കൈക്കൂലി കേസില്‍ നിയുക്ത അമേരികന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി. കേസ് തള്ളിക്കളയാനുള്ള ട്രംപിന്റെ നീക്കം ന്യൂയോര്‍ക്കിലെ ജഡ്ജി തള്ളിക്കളഞ്ഞതാണ് ട്രംപിന് തിരിച്ചടിയായത്. ട്രംപിനെതിരായ ഹഷ്മണി കേസ് തള്ളിക്കളയാനാവില്ലെന്ന് ജഡ്ജി ജുവാന്‍ മെര്‍ഷന്‍ വ്യക്തമാക്കി. 41 പേജുള്ള വിധിന്യായത്തിലാണ് കോടതി നിര്‍ണായക നിരീക്ഷണം നടത്തിയത്.
പ്രസിഡന്റ് ആയിരുന്ന കാലത്ത് ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് വിചാരണയില്‍ നിയമപരിരക്ഷ ലഭിക്കുമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ വിധിച്ചിരുന്നത്. ഔദ്യോഗിക കാര്യങ്ങളില്‍ മാത്രമായിരിക്കും ഈ സംരക്ഷണം ലഭിക്കുക. അല്ലാതെ ശിക്ഷിക്കപ്പെട്ട കേസില്‍ നിന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കണമെന്നല്ല. അമേരിക്കന്‍ പ്രസിഡന്റിന് ലഭിക്കുന്ന സംരക്ഷണം സംബന്ധിച്ച് സുപ്രീംകോടതിയുടെ കൃത്യമായ വിധിന്യായങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
മാന്‍ഹട്ടന്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ ട്രംപിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നതല്ല. എന്നാല്‍ ബിസിനസ് റെക്കോഡുകള്‍ വ്യാജമായി നിര്‍മിച്ചെന്ന കേസിലെ നടപടികള്‍ ട്രംപിന് പ്രസിഡന്റ് പദം ഏറ്റെടുക്കുന്നതിലോ ഭരണം നടത്തുന്നതിലോ ഒരു തടസവും സൃഷ്ടിക്കില്ലെന്നും കോടതി വ്യക്തമാക്കി.
2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് മുതിര്‍ന്ന ചലച്ചിത്ര നടി സ്റ്റോമി ഡാനിയല്‍സിന് 130000 ഡോളര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് വ്യാജ രേഖ സൃഷ്ടിച്ചകേസില്‍ ട്രംപ് നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നു. പണം അഭിഭാഷകന് നല്‍കിയതാണെന്ന് വരുത്താനായിരുന്നു വ്യാജ രേഖകള്‍ സൃഷ്ടിച്ചത്. ആരോപിക്കപ്പെട്ട 34 സംഭവങ്ങളിലും ട്രംപ് കുറ്റക്കാരനാണെന്നായിരുന്നു കോടതി വ്യക്തമാക്കി. കോടതി വിധിയോടെ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ആദ്യത്തെ മുന്‍ അമേരിക്കന്‍ പ്രസിഡന്റായും ട്രംപ് മാറി. 12 അംഗ ജൂറി രണ്ട് ദിവസങ്ങളിലായി 11 മണിക്കൂറിലധികം ചര്‍ച്ച നടത്തിയതിന് ശേഷമാണ് ട്രംപിനെതിരായ ഏകകണ്ഠമായ വിധി പുറപ്പെടുവിച്ചത്.
താന്‍ തീര്‍ത്തും നിരപരാധിയാണ് എന്നായിരുന്നു കോടതി വിധിക്ക് പിന്നാലെ ട്രംപ് അന്ന് പ്രതികരിച്ചത്. 'ഞാന്‍ തീര്‍ത്തും നിരപരാധിയാണ്. യഥാര്‍ത്ഥ വിധി വോട്ടര്‍മാരില്‍ നിന്ന് വരുമെന്ന് എനിക്ക് ഉറപ്പാണ്. ഈ വിധി കഷ്ടവും അപമാനവും നിറഞ്ഞതാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1