ജോര്‍ജ്ജ് വാഷിംഗ്ടണിന് ശേഷം അമേരിക്കക്കാര്‍ ഒരു സ്വതന്ത്ര പ്രസിഡന്റിനെ തിരഞ്ഞെടുത്തിട്ടില്ല. രണ്ട് മുന്‍നിര നേതാക്കള്‍ ( എന്നാല്‍ ഇവര്‍ക്ക് പറയത്തക്ക ജനപ്രീതിയില്ലെന്ന് പറയുന്നവരാണ് ഭൂരിപക്ഷം) 2024-ലെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറായി നില്‍ക്കുകയാണ്. ഇത് ഒരു വൈല്‍ഡ്കാര്‍ഡ് എന്‍ട്രിയിലേയ്ക്ക് പൊതുസമൂഹത്തെ കൊണ്ടുചെന്ന് എത്തിക്കാനുള്ള എല്ലാ സാധ്യതകളും തുറക്കുന്നു.
വൈറ്റ് ഹൗസിലേക്കുള്ള ഓട്ടം ഇതിനോടകം ഫിനിഷിങ് പോയിന്റിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിരവധി ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ മത്സരാര്‍ത്ഥികള്‍ ഇതിനകം തങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിക്കഴിഞ്ഞു.
നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ ഔദ്യോഗികമായി പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമാണ്. ബൈഡന്‍ രണ്ടാം തവണയും മത്സരിക്കാനുള്ള തന്റെ ആഗ്രഹം ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു. ഒരു വീഡിയോ സന്ദേശത്തിലൂടെയായിരുന്നു 80 കാരനായ ബൈഡന്‍ തന്റെ 2024 കാമ്പെയ്‌നിനെ പറ്റി പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെയും വിപുലീകരിക്കുന്നതിന്റെയും പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറയുന്നു.
തൊട്ട് പിന്നാലെ ഒന്നിന് പുറകെ ഒന്നായി വിവാദങ്ങളില്‍ അകപ്പെട്ട മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈറ്റ് ഹൗസിലേക്കുള്ള മത്സരത്തില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ഉണ്ട്. 2024 ലെ തിരഞ്ഞെടുപ്പാണ് അദ്ദേഹത്തിന്റെ മൂന്നാമത്തെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എന്‍ട്രി.
ഇപ്പോള്‍ ഇതാ യുഎസിന് ഒരു വനിതാ പ്രസിഡന്റിന് ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍-അമേരിക്കന്‍ വംശജയുമായ നിക്കി ഹേലി. താനോ വൈസ് പ്രസിഡന്റ് കമലാ ഹാരിസോ ആ സ്ഥാനം വഹിക്കുമെന്നാണ് നിക്കി തറപ്പിച്ച് പറയുന്നത്. ഡൊണാള്‍ഡ് ട്രംപിനും ജോ ബൈഡനും പ്രസിഡന്റാകാന്‍ കഴിയുന്ന പ്രായമൊക്കെ കഴിഞ്ഞ് പോയെന്നാണ് നിക്കി തുറന്നടിക്കുന്നത്.
ആദ്യഘട്ട വോട്ടെടുപ്പുകളില്‍ ട്രംപിന് പിന്നിലായിരുന്നു ഹേലി (52). രണ്ടാമതും വൈറ്റ് ഹൗസിലെത്താന്‍ ശ്രെമിക്കുന്ന 77 കാരനായ ട്രംപിനെ പിന്തുണയ്ക്കാന്‍ ഹേലി തയാറായിരുന്നില്ല. വോട്ടെടുപ്പ് ഉദ്ധരിച്ച്, പകുതിയിലധികം അമേരിക്കക്കാരും പ്രായമായതിനാല്‍ ട്രംപിനെയോ ബൈഡനെയോ യുഎസ് പ്രസിഡന്റായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹേലി പറഞ്ഞു.
താന്‍ അദ്ദേഹത്തിനെതിരെ മത്സരിക്കുമ്പോള്‍ അത് തനിക്ക് ഒരു തരത്തിലും അസ്വസ്ഥത ഉണ്ടാക്കുന്നില്ല. കാരണം ട്രംപോ ബൈഡനോ പ്രസിഡന്റാകുമെന്ന് താന്‍ കരുതുന്നില്ല. താന്‍ മത്സരിക്കുന്നതിന്റെ പ്രധാന കാരണവും അതുതന്നെയാണെന്ന് ഹേലി ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. 70 ശതമാനം അമേരിക്കക്കാരും ട്രംപിനെയോ ബൈഡനെയോ കാണാന്‍ ആഗ്രഹിക്കുന്നില്ല. 59 ശതമാനം അമേരിക്കക്കാരും ബൈഡനും ട്രംപിനും പ്രായമുണ്ടെന്ന് കരുതുന്നുവെന്ന് ഹേലി തുറന്ന് പറഞ്ഞു.
അവിടെയാണ് താന്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത്. 80 വയസുള്ള ഒരു സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കുന്ന പാര്‍ട്ടി ആയിരിക്കും വിജയിക്കുക. അതുകൊണ്ടാണ് താന്‍ പറയുന്നത് യുഎസില്‍ ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകും എന്ന്. അത് ഞാനോ കമലാ ഹാരിസോ ആയിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ട്രംപിനെ നോമിനേറ്റ് ചെയ്താല്‍ കമലാ ഹാരിസ് പ്രസിഡന്റാകില്ലെന്നും ഹേലി പറഞ്ഞു. എന്നാല്‍ ആ സ്ഥാനത്തേയ്ക്ക് വരുന്നത് താനായിരിക്കുമെന്ന് ഉറപ്പിക്കാമെന്നും ഹേലി പറഞ്ഞു.
ഫെബ്രുവരി 24 ന് അവളുടെ സ്വന്തം സംസ്ഥാനമായ സൗത്ത് കരോലിനയില്‍ ഗവര്‍ണറായി സേവനമനുഷ്ഠിച്ച റിപ്പബ്ലിക്കന്‍ പ്രൈമറിക്ക് മുന്നോടിയായാണ് ഹേലിയുടെ അഭിപ്രായങ്ങള്‍ എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. തന്റെ പ്രചാരണത്തിലുടനീളം താന്‍ ഉന്നയിച്ച ട്രംപിന്റെ നിയമപരമായ പ്രശ്നങ്ങളെ പരാമര്‍ശിച്ച് 'കോടതി കേസുകളില്‍ ഉള്‍പ്പെടാത്ത ഒരു പുതിയ തലമുറ നേതാവ്' എന്നും ഹാലി തന്നെപ്പറ്റി ഊന്നിപ്പറഞ്ഞതായി ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു.
എല്ലാ വോട്ടെടുപ്പും അത് കാണിക്കുന്നു. അദ്ദേഹം (ട്രംപ്) വിജയിക്കില്ല. തങ്ങള്‍ക്ക് ഒരു പ്രസിഡന്റ് ഉണ്ടാകും. തങ്ങള്‍ ഇത് ചെയ്യാന്‍ പോകുന്നു. ദീര്‍ഘകാലം തങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പോകുകയാണെന്ന് അവള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇനിയിപ്പോള്‍ എങ്ങനെ ജയിക്കും എന്നത് മാത്രമാണ് മുന്നിലുള്ള ഏക വെല്ലുവിളിയും ഹേലി പറയുന്നു. ഇങ്ങനെ പോയാല്‍ 2024 ല്‍ വനിത പ്രസിഡന്റിനെ പ്രതീക്ഷിക്കാമോ..?
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1