കപ്പല്‍ പാത അല്ല; ഇന്ത്യക്കാര്‍ക്ക് ഗുണകരമായ കോടികളുടെ പദ്ധതി

OCTOBER 9, 2024, 8:16 PM

ഇന്ത്യ-ഗള്‍ഫ് വഴി പശ്ചിമേഷ്യയിലൂടെ യൂറോപ്പിലേക്ക് എത്തുന്ന സാമ്പത്തിക ഇടനാഴി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ മറ്റൊരു പദ്ധതിയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മാസങ്ങളായി വിഷയത്തില്‍ ചര്‍ച്ച നടന്നുവരികയായിരുന്നുവെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യയും യുഎഇയും ഒരു ഫുഡ് കോറിഡോര്‍ തയ്യാറാക്കുകയാണ് എന്ന് മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. 200 കോടി ഡോളര്‍ നിക്ഷേപമാണ് ആദ്യ ഘട്ടത്തില്‍ ഈ പദ്ധതി ലഭിക്കുക. പിന്നീട് കൂടുതല്‍ നിക്ഷേപം വരുമെന്ന പ്രതീക്ഷയുമുണ്ട്. രണ്ടര വര്‍ഷത്തിനകം പദ്ധതി പൂര്‍ണമായി നടപ്പാക്കാന്‍ സാധിക്കും. അതുവഴി ഇന്ത്യയില്‍ പതിനായിരങ്ങള്‍ക്ക് ജോലി ലഭിക്കുമെന്നതും നേട്ടമാണ്.

ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ഭക്ഷ്യ വസ്തുക്കള്‍ എത്തുന്ന ജിസിസി രാജ്യമാണ് യുഎഇ. ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെ യുഎഇയില്‍ ലഭ്യമാണ്. യുഎഇ വിപണി അതുകൊണ്ടു തന്നെ ഏറെ പ്രധാനപ്പെട്ടതുമാണ്. യുഎഇ വിപണി വഴി ജിസിസിയിലെ മുഴുവന്‍ വിപണികളിലും എത്തുക എന്ന ലക്ഷ്യമാണ് ഇന്ത്യയ്ക്കുള്ളത്.

ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര തോത് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാര്‍ ആണ് ഇതിന് സഹായകമായത്. സമാനമായ കരാര്‍ ഒമാനുമായും ഒപ്പുവയ്ക്കാനുള്ള ചര്‍ച്ചയിലാണ് ഇന്ത്യ. ജിസിസി വിപണിയുമായുള്ള ബന്ധം ദൃഢമാക്കുന്നതിലൂടെ ഇന്ത്യയില്‍ തൊഴില്‍ സാധ്യത വര്‍ധിക്കാന്‍ കാരണമാകുമെന്നത് മാത്രമല്ല, ചെറുകിട വ്യാപാരികള്‍ക്ക് നേട്ടവുമാകുകയും ചെയ്യും. ഈ ലക്ഷ്യത്തോടെയാണ് പുതിയ ഫുഡ് കോറിഡോറിനെ ഇന്ത്യ കാണുന്നത്.

ഇന്ത്യയില്‍ ഭക്ഷ്യ സംസ്‌കരണ സൗകര്യങ്ങള്‍ വിപുലീകരിക്കുകയാണ് പദ്ധതിയുടെ ഭാഗമായി ആദ്യം ചെയ്യുക. മേന്മയേറിയ ഭക്ഷ്യവസ്തുക്കള്‍ തയ്യാറാക്കി യുഎഇയിലേക്ക് കയറ്റുമതി ചെയ്യും. ഇന്ത്യന്‍ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന മൂല്യം ലഭിക്കാന്‍ സഹായിക്കുന്ന പദ്ധതി കൂടിയാകുമിത്. ഇന്ത്യക്കാര്‍ക്ക് ജോലി, യുഎഇക്ക് ഭക്ഷണം എന്നതാണ് പദ്ധതി കൊണ്ട് അര്‍ഥമാക്കുന്നതെന്ന് പിയൂഷ് ഗോയല്‍ സൂചിപ്പിച്ചു.

നിക്ഷേപ കാര്യങ്ങള്‍ പരിശോധിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ഇന്ത്യയ്ക്കും യുഎഇക്കുമിടയില്‍ ഒരു ഉന്നതതല സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുരാജ്യത്തിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് ഈ സമിതി. കൃത്യമായ കാലയളവില്‍ യോഗം ചേര്‍ന്ന് പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്യുകയാണ് ഈ സമിതി ചെയ്യുന്നത്. ഭക്ഷ്യ ഇടനാഴി പദ്ധതി വേഗത്തിലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തിക സമിതി ഒരുക്കുന്നുണ്ട്. ഇന്ത്യയില്‍ കൂടുതല്‍ ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ യുഎഇ വന്‍തോതില്‍ നിക്ഷേപിക്കാന്‍ തയ്യാറാണ്. അതുപോലെ ഇന്ത്യന്‍ വ്യവസായികള്‍ക്കും ഈ മേഖലയില്‍ നിക്ഷേപിക്കാനുള്ള അവസരമുണ്ടാകും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam