പുകയുന്ന പശ്ചിമേഷ്യ: ആഗോള സമാധാനത്തിന് ഭീഷണി

SEPTEMBER 25, 2024, 11:37 AM

നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾക്കും വിഭാഗീയ പോരാട്ടങ്ങൾക്കും പേരുകേട്ട പ്രദേശമായ പശ്ചിമേഷ്യ വീണ്ടും തിളച്ചുമറിയുകയാണ്. ഇസ്രായേൽ രാഷ്ട്രവും പലസ്തീൻ ഇസ്ലാമിക് തീവ്രവാദ സംഘടനയായ 'ഹമാസും' തമ്മിലുള്ള യുദ്ധത്തിന്റെ രൂപത്തിൽ ഈ പ്രദേശം ഇതിനകം ഒരു വലിയ ദുരന്തത്തിന്റെ മുനമ്പിലായിരുന്നു.

ഹിന്ദുക്കുഷ് പർവ്വത നിരകൾ പുകയുകയാണ്. ഒരു ആഗോള സ്‌ഫോടനമായി അതുമാറാൻ ഏറെ നേരമൊന്നും വേണ്ട. അതേ, പശ്ചിമേഷ്യയിൽ യുദ്ധഭീതി ഉയർത്തി ഇസ്രായേൽ - ഹിസ്ബുള്ള സംഘർഷം കൊടുംപിരിക്കൊള്ളുകയാണ്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നീക്കത്തിന് സമാനമായാണ് ലെബനന് എതിരായ സൈനിക നടപടിയെന്ന സൂചനകൾക്കിടെയാണ് സംഘർഷ ഭീതി ശക്തമാക്കുന്നത്. ലെബനൻ തലസ്ഥാനമായ ബെയ്രൂട്ടിന്റെ തെക്കൻ മേഖലകളിലാണ് ഇസ്രായേൽ ആക്രമണങ്ങൾ കൂടുതൽ ശക്തിയോടെ തുടരുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ലെബനനിൽ 500 പേരിലധികമാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ആയിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇസ്രായേൽ ലെബനനിൽ നടത്തിയ കൂട്ടക്കുരുതിക്ക് എതിരെ വ്യാപക വിമർശനം ഇതിനോടകം ഉയർന്നുകഴിഞ്ഞു.
ഒക്ടോബർ ഏഴിന് ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങൾക്ക് തിരിച്ചടിയായിട്ടായിരുന്നു ഗാസയ്ക്ക് മേൽ ഇസ്രായേൽ സൈന്യം വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്. ഇതിന് സമാനമായ നീക്കമാണ് ലെബനനിലും ഇസ്രായേൽ നടത്തുത്ത്. ഇസ്രായേലിന്റെ നീക്കം പശ്ചിമേഷ്യയെ വലിയ സംഘർഷത്തിലേക്ക് കൊണ്ടെത്തിക്കും എന്ന് ഐക്യരാഷ്ട്ര സഭയും ലോക രാജ്യങ്ങളും മുന്നറിയിപ്പ് നൽകി കഴിഞ്ഞു. വീണ്ടുമൊരും ഗാസ ആവർത്തിക്കുമോ എന്ന സാഹചര്യമാണ് ലെബനൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ചർച്ചയാകുന്നത്.

vachakam
vachakam
vachakam

അതിനിടെ എല്ലാത്തരത്തിലുമുള്ള ആശയവിനിമയ ഉപകരണങ്ങളും ഉപേക്ഷിക്കാൻ ഇറാൻ റെവല്യൂഷനറി ഗാർഡിന് നിർദേശം നൽകിയിരിക്കുകയാണ്.  എന്നാൽ, ഇസ്രായേൽ ആക്രമണങ്ങളോട് അതിരൂക്ഷമായ ഭാഷയിലാണ് തുർക്കി പ്രതികരിച്ചത്. ലെബനനിലെ ഹിസ്ബുള്ളയുമായുള്ള ഇസ്രായേലിന്റെ സംഘർഷം ''മുഴുവൻ മേഖലയെയും അരാജകത്വത്തിലേക്ക് വലിച്ചിഴയ്ക്കുമെന്ന്'' തുർക്കി മുന്നറിയിപ്പ് നൽകി. ഖത്തറും ശക്തമായ ഭാഷയിലാണ് ആക്രമണത്തെ അപലപിച്ചത്.

