്‍ സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിച്ചതായി ഇസ്രയേല്‍ വ്യക്തമാക്കുന്നു. 2023 ഒക്ടോബര്‍ 7-ന് ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്. ഈ ആക്രമണത്തില്‍ ഭൂരിഭാഗവും സാധാരണക്കാരായ 1200 ഓളം പേര്‍ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.
ഗാസയില്‍ ഇപ്പോഴും 48 ബന്ദികള്‍ ഉണ്ടെന്നും അതില്‍ 20 പേരെങ്കിലും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് ഇസ്രയേല്‍ വിശ്വസിക്കുന്നത്. ബന്ദികളെ മോചിപ്പിക്കണമെങ്കില്‍ പലസ്തീന്‍ തടവുകാരെ വിട്ടയക്കണമെന്നും, ഇസ്രയേല്‍ പൂര്‍ണമായി ഗാസയില്‍ നിന്ന് പിന്‍വാങ്ങണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് മുന്നില്‍ ബന്ദികളുടെ കുടുംബങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി ഇസ്രയേലിനെ 'ഒരു ശത്രു' എന്ന് വിശേഷിപ്പിച്ചു. 1979-ല്‍ ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് ശേഷം ആദ്യമായാണ് ഒരു ഈജിപ്ഷ്യന്‍ നേതാവ് ഇങ്ങനെയൊരു പദം ഉപയോഗിക്കുന്നത്. ഇത് ഇസ്രയേലിനോടുള്ള ഈജിപ്തിന്റെ ക്ഷമ നശിക്കുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഖത്തര്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ പറഞ്ഞു. കൂടാതെ, ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇസ്രയേല്‍ ആക്രമണത്തെ അറബ്, മുസ്ലിം രാജ്യങ്ങള്‍ ഒരു ഉച്ചകോടിയില്‍ അപലപിച്ചെങ്കിലും കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1