ഇനി എത്രനാളുകള്‍? ലോകം അവസാനിക്കാന്‍ പോകുന്ന വര്‍ഷം പ്രവചിച്ച് ബാബ വംഗ

DECEMBER 18, 2024, 4:20 AM

ബാബ വംഗയുടെ പ്രവചനങ്ങള്‍ പിഴയ്ക്കാറില്ല എന്നത് പലരും അംഗീകരിച്ചു കഴിഞ്ഞിരിക്കുകയാണ്. 1996 ല്‍ ആണ് ബാബ വംഗ മരണപ്പെട്ടത്. 12 വയസ്സില്‍ കാഴ്ച നഷ്ടപ്പെട്ട ബാബ വംഗയ്ക്ക് ഭാവി മുന്‍കൂട്ടി കാണാനാരും എന്നാണ് പറയുന്നത്. ഡയാന രാജകുമാരിയുടെ മരണം, 1985 വടക്കന്‍ ബള്‍ഗേറിയ ഭൂകമ്പം, സെപ്റ്റംബര്‍ 11 ആക്രമണം, 2004 ബോകിസിംഗ് ഡേ, സുനാമി എന്നിവയൊക്കെ ബാബ വംഗ പ്രവചിച്ചതായാണ് പറയപ്പെടുന്നത്. ഇപ്പോള്‍ ലോകാവസാനത്തെ കുറിച്ച് ബാബ വംഗ നടത്തിയ പ്രവചനമാണ് സംസാരി വിഷയം.

കാലങ്ങളായി പലരും ലോകാവസാവനത്തെക്കുറിച്ച് പറയുന്നുണ്ട്. ബാബ വംഗയുടെ പ്രവചനം വളരെ ഗൗരവത്തോടെ എടുക്കുന്നവര്‍ ഉണ്ട്. 5079-ല്‍ മനുഷ്യരാശിയുടെ അന്ത്യം സംഭവിക്കുമെന്നാണ് ബാബ വംഗ പറഞ്ഞിരിക്കുന്നത്. ഭൂമിയിലെ മനുഷ്യരാശിയുടെ യാത്ര പരിമിതമാണെന്നും 5079 നാഗരികതയുടെ സമാപനത്തെ അടയാളപ്പെടുത്തുമെന്നും ബാബം വംഗ പറയുന്നു.

മനുഷ്യ രാശിയുടെ അസ്തിത്വത്തിന്റെ അവസാന പോയിന്റ് എന്നാണ് അവര്‍ ഈ വര്‍ഷത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ ഇതേക്കുറിച്ച് കൂടതല്‍ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. ബാബ വംഗയുടെ പ്രവചനത്തില്‍ വിനാശകരമായ പ്രകൃതി ദുരന്തങ്ങളും സാങ്കേതിക തകര്‍ച്ചയും ഒക്കെ പെടുന്നു. ബാബ വംഗയുടെ 2025 ലെ പ്രവചനങ്ങള്‍ ഭയാനകമാണ്. ബാബ വംഗയുടെ അഭിപ്രായത്തില്‍ അവസാന നാളുകള്‍ 2025 ല്‍ ആരംഭിച്ചേക്കാം.

2025 ല്‍ യൂറോപ്പില്‍ കാര്യമായ സംഘര്‍ഷം ഉണ്ടാകുമെന്ന് ബാബ വംഗ പ്രവചിക്കുന്നു. ആഗോള യുദ്ധത്തിലേക്ക് എത്താന്‍ സാധ്യതയുള്ളതായും പ്രവചിക്കിന്നു. ഇത് വ്യാപകമായ നാശത്തിലേക്കും ഗണ്യമായ ജീവനാശത്തിനും ഇടയാക്കും. 5079 ഓടെ മനുഷ്യര്‍ തുടച്ച് നീക്കപ്പെടുമെന്നും ബാബ വംഗ പറയുന്നു. വ്യാപകമായ നാശം, ജനസംഖ്യയില്‍ ക്രമാതീതമായ ഇടിവ് വിചിത്ര സംഭവങ്ങളുടെ ഒരു നിര എന്നിവയാല്‍ അടയാളപ്പെടുത്തും എന്നാണ് ബാബ വംഗ പറയുന്നത്.

മനുഷ്യ രാശി അന്യഗ്രഹ ജീവികളുമായി സമ്പര്‍ക്കം പുലര്‍ത്തുമെന്നും എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന പ്രവചനം. ഇതൊരു ആഗോള പ്രതിസന്ധിയിലേക്കോ അല്ലെങ്കില്‍ ഒരു അപ്പോക്കലിപ്‌സിലേക്കോ നയിച്ചേക്കാം എന്ന് വംഗ പറയുന്നു. ബാബ വംഗയുടെ പല പ്രവചനകളും സംഭവിച്ചിട്ടുണ്ട് എന്നത് കൊണ്ട് തന്നെ ഈ പ്രവചനകള്‍ പേടിയോടെയാണ് പലരും നോക്കുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam