കാപ്പിത്തോട്ടത്തിനുള്ളിൽ കാട്ടാന ചരിഞ്ഞ നിലയിൽ 

APRIL 28, 2024, 9:42 AM

കല്‍പ്പറ്റ: വയനാട്ടിൽകാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വൈദ്യുതാഘാതമേറ്റ് ചരിഞ്ഞെന്നാണ് പ്രാഥമിക നിഗമനം. ആന തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് വിവരം. 

വയനാട് പനമരം നീര്‍വാരം അമ്മാനിയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 

രാവിലെ കറന്‍റ് പോയപ്പോ വീട്ടുകാർ സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് വൈദ്യുതി ലൈൻ താഴ്ന്ന നിലയിൽ കണ്ടെത്തിയത്. 

vachakam
vachakam
vachakam

ഇറങ്ങി നോക്കിയപ്പോൾ കാപ്പിത്തോട്ടത്തിൽ ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി.

ആനയെ ഇവിടെ നിന്നും മാറ്റും. ക്രൈൻ ലോറി എന്നിവ കൊണ്ടുവന്നശേഷമായിരിക്കും ആനയെ സ്ഥലത്ത് നിന്ന് മാറ്റുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam