2016 ല്‍ തേച്ച മഷി; എട്ട് വര്‍ഷമായിട്ടും മായാതെ ഉഷാകുമാരിയുടെ വിരല്‍ത്തുമ്പില്‍

APRIL 26, 2024, 8:20 AM


ഷൊര്‍ണൂര്‍: ഇന്ന് വോട്ട് ചെയ്യാന്‍ പറ്റുമോ എന്ന ആശങ്കയിലാണ് കുളപ്പുള്ളി ഗുരുവായൂരപ്പന്‍ നഗര്‍ പൂളക്കുന്നത്ത് ഉഷാകുമാരി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തപ്പോള്‍ വിരലില്‍ തേച്ച മഷി മായാത്തതാണ് ആശങ്കയ്ക്ക് കാരണം.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴായിരുന്നു ആദ്യ തടസം നേരിട്ടത്. മുന്‍പ് തേച്ച മഷി മായാത്തതാണെന്ന് പറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥര്‍ വിശ്വസിച്ചില്ല. ബൂത്തിലുണ്ടായിരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാര്‍ ഇവരെ അറിയുമെന്ന് ഉറപ്പ് പറഞ്ഞതോടെയാണ് അന്ന് വോട്ട് ചെയ്യാന്‍ സാധിച്ചത്.

എന്നാല്‍ ബൂത്തില്‍ ചെന്ന് തര്‍ക്കിക്കേണ്ടിവരുമെന്ന് പേടിച്ച് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാന്‍ ഉഷാകുമാരി പോയില്ല.

കുളപ്പുള്ളി എ.യു.പി സ്‌കൂളിലാണ് ഇവര്‍ 2016 ല്‍ വോട്ട് രേഖപ്പെടുത്തിയത്. വിരലില്‍ നഖം വളരുന്നുണ്ടെങ്കിലും മഷിയടയാളം പോകുന്നില്ലെന്നതാണ് പ്രശ്‌നം. ഇത്തരം സംഭവം അപൂര്‍വമാണെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്. ത്വക്‌രോഗ വിദഗ്ധരും ഇത് അപൂര്‍വ സംഭവമായാണ് ചൂണ്ടിക്കാട്ടുന്നത്.

അതേസമയം പോളിങ് ഏജന്റുമാര്‍ക്ക് പരാതിയില്ലെങ്കില്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് തീരുമാനമെടുത്ത് വോട്ട് രേഖപ്പെടുത്താന്‍ അനുമതി നല്‍കാനാകുമെന്ന് ഷൊര്‍ണൂര്‍ ഇലക്ടറല്‍ ഓഫീസര്‍ കൂടിയായ തഹസില്‍ദാര്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam