വിദേശ പൗരന്മാര്‍ക്കുള്ള ഫ്‌ളാഗ്‌പോളിംഗ് നിര്‍ത്തലാക്കി കാനഡ. അതിര്‍ത്തികളില്‍ വിദേശപൗരന്മാര്‍ക്ക് ലഭ്യമാക്കിയിരുന്ന ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് സംവിധാനമാണ് കാനഡ നിര്‍ത്തലാക്കിയത്. ബിരുദാനന്ദര പഠനം പൂര്‍ത്തിയാക്കുന്നവരെ വേഗത്തില്‍ വര്‍ക്ക് പെര്‍മിറ്റ് നേടാന്‍ സഹായിക്കുന്ന രീതിയായിരുന്നു ഫ്‌ലാഗ്‌പോളിംഗ്.
ജൂണ്‍ 21നാണ് ഫ്‌ളാഗ്‌പോളിംഗ് നിര്‍ത്തലാക്കുന്നുവെന്ന പ്രഖ്യാപനം കനേഡിയന്‍ ഭരണകൂടം നടത്തിയത്. ഒരു വിസയ്ക്ക് അപേക്ഷ നല്‍കുന്നതിനായി കാനഡയുടെ അതിര്‍ത്തിയില്‍ നിന്ന് പുറത്തുകടക്കുകയും അതേ ദിവസം തന്നെ തിരികെ പ്രവേശിക്കുകയും ചെയ്യുന്ന പ്രക്രിയയാണിത്. കാനഡയിലെ താത്കാലിക താമസക്കാര്‍ ജോലിക്കോ പഠനാനുമതി ലഭിക്കുന്നതിനോ ഓണ്‍ലൈനായി അപേക്ഷിക്കുന്നതിലെ കാലതാമസം മറികടക്കാനാണ് ഈ സൗകര്യം ഉപയോഗിച്ചിരുന്നത്.
ഫ്‌ളാഗ്‌പോളിംഗിനായി അതിര്‍ത്തികളിലേക്ക് എത്തുന്നവര്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സമയം നഷ്ടം ഉണ്ടാക്കുന്നതായി കാനഡയുടെ ഇമിഗ്രേഷന്‍, റെഫ്യൂജി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐആര്‍സിസി) മന്ത്രാലയം പറയുന്നു. ഫ്‌ളാഗ്‌പോള്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് കൂടുതല്‍ പ്രാധാന്യമുള്ള എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും തടസങ്ങള്‍ ഉണ്ടാക്കുന്നതായി ഐആര്‍സിസി ചൂണ്ടിക്കാട്ടുന്നു.
2023 മാര്‍ച്ച് ഒന്ന് മുതല്‍ 2024 ഫെബ്രുവരി 29 വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ യാത്രക്കാരുടെ നാലില്‍ ഒന്ന് ഫ്‌ളാഗ്‌പോള്‍ ചെയ്യുന്നവരാണെന്നും ഐആര്‍സിസി വ്യക്തമാക്കി. സാധാരണയായി ബിരുദാനന്തര പഠനം പൂര്‍ത്തിയായി 90 ദിവസം കഴിയുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ വിസ അവസാനിക്കും എന്നാല്‍ അതിന് മുന്‍പ് വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ആ രേഖ ഉപയോഗിച്ച് പെര്‍മിറ്റ് ലഭിക്കുന്ന വരെയും ജോലി ചെയ്യാം. പെര്‍മിറ്റിനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്ന പക്ഷം അപേക്ഷകന് പെര്‍മിറ്റ് ഇമെയില്‍ ആയി ലഭിക്കും.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ബിരുദാനന്തര ബിരുദത്തിന് ശേഷം വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിച്ചവരുടെ ആകെ എണ്ണത്തില്‍ 20 ശതമാനം പേരും ഫ്‌ളാഗ്‌പോളിംഗിന് ശ്രമിച്ചതായാണ് കണക്കുകള്‍. അതേസമയം, വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥി സമൂഹം രാജ്യത്തിന്റെ തൊഴില്‍ മേഖലയ്ക്ക് നല്‍കുന്ന സംഭാവനകളെക്കുറിച്ച് തങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും അതുകൊണ്ട് തന്നെ അവര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ സുഗമമാക്കാന്‍ ശ്രമിക്കുമെന്നും കനേഡിയന്‍ ഭരണകൂടം അറിയിക്കുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1