ശതകോടീശ്വരനും പ്രമുഖ വ്യവസായിയുമായ ഗൗതം അദാനിയുടെ പുതിയ പ്രോജക്ട് എന്താണെന്ന് നോക്കാം. 1.2 ബില്യണ്‍ ഡോളറിന്റെ പദ്ധതിയിലൂടെ ഒരു മില്യണ്‍ ടണ്‍ ചെമ്പ് ഉത്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്. അതിന് സാക്ഷിയാകുന്നത് മുന്ദ്രയെന്ന ഗുജറാത്തിലെ വ്യവസായ ലോകമാണ്. അദാനി ഗ്രൂപ്പ് നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് നിര്‍മാണ യൂണിറ്റിനാണ് മുന്ദ്രയില്‍ തുടക്കമാകുന്നത്.
ഏപ്രില്‍ ആദ്യവാരത്തോടെ ആരംഭിക്കുന്ന ചെമ്പ് വ്യവസായ പദ്ധതിയുടെ ആദ്യഘട്ടം 2029 മാര്‍ച്ച് ആകുമ്പോഴേക്കും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ കച്ച് കോപ്പര്‍ ലിമിറ്റഡ് ആണ് ഈ ബൃഹത്തായ പദ്ധതിക്ക് പിന്നില്‍. രണ്ട് ഘട്ടങ്ങളിലായി പ്രതിവര്‍ഷം 1 ദശലക്ഷം ടണ്‍ ശുദ്ധീകരിച്ച ചെമ്പ് ഉത്പാദിപ്പിക്കാനുള്ള ഗ്രീന്‍ഫീല്‍ഡ് കോപ്പര്‍ റിഫൈനറി കമ്പനി നിര്‍മിക്കും. 2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് വ്യവസായ പദ്ധതിയെ നയിക്കുന്ന കമ്പനിയാവുകയാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം.
ഇന്ത്യയിലെ ചെമ്പ് ഉപയോഗം 2030-ഓടെ മൂന്നിരട്ടിയാകുമെന്ന് നിരീക്ഷകര്‍ പ്രവചിക്കുന്നു. ശുദ്ധീകരിച്ച ചെമ്പിന് പുറമേ, സ്വര്‍ണം, വെള്ളി, സെലീനിയം, പ്ലാറ്റിനം, സള്‍ഫ്യൂരിക് ആസിഡ് തുടങ്ങിയ വിലയേറിയ ഉപോത്പന്നങ്ങളും കച്ച് കോപ്പറില്‍ ഉത്പാദിപ്പിക്കും. സുസ്ഥിരമായ ഊര്‍ജ്ജ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന് ഇന്ത്യ വലിയ പ്രാധ്യാന്യമാണ് നല്‍കുന്നത് എന്നതിനാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്ത് കീഴടക്കുന്ന കാലവും വിദൂരമല്ല.
ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ആഭ്യന്തര ചെമ്പ് ഉപഭോഗം 2030 ഓടെ ഇരട്ടിയാകും. ചെമ്പ് ഉത്പാദനത്തില്‍ മുന്‍നിരയിലുള്ള ചൈന പോലുള്ള രാജ്യങ്ങള്‍ കൈവരിച്ച പുരോഗതി ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മാറാന്‍ ചെമ്പ് പോലുള്ള ലോഹങ്ങള്‍ അത്യന്താപേക്ഷിതമാണ്. വൈദ്യുത വാഹനങ്ങള്‍ (ഇ.വി), ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, സോളാര്‍ പിവി, ബാറ്ററികള്‍ എന്നിവയുടെ നിര്‍മാണത്തില്‍ ചെമ്പ് വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്.
പുനരുപയോഗ ഊര്‍ജം, ടെലികോം, ഇവി എന്നീ മേഖലകളുടെ പ്രാധാന്യം കുതിച്ചുയരുന്നതിനാല്‍ കോപ്പര്‍ കമ്പനിയുടെ നിക്ഷേപ സാധ്യതയും വര്‍ദ്ധിക്കുന്നു. രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (20232024) ചെമ്പിന്റെ റെക്കോര്‍ഡ് ഇറക്കുമതിയാണ് രേഖപ്പെടുത്തിയത്. 1,81,000 ടണ്‍ ചെമ്പ് രാജ്യത്ത് ഇറക്കുമതി ചെയ്തിരുന്നു. ചെമ്പ് ഉത്പാദനത്തില്‍ നിലവില്‍ രാജ്യം നേരിടുന്ന അപര്യാപ്തതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ വര്‍ദ്ധിച്ചുവരുന്ന ചെമ്പിന്റെ ആവശ്യകതയെ നിറവേറ്റുക കൂടിയാണ് കച്ചിലെ കോപ്പര്‍ വ്യവസായം ലക്ഷ്യമിടുന്നത്. പടിഞ്ഞാറന്‍ തീരദേശ മേഖലയിലാണ് കമ്പനിയുടെ ലൊക്കേഷന്‍ എന്നതിനാല്‍ ആഭ്യന്തര വിപണികള്‍ കൂടാതെ അന്താരാഷ്ട്ര വിപണിയിലേക്കുള്ള സാധ്യതകള്‍ കൂടി കച്ച് കോപ്പറിന് ലഭിക്കും.
ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും ഊര്‍ജത്തിലേക്ക് മാറുന്ന കാഴ്ചയാണ് ആഗോളതലത്തില്‍ കാണാനാവുന്നത്. പ്രത്യേകിച്ച് യുഎസ്, ചൈന, യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളില്‍. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളിലെല്ലാം ചെമ്പിന്റെ ആവശ്യവും ഉയരുമെന്നാണ് വിലയിരുത്തല്‍. ഇത് കച്ച് കോപ്പറിനുള്ള വിപണി സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1