ഇന്ത്യയിലെ അതിസമ്പന്നന്മാരുടെ ചരിത്രമെടുത്താല്‍ അവരില്‍ വിജയിച്ചവരുടെ പേരാണ് നാം കൂടുതലായി കാണുക. ജീവിതത്തിലും ബിസിനസിലും ഒരുപോലെ പരാജയപ്പെട്ടവര്‍ ഒട്ടനവധിയുണ്ട് നമുക്ക് മുന്‍പില്‍. എന്നാല്‍ അക്കൂട്ടത്തില്‍ ലോക സമ്പന്ന പട്ടികയിലെ മുന്‍നിരയില്‍ നിന്ന് കടക്കെണിയിലേക്ക് വീണുപോയ ചുരുക്കം ചിലരുടെ പേരേ ഉണ്ടാവൂ. അതില്‍ ഒരാളാണ് അനില്‍ അംബാനി.
ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ സഹോദരനും പ്രമുഖ വ്യവസായി ധീരുഭായ് അംബാനിയുടെ മകനുമായ അനില്‍ അംബാനിക്ക് ഇങ്ങനെയൊരു പരാജയവും തകര്‍ച്ചയും ആരും സ്വപ്നം കണ്ടിരുന്നില്ല. എന്നാല്‍ മുകേഷ് അംബാനിയേക്കാളും സമ്പന്നനായി അനില്‍ വിലസിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ അങ്ങനെയൊരു കാലം ഉണ്ടായിരുന്നു.
പലര്‍ക്കും അറിയാത്ത അംബാനിമാരുടെ കഥ കൂടിയാണിത്. റിലയന്‍സ് സ്ഥാപകന്‍ ധീരുഭായ് അംബാനിയുടെ പെട്ടെന്നുള്ള വിയോഗം മുകേഷും അനിലും തമ്മിലുള്ള ഭിന്നതയ്ക്ക് കാണാമാവുകയായിരുന്നു. ഇതോടെ അന്ന് 15 ബില്യണ്‍ യുഎസ് ഡോളറിന്റെ റിലയന്‍സ് സാമ്രാജ്യം രണ്ട് സഹോദരന്മാര്‍ക്കിടയില്‍ ഭിന്നിക്കപ്പെട്ടു. എന്നാല്‍ പ്രശ്നങ്ങള്‍ക്ക് ഇടയിലും അനില്‍ അംബാനി വളര്‍ന്നു കൊണ്ടിരുന്നു. അന്ന് മുകേഷ് അംബാനിയുടെ കമ്പനിയുടേതിനേക്കാള്‍ ദ്രുതഗതിയില്‍ ആയിരുന്നു അനില്‍ അംബാനിയുടെ കമ്പനിയുടെ വളര്‍ച്ച.
2008 ആയപ്പോഴേക്കും അതായത് ധീരുഭായ് അംബാനിയുടെ മരണത്തിന് ആറ് വര്‍ഷത്തിന് ശേഷം അനില്‍ അംബാനി ആഗോള തലത്തില്‍ ഏറ്റവും വലിയ ആറാമത്തെ സമ്പന്നനായി മാറിയിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. അന്ന് ഏതാണ്ട് 42 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തി ഉണ്ടായിരുന്നു അനില്‍ അംബാനിക്ക്. റിലയന്‍സ് പവറിന്റെ ലിസ്റ്റിങാഗണ് ഈ കുതിച്ചുചാട്ടത്തിന് കാരണമായത്. അത് അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ പബ്ലിക് ഓഫറായി ചരിത്രം സൃഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വളര്‍ച്ചയ്ക്ക് അധികം ആയുസ് ഉണ്ടായിരുന്നില്ല.
അനിലിന്റെ പെട്ടെന്നുണ്ടായ ഉയര്‍ച്ച ഒരുപാടൊന്നും നീണ്ടുനിന്നില്ല. പിന്നാലെ നിരവധി വിവാദങ്ങളും മോശം നിക്ഷേപ തിരഞ്ഞെടുപ്പുകളും അദ്ദേഹത്തിന്റെ അനിവാര്യമായ പതനത്തിലേക്ക് നയിക്കുകയായിരുന്നു. ഒടുവില്‍ പാപ്പരത്തം പ്രഖ്യാപിക്കുന്നതിലേക്കും അഭിഭാഷകര്‍ക്ക് നല്‍കാന്‍ സ്വന്തം കടുംബത്തിന്റെ ആഭരണങ്ങള്‍ വില്‍ക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യവുമുണ്ടായി.
പക്ഷേ അതൊക്കെയും ഇപ്പോള്‍ പഴങ്കഥകളാണ്. അനിലിന്റെ ആസ്തി 42 ബില്യണ്‍ ഡോളറില്‍ നിന്ന് 1.7 ബില്യണ്‍ ഡോളറായി കുത്തനെ ഇടിഞ്ഞുവന്നത് യാഥാര്‍ഥ്യം തന്നെയാണ്. എങ്കിലും ഇപ്പോള്‍ തന്റെ മക്കളുടെ കരുത്തില്‍ തിരിച്ചുവരികയാണ് അനില്‍ അംബാനി എന്ന അതികായന്‍. ഈ വെല്ലുവിളികള്‍ക്ക് ഇടയിലും തളരാന്‍ അവര്‍ തയ്യാറായിരുന്നില്ല.
അനിലിന്റെ മക്കളായ ജയ് അന്‍മോല്‍ അംബാനിയും അന്‍ഷുല്‍ അംബാനിയും തങ്ങളുടെ പിതാവിന്റെ ബിസിനസ് സാമ്രാജ്യം പുനരുജ്ജീവിപ്പിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ നടത്തുകയാണ് ഇപ്പോള്‍. ഇതിന്റെ ഭാഗമായി റിലയന്‍സ് ക്യാപിറ്റല്‍ പ്രവര്‍ത്തന വിജയം നേടുകയും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ അതിന്റെ കടഭാരം ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും മെച്ചപ്പെട്ട നിലയിലേക്ക് കമ്പനിയെ വളര്‍ത്താനുള്ള ശ്രമത്തിലാണ് അച്ഛനും മക്കളും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1