പശ്ചിമേഷ്യന്‍ രാജ്യമായ സിറിയ ഏറെ ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ്. പഴയ കാലത്ത് ശ്യാം എന്നാണ് മേഖല അറിയപ്പെട്ടിരുന്നത്. ഇസ്ലാമിക ചരിത്രങ്ങളില്‍ ഈ പ്രദേശത്തെ ശ്യാം എന്നാണ് വിശേഷിപ്പിക്കുന്നത്. ക്രൈസ്തവ, മുസ്ലിം മത വിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ള മണ്ണ് കൂടിയാണ് സിറിയയുടേത്. പുരാതന കാലത്ത് മേഖലയിലെ വാണിജ്യ കേന്ദ്രം കൂടിയായിരുന്നു സിറിയ.
പതിറ്റാണ്ടുകളായി സിറിയ പുകയുകയാണ്. പട്ടാള ഉദ്യോഗസ്ഥനായിരുന്ന ഹാഫിസുല്‍ അസദ് ഭരണം പിടിച്ചത് മുതല്‍ സാഹചര്യം കൂടുതല്‍ വഷളായി. 30 വര്‍ഷത്തോളം ഭരിച്ച ഹാഫിസ് മരിച്ചതോടെ 2000ത്തിലാണ് മകനും നേത്രരോഗ വിദഗ്ധനുമായ ബാഷര്‍ അല്‍ അസദ് ഭരണം ഏറ്റെടുത്തത്. 24 വര്‍ഷം പിന്നിടുമ്പോള്‍ ജനകീയ പ്രതിഷേധത്തിന് മുമ്പില്‍ ആയുധം വച്ച് ഓടി രക്ഷപ്പെട്ടിരിക്കുകയാണ് ബാഷര്‍. ഈ വേളയില്‍ പാശ്ചാത്യ ലോകത്ത് ഏറെ ചര്‍ച്ചയാകുന്നത് ബാബ വാംഗയുടെ പ്രവചനമാണ്.
അറബ് വിപ്ലവം കൊടുമ്പിരി കൊണ്ടത് 2011 ലാണ്. ടുണീഷ്യയില്‍ തുടങ്ങി ഈജിപ്തും ലിബിയയും യമനും കടന്ന് സിറിയയിലെത്തിയപ്പോള്‍ ഒട്ടേറെ ഏകാധിപതികളുടെ ഇരിപ്പിടത്തിന് ഇളക്കം തട്ടിയരുന്നു. സൈനുല്‍ ആബിദീന്‍ ബിന്‍ അലി, ഹുസ്നി മുബാറക്, മുഅമ്മര്‍ ഗദ്ദാഫി, അലി അബ്ദുല്ലാ സ്വാലിഹ് എന്നിവരെല്ലാം അധികാര കസേരയില്‍ നിന്ന് എടുത്തെറിയപ്പെട്ടു.
വിപ്ലവ കാലത്ത് പിടിച്ചുനിന്നത് ബാഷര്‍ അല്‍ അസദ് മാത്രമായിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള ബാഷറിന്റെ തീരുമാനം വലിയ ആഭ്യന്തര യുദ്ധത്തിലേക്കും അഞ്ച് ലക്ഷത്തിലധികം പേരുടെ കൂട്ടക്കൊലകള്‍ക്കും കാരണമായി. റഷ്യയും ഇറാനും സഹായിക്കാനെത്തിയതോടെ ബാഷറിന് അല്‍പ്പം മേല്‍ക്കൈ വന്നു. വിമതരെ അടിച്ചൊതുക്കിയെങ്കിലും സമ്പൂര്‍ണ നിയന്ത്രണം പിടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
രാജ്യം വിവിധ ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. എങ്കിലും സര്‍ക്കാരിന് തന്നെയായിരുന്നു കൂടുതല്‍ പ്രദേശങ്ങളുടെ നിയന്ത്രണം. 2016ല്‍ വിമതരെ അടിച്ചൊതുക്കിയെന്ന് ബാഷര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എട്ട് വര്‍ഷം പിന്നിടുമ്പോള്‍ വിമതര്‍ വീണ്ടും തലപൊക്കി. ഇസ്രായേലിന് മുന്നില്‍ പതറി ഇറാനും ഉക്രെയിന്‍ യുദ്ധം വെല്ലുവിളിയായി റഷ്യയും നില്‍ക്കുന്ന അവസരം വിമതര്‍ മുതലെടുത്തു എന്ന് വേണം കരുതാന്‍.
നവംബര്‍ 27നാണ് വിമതര്‍ വീണ്ടും സംഘടിച്ചതും മുന്നേറ്റം തുടങ്ങിയതും. സിറിയയിലെ രണ്ടാം നഗരമായ ആലപ്പോ വലിയ പ്രതിഷേധമില്ലാതെ പിടിച്ചടക്കാന്‍ അവര്‍ക്ക് സാധിച്ചപ്പോള്‍ തന്നെ ബാഷര്‍ അല്‍ അസദിന് അപകടം മണത്തിരുന്നു. പത്താം ദിവസം വിമതര്‍ തലസ്ഥാനമായ ഡമസ്‌കസ് പിടിച്ചു. ബാഷറും കുടുംബവും റഷ്യയിലേക്ക് പലായനം ചെയ്തു. ഇനി എന്ത് എന്ന ചോദ്യം ബാക്കി നില്‍ക്കുമ്പോഴാണ് പാശ്ചാത്യ രാജ്യങ്ങളില്‍ ബാബ വാംഗയുടെ പ്രവചനം ചര്‍ച്ചയാകുന്നത്.
സിറിയ വീണു കഴിഞ്ഞാല്‍, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വലിയ യുദ്ധത്തിന് വഴി തുറക്കും. ആ യുദ്ധം പടിഞ്ഞാറിനെ തകര്‍ക്കും എന്നാണ് ബാബ വാംഗ പറഞ്ഞിട്ടുള്ളത്. മൂന്നാം ലോക യുദ്ധത്തിന്റെ തുടക്കമായി ഇതിനെ വിലയിരുത്തുന്നവരും ഉണ്ട്. സിറിയ വിജയിയുടെ കാല്‍ക്കല്‍ വീഴുമെന്നും പക്ഷേ വിജയി ഒരാളായിരിക്കില്ലെന്നും വാംഗ പ്രവചിക്കുന്നു. 1996 ല്‍ മരിച്ച ബാബ വാംഗയുടെ പ്രവചനങ്ങള്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. അവരുടെ വാക്കുകള്‍ വിശകലനം ചെയ്തവരാണ് വാംഗ ഉദ്ദേശിച്ച സംഭവങ്ങള്‍ ഇപ്പോള്‍ നടക്കുന്നതാണ് എന്ന് പറയുന്നത്. ഈ പ്രവചനം ശരിയാണെങ്കില്‍ വരുന്ന വര്‍ഷം സംഘര്‍ഷം നിറഞ്ഞതായിരിക്കുമെന്നാണ് കരുതേണ്ടത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1