സിഡിഎം മെഷീനിൽ കള്ളനോട്ട് നിക്ഷേപം 

APRIL 20, 2024, 8:53 AM

തിരുവനന്തപുരം:  എസ്ബിഐയുടെ സിഡിഎം മെഷീനിൽ കള്ളനോട്ട് നിക്ഷേപിച്ച രണ്ട് പേർ പൊലീസ് പിടിയിൽ. തിരുവനന്തപുരം പൂവച്ചലിലാണ് സംഭവം . 

ആര്യനാട് സ്വദേശികളായ ജയൻ, ബിനീഷ് എന്നിവരെയാണ് പൊലീസ് പിടിയിലായത്. ഇവർ സിഡിഎമ്മിൽ നിക്ഷേപിച്ച 500ൻ്റെ 8 നോട്ടുകൾ കള്ളനോട്ടാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കാട്ടാക്കട പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

ജയൻ, ബിനീഷ് എന്നിവരാണ് കള്ളനോട്ട് നിർമാണത്തിന് പിന്നിൽ. പ്രതികൾ ഇതിന് മുൻപും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നാണ് പൊലീസിൻ്റെ സംശയം. 

vachakam
vachakam
vachakam

കൂടുതൽ കള്ളനോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇന്നലെയാണ് പൂവച്ചൽ എസ്ബിഐയുടെ സിഡിഎം മെഷീനിൽ ഇവർ കള്ളനോട്ട് നിക്ഷേപിച്ചത്. സംഭവം ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും പണം നിക്ഷേപിച്ച അക്കൗണ്ട് കണ്ടെത്തി കാട്ടാക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളും അക്കൗണ്ട് ഡീറ്റെയിൽസ് എന്നിവ പരിശോധിച്ച പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam