പ്രവചനങ്ങള്‍ കൊണ്ട് ലോകത്തെ ഞെട്ടിച്ചവരാണ് ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗ. സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണം, കറുത്ത വംശജന്‍ അമേരിക്കന്‍ പ്രസിഡന്റാവുന്നത്, പോലുള്ള കാര്യങ്ങള്‍ ബാബ വംഗ പ്രവചിച്ചിട്ടുണ്ട്. അതുപോലെ ലോക മഹായുദ്ധങ്ങളും ബാബ വംഗയുടെ പ്രവചനങ്ങളില്‍ ഉണ്ടായിട്ടുണ്ട്.
ഇവയൊന്നും വെറുതെ പ്രവചിക്കുകയല്ല, മറിച്ച് യാഥാര്‍ത്ഥ്യമാവുകയാണ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ അവരുടെ മറ്റൊരു പ്രവചനം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റതുമായി ബന്ധപ്പെട്ടുള്ളതാണ് ഈ പ്രവചനം. സോഷ്യല്‍ മീഡിയയില്‍ ആകെ തരംഗമായിരിക്കുകയാണ് ബാബ വംഗയുടെ ഈ പ്രവചനം.
വര്‍ഷങ്ങള്‍ക്ക് മുമ്പേ ബാബ വംഗ പ്രവചിച്ച കാര്യങ്ങളാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി വന്നിരിക്കുന്നത്. മുന്‍ യുഎസ് പ്രസിഡന്റിന്റെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന് നേരത്തെ ബാബ വംഗം പ്രവചിച്ചിരുന്നു. ശനിയാഴ്ച്ചയാണ് ട്രംപിന് നേരെ ഇരുപതുകാരന്‍ വെടിയുതിര്‍ത്തത്. പെന്നിസില്‍വാനിയയിലെ ബട്ലറില്‍ വെച്ചുള്ള പ്രചാരണ പരിപാടികള്‍ക്കിടെയാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്. ഈ സമയം ട്രംപ് സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. തോമസ് മാത്യു ക്രൂക്സ് എന്നയാളാണ് വെടിവെച്ചത്. തോമസ് മാത്യു ക്രൂക്സ് വെടിയുതിര്‍ത്തപ്പോള്‍ ട്രംപിന്റെ വലത് ചെവിക്ക് പരുക്കേറ്റിരുന്നു.
അതേസമയം ട്രംപിനെ വധിക്കാന്‍ ശ്രമിച്ച ക്രൂക്സിനെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. റാലിയില്‍ പങ്കെടുത്ത ഒരാള്‍ മരിക്കുകയും, രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രചാരണ പരിപാടികള്‍ നടക്കുന്നതിന് സമീപത്തുള്ള കെട്ടിടത്തിന്റെ മുകളില്‍ ഇയാള്‍ റൈഫിളുമായി നില്‍ക്കുന്നത് കണ്ടവരുണ്ട്. ഇവരാണ് ആക്രമണത്തിന് തൊട്ടുമുമ്പ് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.
ബാബ വംഗ ഇത് മുന്‍കൂട്ടി പ്രവചിച്ചതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 1996ല്‍ ലോകത്തോട് വിടപറഞ്ഞതാണ് ബാബ വംഗ. എന്നാല്‍ അവരുടെ പ്രവചനങ്ങള്‍ക്ക് ഇപ്പോഴും ആരാധകരുണ്ട്. വ്ളാദിമിര്‍ പുടിന്റെയും ഡൊണാള്‍ഡ് ട്രംപിന്റെയും ജീവന്‍ അപകടത്തിലാവുമെന്നായിരുന്നു പ്രവചനത്തിലുണ്ടായിരുന്നത്. അതേസമയം ബാബ വംഗയുടെ പ്രവചനത്തില്‍ അപകടമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ട്രംപിന് വരാനിരിക്കുന്ന വളരെ അപകടകരമായ അപൂര്‍വ രോഗമാണ്. അത് ബാധിച്ച് കഴിഞ്ഞാല്‍ ട്രംപിന് യാതൊന്നും കേള്‍ക്കാന്‍ സാധിക്കില്ല. അതുപോലെ ബ്രെയിന്‍ ട്യൂമറും ട്രംപിനെ തേടിയെത്തുമെന്നും ബാബ വംഗയുടെ പ്രവചനത്തിലുണ്ട്.
ബാബ വംഗയുടെ പ്രവചനത്തില്‍ പറയുന്നത് പോലെ ട്രംപിന്റെ ജീവന് തന്നെ ഭീഷണിയുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. ഈ പ്രവചനം വൈറലാവാന്‍ കാരണം അതാണ്. ബാബ വംഗയുടെ ചില പ്രവചനങ്ങള്‍ ശരിയായി വന്നിട്ടുമില്ല. 2016 ല്‍ യൂറോപ്പ് അവസാനിക്കുമെന്ന് ബാബ വംഗ പ്രവചിച്ചതാണ്. അതുപോലെ 2010 നും 2014 നും ഇടയില്‍ ആണവ യുദ്ധം നടക്കുമെന്നും പ്രവചനമുണ്ടായിരുന്നു. അതും സംഭവിച്ചിട്ടില്ല.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1