പശ്ചിമേഷ്യയിൽ ആക്രമണം വ്യാപിപ്പിക്കുന്ന ഇസ്രായേൽ നടപടി പ്രതിസന്ധി വർധിപ്പിക്കുന്നതാണ് എന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ അഭിപ്രായം. ഇപ്പോൾ ഉണ്ടായ സാഹചര്യങ്ങൾ പശ്ചിമേഷ്യയിൽ ആശങ്ക വർധിപ്പിക്കുന്നതാണ്. അന്തർദേശീയ തലത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കും സാഹചര്യം വഴിയൊരുക്കുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ച ചർച്ചകളിൽ സുപ്രധാന പങ്കുവഹിക്കുന്ന രാജ്യമാണ് ഖത്തറും ഈജിപ്തും. ഇരു രാഷ്ട്രങ്ങളും ഇതിനോടകം ലെബനൻ ആക്രമണങ്ങളെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഇസ്രായേൽ നടപടി ലെബനന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് എന്നാണ് ഈജിപ്തിന്റെ ശക്തമായ അഭിപ്രായം.ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ ജീവൻ സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ലബനൻ ജനത. ലബനൻ മേഖലകളിൽ ജനങ്ങളാകെ ആശങ്കയിലാണ്. ഇതിനോടകം തന്നെ ഒട്ടേറെപ്പേർ നാടും വീടും വിട്ട് കൈയ്യിൽ കിട്ടിയതും എടുത്തുകൊണ്ട് ഇറങ്ങിക്കഴിഞ്ഞു. എവിടെ ഇവർക്ക് അഭയം ലഭിക്കുമെന്ന് ഒരെത്തും പിടിയുമില്ല. ജീവനിൽ കൊതിയുള്ളതിനാലാണ് ഈ പലായനം.

vachakam
vachakam
vachakam

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കണമെന്ന് കെയ്‌റോ സമാധാന ഉച്ചകോടി. വെടിനിർത്തൽ വേണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറയുന്നുണ്ടെങ്കിലും ആരത് കേൾക്കാൻ. എങ്ങിനേയും യുദ്ധം അവസാനിപ്പിക്കണമെന്ന് അറബ് രാജ്യങ്ങളും ആവശ്യമുന്നയിച്ചു.  ഇതിനിടെ ഇന്ത്യ എല്ലാ നിർണായക പങ്കാളികളിലേക്കും എത്തിച്ചേരാനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായ രീതിയിൽ വിദേശകാര്യ മന്ത്രി ജയശങ്കർ ഇറാൻ സന്ദർശിക്കുകയുണ്ടായി. ഇസ്രായേൽ -ഹമാസ് യുദ്ധം മൂലം ചെങ്കടലിലെ പ്രതിസന്ധി രൂക്ഷമാകുമ്പോൾ, രാജ്യത്തിന്റെ വ്യാപാരവും തന്ത്രപരമായ താൽപ്പര്യങ്ങളും സുരക്ഷിതമാക്കാൻ ഇന്ത്യ നിർണായക ശക്തികളുമായി നയതന്ത്ര ബന്ധം ആരംഭിച്ചിട്ടുണ്ട്.

പാശ്ചാത്യ ശക്തികളും ഇസ്ലാമിക ലോകവും തമ്മിലുള്ള സംഘട്ടനത്തിൽ നിഷ്പക്ഷതയുടെ ഒരു രേഖയാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. അതിൽ ഇന്ത്യ ഹൂതികളുടെ അക്രമത്തെ വിമർശിച്ച് ചെങ്കടലിൽ യുഎസ് നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര നാവിക സഖ്യത്തിൽ ചേരുന്നില്ല.ചെങ്കടൽ സംഘർഷം ഇന്ത്യയിലേക്കുള്ള വളം കയറ്റുമതി വൈകിപ്പിക്കുന്നു എന്നതിനു പുറമെ ചരക്ക് ചെലവ്  ക്രമം വിട്ട് വർദ്ധിക്കുകയും ചെയ്തിരിക്കുന്നു.

പശ്ചിമേഷ്യയിലെ പ്രതിസന്ധി രൂക്ഷമാകുന്നത് ആഗോള വ്യാപാരത്തെ ബാധിക്കുകയും ചെങ്കടൽ വഴിയുള്ള ഇന്ത്യയുടെ വാർഷിക വ്യാപാരത്തിന് ഏകദേശം 235 -240 ബില്യൺ ഡോളറിന്റെ ഭീഷണിയുയർത്തുകയും ചെയ്തിരിക്കുന്നു.
ജയശങ്കറും ഇറാനിയൻ കൗൺസിലർ അമിറാബ്ദൊല്ലാഹിയാനും തമ്മിലുള്ള ചർച്ചയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി എംഇഎ വക്താവ് പറഞ്ഞു, ചെങ്കടൽ, ഏദൻ ഉൾക്കടൽ, അവിടെയുള്ള അക്രമവും അസ്ഥിരീകരണവും, ഇന്ത്യയെ ഏറെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

vachakam
vachakam
vachakam

ട്രേഡ് അനലിസ്റ്റ് അജയ് ശ്രീവാസ്തവയുടെ അഭിപ്രായത്തിൽ, യൂറോപ്പുമായുള്ള ഏഷ്യൻ വ്യാപാരത്തെ ഈ സംഘർഷം ബാധിക്കും. മിതമായ ഉയർന്ന ചിലവിൽ പോലും അയൽരാജ്യങ്ങളുമായുള്ള സമീപ പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിതരണ ശൃംഖല പുനഃക്രമീകരിക്കുന്നതിലേക്ക് ഇത് നയിച്ചേക്കാം.

എമ എൽസ എൽവിൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam