പാക് സ്വര്‍ണ്ണം വേണ്ടെന്ന് സൗദി പറഞ്ഞെങ്കിലും കോടികള്‍ ഒഴുകാന്‍ വേറെ വഴി

SEPTEMBER 10, 2025, 1:41 AM

ആറ് ബില്യണ്‍ ഡോളറിന്റെ വായ്പാ വാഗ്ദാനങ്ങള്‍ നേടിയിരിക്കുകയാണ് പാകിസ്ഥാനിലെ റെക്കോ ഡിക് ചെമ്പ്-സ്വര്‍ണ ഖനി പദ്ധതി. ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് ഖനികളിലൊന്നായി മാറാന്‍ സാധ്യതയുള്ള ഖനിയില്‍ സൗദി അറേബ്യന്‍ നിക്ഷേപകര്‍ വലിയ തോതിലുള്ള നിക്ഷേപം നടത്തുമെന്ന് വാഗ്ധാനം ചെയ്തിരുന്നു. എന്നാല്‍ അവര്‍ പിന്മാറിയതിനെ തുടര്‍ന്ന് കനേഡിയന്‍ ഖനന കമ്പനിയായ ബാരിക്ക് ഗോള്‍ഡ് കോര്‍പ്പറേഷന്‍ അമേരിക്കയിലെയും മറ്റ് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പകള്‍ തേടി.

ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ചാഗായ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന റെക്കോ ഡിക് പദ്ധതി ബാരിക്ക് ഗോള്‍ഡ് (50%), പാകിസ്ഥാന്‍ സര്‍ക്കാര്‍ (25%), ബലൂചിസ്ഥാന്‍ സര്‍ക്കാര്‍ (25%) എന്നിവരുടെ സംയുക്ത സംരംഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഷം തോറും 200,000 ടണ്‍ ചെമ്പും 250,000 ഔണ്‍സ് സ്വര്‍ണവും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ ഖനി 40 വര്‍ഷത്തിലേറെ പ്രവര്‍ത്തന കാലാവധി പ്രതീക്ഷിക്കുന്നു. പദ്ധതി പ്രവാര്‍ത്തികമാകുന്നതോടെ പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും, വിദേശനാണ്യ വരുമാനം വര്‍ധിപ്പിക്കുകയും, ബലൂചിസ്ഥാനില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

ഏതാണ്ട് എട്ട് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഈ പദ്ധതിയില്‍ നിന്ന് സൗദി നിക്ഷേപകന്‍ പിന്മാറിയത് ധനസഹായത്തില്‍ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍, ബാരിക്ക് ഗോള്‍ഡ് അമേരിക്കയിലെയും മറ്റ് ആഗോള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ആറ് ബില്യണ്‍ ഡോളറിന്റെ വായ്പാ വാഗ്ദാനങ്ങള്‍ ഉറപ്പാക്കിയതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ജീവന്‍ വെച്ചിരിക്കുകയാണ്. ബാക്കി തുക സമാഹരിക്കുന്നതിനുള്ള ചര്‍ച്ചകളും തുടരുകയാണ്.

'ഈ വായ്പാ വാഗ്ദാനങ്ങള്‍ റെക്കോ ഡിക് പദ്ധതിയുടെ സാധ്യതകളില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസം പ്രകടമാക്കുന്നു, പാകിസ്ഥാനിലെ പങ്കാളികളുടെയും ഓഹരി ഉടമകളുടെയും പിന്തുണയോടെ ഈ ലോകോത്തര പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.' ബാരിക്ക് ഗോള്‍ഡിന്റെ വക്താവ് വ്യക്തമാക്കുന്നു.

പാകിസ്ഥാന്റെ ഖനന മേഖലയെ ശക്തിപ്പെടുത്തുന്നതിനും വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുമുള്ള ഒരു നാഴികക്കല്ലാണ് റെക്കോ ഡിക്. ബലൂചിസ്ഥാനിലെ ഏറ്റവും വികസനം കുറഞ്ഞ പ്രദേശങ്ങളിലൊന്നില്‍ 10,000-ത്തിലേറെ നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നതാണ് ഏറ്റവും വലിയ പ്രതീക്ഷ. പ്രാദേശിക തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കാനും, വിദ്യാഭ്യാസ-ആരോഗ്യ പദ്ധതികള്‍ നടപ്പാക്കാനും ബാരിക്ക് പദ്ധതിയിടുന്നു.

പ്രാഥമിക ഉല്‍പ്പാദനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ 2026-ഓടെ പ്രധാന അടിസ്ഥാന സൗകര്യ നിര്‍മാണം പൂര്‍ത്തിയാക്കാനാനാണ് ബാരിക്ക് ലക്ഷ്യമിടുന്നത്. ബാക്കി 2 ബില്യണ്‍ ഡോളര്‍ ധനസഹായം ഉറപ്പാക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുന്നു. ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പ്, റോഡുകള്‍, വൈദ്യുതി, ജലസംരക്ഷണ സൗകര്യങ്ങള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഈ പദ്ധതിയെ ബലൂചിസ്ഥാനിന്റെയും പാകിസ്ഥാന്റെയും സാമ്പത്തിക പുരോഗതിക്ക് ഒരു ഗെയിം ചേഞ്ചര്‍ എന്നാകും വിശേഷിപ്പിച്ചത്. ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച്, പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബാരിക്കുമായി തങ്ങള്‍ സഹകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെമ്പിന്റെ ആഗോള ഡിമാന്‍ഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍, വിതരണ പരിമിതികള്‍ മൂലം വില ഉയര്‍ന്നു നില്‍ക്കുകയാണ്. റിന്യൂവബിള്‍ എനര്‍ജി, ഇലക്ട്രിക് വാഹനങ്ങള്‍, ടെലികോം എന്നിവയ്ക്ക് ചെമ്പ് അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ റെക്കോ ഡിക് പദ്ധതി പാകിസ്ഥാനെ ഈ ആഗോള വിപണിയില്‍ ഒരു പ്രധാന കളിക്കാരനാക്കും. ബാരിക്ക് ഗോള്‍ഡിന്റെ ആഗോള പോര്‍ട്ട്ഫോളിയോയില്‍, കാനഡ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, അര്‍ജന്റീന എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളെ പൂര്‍ത്തീകരിക്കുന്ന ഒരു പ്രധാന പദ്ധതിയായി റെക്കോ ഡിക് മാറും.

ബലൂചിസ്ഥാനിലെ പ്രാദേശിക സമൂഹത്തിന് വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ പരിശീലനം എന്നിവയിലും ബാരിക്ക് നിക്ഷേപം നടത്തും. പ്രാദേശിക യുവാക്കള്‍ക്ക് ഖനന മേഖലയില്‍ ജോലി ചെയ്യാന്‍ പരിശീലനം നല്‍കുന്നതിന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത് പ്രദേശത്തിന്റെ ദീര്‍ഘകാല സാമ്പത്തിക വികസനത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam