ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ശക്തനോ അറിയാം?

JULY 24, 2024, 7:08 PM

2024-ലെ ലോകത്തിലെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡെക്സ് പുറത്തുവിട്ട പുതിയ പട്ടികയില്‍ ഇന്ത്യ 82-ാം സ്ഥാനത്താണ്. റാങ്കിംഗില്‍ സെനഗലിനും താജികിസ്ഥാനുമൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം.

ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് 58 രാജ്യങ്ങളിലേക്കാണ് വിസ രഹിത പ്രവേശനം അനുവദിക്കുന്നത്. ലോകമെമ്പാടുമുള്ള യാത്ര വിവരങ്ങളുടെ ഡാറ്റാബേസ് സൂക്ഷിക്കുന്ന ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സിംഗപ്പൂരാണ്. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് സിംഗപ്പൂരിന്റേതാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സിംഗപ്പൂര്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് 195 രാജ്യങ്ങളില്‍ വിസരഹിത പ്രവേശനത്തിന് അനുമതിയുണ്ട്.

ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, സ്പെയിന്‍, ജപ്പാന്‍, എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ടാണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. ഈ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുള്ളവര്‍ക്ക് 192 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം സാധ്യമാകും.

ഓസ്ട്രിയ, ഫിന്‍ലന്‍ഡ്, അയര്‍ലാന്‍ഡ്, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്,ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ടാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. ഈ പാസ്പോര്‍ട്ടുകള്‍ കൈയ്യിലുള്ളവര്‍ക്ക് 191 രാജ്യങ്ങളിലേക്കാണ് വിസരഹിത പ്രവേശനത്തിന് അനുമതിയുള്ളത്.

യുകെ, ന്യൂസിലാന്‍ഡ്, നോര്‍വേ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, സ്വിറ്റ്സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ടാണ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്. ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് ആണ് അഞ്ചാം സ്ഥാനത്തുള്ളത്. പട്ടികയില്‍ എട്ടാം സ്ഥാനത്താണ് അമേരിക്കന്‍ പാസ്പോര്‍ട്ട്. 186 രാജ്യങ്ങളിലേക്കാണ് യുഎസ് പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസ രഹിത പ്രവേശനത്തിന് അനുമതിയുള്ളത്.

പട്ടികയില്‍ നൂറാം സ്ഥാനത്താണ് പാകിസ്ഥാന്റെ സ്ഥാനം. 33 രാജ്യങ്ങളിലേക്കാണ് പാകിസ്ഥാന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസരഹിതമായി സന്ദര്‍ശിക്കാന്‍ കഴിയുക. പട്ടികയില്‍ ഏറ്റവും താഴെയാണ് അഫ്ഗാനിസ്ഥാന്റെ സ്ഥാനം. വെറും 26 രാജ്യങ്ങളില്‍ മാത്രമാണ് അഫ്ഗാന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസരഹിതമായി സന്ദര്‍ശിക്കാന്‍ കഴിയുക.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam